വിഷുഫലം 2021

വിഷുഫലം 2021

മകരശ്ശനി കുംഭ വ്യാഴക്കാലം കൊല്ലവർഷം 1196 മേടമാസം ഒന്നാം തീയതി ക്രിസ്തു വർഷം 2021 ഏപ്രിൽ മാസം 14-നു ബുധനാഴ്ചയും ഭരണി നക്ഷത്രവും ശുക്ലപക്ഷ ദ്വിതീയയും വരാഹ കരണവും പ്രീതിനാമ നിത്യയോഗവും ചേർന്ന ദിനം ഉദയാൽ പൂർവം 9 നാഴിക 27 വിനാഴികയ്ക്ക് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം പുലർച്ചെ 2 മണി 32 മിനിട്ടിന് മകരം രാശിയിൽ ജല ഭൂതോദയം കൊണ്ട് മേട വിഷു സംക്രമം.

(അശ്വതി, ഭരണി,കാര്‍ത്തിക 1/4)

പൊതുവില്‍ ആനുകൂല്യ ഫലാനുഭവങ്ങള്‍ ഉള്ള വര്‍ഷമാണ്‌. വിദേശ ഉദ്യോഗത്തില്‍ അനുകൂല മാറ്റമോ, സ്ഥാനക്കയറ്റമോ ലഭിക്കാം. ഭൂമിയോ വാഹനമോ വാങ്ങാന്‍ യോഗമുണ്ട്. എന്നാൽ സ്വന്തം പ്രവർത്തനങ്ങൾ തനിക്കു തന്നെ ദോഷകരമാകുന്ന സാഹചര്യങ്ങൾ വരാം. ദാമ്പത്യപരമായി ഉണ്ടായിരുന്ന കലഹങ്ങള്‍ക്ക് ശമനം ഉണ്ടാകും. യാത്രാ വേളകളില്‍ ധനനഷ്ടം  ഉണ്ടാകാന്‍ സാധ്യത. ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ധനനഷ്ടത്തിനു സാധ്യത ഉണ്ട്. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനം ഉണ്ടാകും.  സര്‍ക്കാര്‍ സേവനത്തില്‍ ഉള്ളവര്‍ക്ക് ചെറിയ തൊഴിൽ വൈഷമ്യങ്ങള്‍ വരാവുന്ന വര്‍ഷമാണ്‌.

ദോഷപരിഹാരം: ജന്മ നക്ഷത്രം തോറും ശിവന് ശംഖാഭിഷേകം, ഗണപതിഹോമം, നാഗർക്ക് നൂറും പാലും ,

(കാര്‍ത്തിക 3/4,രോഹിണി, മകയിരം1/2)

ധനപരമായ കാര്യങ്ങളില്‍ അനുകൂലമായ പരിവര്‍ത്തനങ്ങള്‍ വരാം. കഴിഞ്ഞ വർഷത്തെ വിഷമതകൾക്ക് പരിഹാര മാർഗങ്ങൾ പ്രതീക്ഷിക്കാം. അവിവാഹിതര്‍ക്ക് മംഗല്യ ഭാഗ്യത്തിന്റെ വര്‍ഷമാണ്‌. വിഷമസന്ധികളില്‍ അപ്രതീക്ഷിത സഹായങ്ങള്‍ ലഭിക്കും. പക്ഷെ സര്‍ക്കാര്‍ – കോടതി സംബന്ധമായി വിഷയങ്ങള്‍ ഉള്ളവര്‍ക്ക് പ്രതികൂല അനുഭവങ്ങള്‍ ഉണ്ടാകും. കാര്യമില്ലാത്ത കാര്യങ്ങളെ ചൊല്ലി മനസ്സ് വൃഥാ വിഷമിക്കും. വിവാഹിതർക്ക് സന്താനഭാഗ്യം ഉണ്ടാകും. വളരെക്കാലങ്ങളായി മനസ്സില്‍ കൊണ്ടു നടന്നിരുന്ന പല പദ്ധതികളും സഫലമാകും. ജീവിതപങ്കാളിക്കോ അടുത്ത ബന്ധു ജനങ്ങൾക്കോ ആരോഗ്യ ക്ലേശങ്ങൾ വരാതെ ശ്രദ്ധിക്കണം.


ദോഷപരിഹാരാര്‍ഥം ശാസ്താവിന് നീരാഞ്ജനം, എള്ള് പായസം, സുബ്രഹ്മണ്യന് പാൽ അഭിഷേകം എന്നിവയും  നടത്തുക.

(മകയിരം 1/2,തിരുവാതിര, പുണര്‍തം3/4) 

മുന്‍കാലത്തെ അപേക്ഷിച്ച് കൂടുതല്‍ കര്‍മ്മോത്സുകമായി പ്രവര്‍ത്തിക്കാന്‍ കഴിയും. കുടുംബാന്തരീക്ഷത്തില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ മാറിക്കിട്ടും. പരമ്പരാഗത സ്വത്തുക്കള്‍ അധീനതയില്‍ വരും. ശത്രുക്കളുമായി സന്ധിയിലെത്തും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയും ആനുകൂല്യവര്‍ധനവും ലഭിക്കും. സ്വയം തൊഴില്‍ മേഖലയില്‍ വിജയങ്ങള്‍ ഉണ്ടാകും. പഴയ കടബാധ്യതകള്‍ വിഷമിപ്പിക്കാന്‍ സാധ്യത. അപവാദങ്ങളില്‍ ഉള്‍പ്പെടാതെ സൂക്ഷിക്കണം.  ആരോഗ്യ പരമായ കാര്യങ്ങളില്‍ കരുതല്‍ വേണ്ടി വരും . ജന്തുക്കളിൽ നിന്നും വിഷബാധ ഉണ്ടാകാതെ ശ്രദ്ധിക്കണം. പാഴ്ചിലവുകൾ നിയന്ത്രിക്കണം.


ദോഷപരിഹാരാര്‍ഥം ജന്മ നക്ഷത്രം തോറും ശിവന് രുദ്രാഭിഷേകം, ഭഗവതിക്ക് കഠിനപ്പായസം.


(പുണര്‍തം1/4, പൂയം, ആയില്യം)

ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ക്രയവിക്രയങ്ങളില്‍  ചതിവോ വഞ്ചനയോ അനുഭവത്തില്‍ വരാവുന്ന സാഹചര്യം ഉള്ളതിനാൽ ശ്രദ്ധിക്കണം . ഭാഗ്യക്കുറവ് ഉള്ളതിനാല്‍ പ്രാര്‍ഥനയാല്‍ ദൈവാധീനം വര്‍ധിപ്പിക്കണം. ഊഹ കച്ചവടം, ഭാഗ്യ പരീക്ഷണം, ചൂതാട്ടം മുതലായവ വലിയ ദോഷങ്ങൾ വരുത്തും. ആരോഗ്യപരമായി ഉണ്ടായിരുന്ന ക്ലേശങ്ങള്‍ അകലും. വിദ്യാര്‍ഥികള്‍ക്ക് മികച്ച പരീക്ഷാ വിജയം ഉണ്ടാകും. ബന്ധുക്കളുമായി കലഹ സാധ്യത ഉള്ളതിനാല്‍ മുന്‍കോപം നിയന്ത്രിക്കണം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കാലം പൊതുവില്‍ അനുകൂലമല്ല. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ കഴിയും. തൊഴിലിൽ വിഷമതകൾ വന്നാലും എളുപ്പത്തിൽ പരിഹരിക്കപ്പെടും. ആത്മവിശ്വാസത്തോടെയും ജാഗ്രതയോടെയും പ്രവർത്തിച്ചാൽ വലിയ ദോഷങ്ങൾക്ക് സാധ്യതയില്ല.

ദോഷപരിഹാരം :- മഹാവിഷ്ണുവിന് പാല്പായസ നിവേദ്യസാഹിതം ഭാഗ്യസൂക്ത പുഷ്പാഞ്ജലി.  

(മകം, പൂരം,ഉത്രം 1/4)

പ്രയോജനകരമായ പല മാറ്റങ്ങളും ഈ വിഷുക്കാലം മുതൽ പ്രതീക്ഷിക്കാം. വിദേശ ജോലിക്കാര്‍ക്ക് അനുകൂലമായ തൊഴില്‍ മാറ്റം ഉണ്ടാകാം. എന്നാൽ സ്വന്തം ആശയങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടും.  കൂട്ടുകച്ചവടത്തിലും ഓഹരി – ഏജന്‍സി ഇടപാടുകളിലും വന്‍ നഷ്ടത്തിന് സാധ്യത ഉള്ളതിനാല്‍ കരുതല്‍ വേണം. അവിവാഹിതരുടെ വിവാഹ തടസ്സം നീങ്ങും. ഭൂമി സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാകും. ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും.  ആരോഗ്യം തൃപ്തികരമായിരിക്കും . അവിവാഹിതരുടെ വിവാഹം നടക്കാൻ സാധ്യതയുള്ള വർഷമാണ്. വ്യാപാരത്തിൽ ലാഭം വർധിക്കും. കുടുംബജീവിതം സന്തോഷകരമാകും.

 ദോഷപരിഹാരാര്‍ഥം ജന്മ നക്ഷത്രം തോറും ഗണപതിക്ക് മോദകം, ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി.

(ഉത്രം 3/4),അത്തം, ചിത്തിര 1/2)

കന്നിക്കൂറുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും. സാമ്പത്തികമായി ശരാശരി അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഊഹ കച്ചവടം നഷ്ടത്തില്‍ കലാശിക്കും. ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് കാലം അനുകൂലമാണ്. വാഹന യാത്രകളില്‍ കരുതല്‍ പുലര്‍ത്തണം. അവിവാഹിതര്‍ക്ക് വിവാഹ ഭാഗ്യം ഉണ്ടാകും.  പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലമല്ല. പ്രായോഗിക ബുദ്ധിയോടെ പ്രവർത്തിച്ചാൽ പല കാര്യങ്ങളും അനുകൂലമാകും. പ്രാർത്ഥനകളും പൂജകളും പ്രയോജനം നൽകുന്ന വർഷമാണ്. എന്ത് ക്ലേശങ്ങൾ വന്നാലും വർഷാവസാനം പരിഹാര മാർഗ്ഗങ്ങൾ തെളിയും.   

ദോഷപരിഹാരാര്‍ഥം  ജന്മ നക്ഷത്രം തോറും ശ്രീകൃഷ്ണന് രാജഗോപാല മന്ത്രാര്‍ചന, ശിവന് നിവേദ്യ സഹിതം ധാര.


(ചിത്തിര 1/2,ചോതി, വിശാഖം 3/4)

അപ്രതീക്ഷിത ധന ഭാഗ്യത്തിന്റെ വര്‍ഷമാണ്‌. വിദ്യാര്‍ഥികള്‍ക്ക് വിദ്യാ വിജയവും ഉദ്യോഗ അന്വേഷികള്‍ക്ക് ഉദ്യോഗവും ലഭിക്കും. സന്താനപരമായ ക്ലേശങ്ങള്‍ വരാം. ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് രോഗാധിക്യം വരാന്‍ ഇടയുണ്ട്. ശത്രുക്കളുടെ ഗൂഡ നീക്കങ്ങളെ പരാജയപ്പെടുത്താന്‍ കഴിയും. ഈശ്വര കൃപയാല്‍ പ്രതിസന്ധികളില്‍ തക്ക സമയത്ത്  സഹായം ലഭിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക്  തടസ്സങ്ങള്‍ അകലും. ജോലി അന്വേഷിക്കുന്നവർക്ക് ആഗ്രഹ സാധ്യം ഉണ്ടാകും. കുടുംബാന്തരീക്ഷം മാനസിക സുഖത്തിനു കാരണമാകും.

ദോഷപരിഹാരാര്‍ഥം ജന്മ നക്ഷത്രം തോറും ശാസ്താവിന് നീരാഞ്ജനവും എള്ള് പായസവും, നാഗങ്ങള്‍ക്ക് പാല്‍,മഞ്ഞള്‍ സമര്‍പ്പണം. 

(വിശാഖം1/4, അനിഴം, തൃക്കേട്ട)

ഭൂമി സംബന്ധമായ ക്രയ-വിക്രയങ്ങളില്‍ നിന്നും ലാഭം ഉണ്ടാകും. ധനക്ലേശങ്ങള്‍ക്ക് വര്‍ഷ മധ്യത്തോടെ നിവൃത്തി മാര്‍ഗങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയും ധനനേട്ടവും പ്രതീക്ഷിക്കാം. പുതിയ ഗൃഹം നിര്‍മ്മിക്കുവാനോ വാങ്ങുവാനോ യോഗമുള്ള വര്‍ഷമാണ്‌. ഉന്നതരുമായുള്ള ബന്ധങ്ങളില്‍ നിന്ന് പലവിധ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.  പുതിയ സംരംഭങ്ങള്‍ തുടങ്ങുവാനും വിജയിപ്പിക്കുവാനും കഴിയും. ദീര്‍ഘകാല രോഗങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തേണ്ട വര്‍ഷമാണ്‌. വര്‍ഷാന്ത്യത്തില്‍ മനസ്സിന് സന്തോഷമുണ്ടാക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകും. ഗുരുജനങ്ങളുടെ അഭിപ്രായം പരിഗണിക്കുന്നത് ഗുണം ചെയ്യും.

ദോഷപരിഹാരാര്‍ഥം ജന്മ നക്ഷത്രം തോറും ഗണപതിക്ക് കറുകമാല, ദേവിക്ക് വിളക്കും മാലയും.

(മൂലം, പൂരാടം,ഉത്രാടം 1/4)

വ്യാപാര വാണിജ്യ രംഗത്ത്  ഉള്ളവര്‍ക്ക്   ധപരമായ ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. തൊഴില്‍ രംഗത്ത് ഉള്ളവര്‍ക്ക് ആനുകൂല്യം കൂടും. പുതിയ വരുമാനമാര്‍ഗങ്ങള്‍ ഉണ്ടാകും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പേരുദോഷം വരാന്‍ ഇടയുണ്ട്. സര്‍ക്കാര്‍-കോടതി കാര്യങ്ങളില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കാം. വേണ്ടത്ര ആലോചന ഇല്ലാത്തത് മൂലം  ധനകാര്യ വിഷയങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. വാഹന യാത്രയില്‍ അത്യധികം കരുതല്‍ പുലര്‍ത്തുക. ഗൃഹ നിര്‍മ്മണത്തിനോ മോടിപിടിപ്പിക്കലിനോ സാദ്ധ്യത. അപ്രതീക്ഷിത ധന ചിലവുകൾ പ്രശ്നങ്ങൾ സൃഷ്ടിക്കും.    

ദോഷപരിഹാരാര്‍ഥം ജന്മ നക്ഷത്രം  തോറും നരസിംഹ മൂർത്തിക്ക് പാനക നിവേദ്യ സഹിതം പുഷ്പാഞ്ജലി, അയ്യപ്പന് ശാസ്തൃ സൂക്ത പുഷ്പാഞ്ജലി.

(ഉത്രാടം 3/4,തിരുവോണം, അവിട്ടം1/2)

വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ  വര്‍ഷമാണ്‌. മുടങ്ങിക്കിടന്ന പല പ്രവര്‍ത്തനങ്ങളും നല്ല രീതിയില്‍ പുനരാരംഭിക്കാന്‍ കഴിയും. വര്‍ഷങ്ങളായി അലട്ടിയിരുന്ന പല രോഗങ്ങള്‍ക്കും ആശ്വാസം ഉണ്ടാകും. ബന്ധുജനങ്ങളുമായി കലഹം വര്‍ധിക്കാന്‍ സാദ്ധ്യത. കുടുംബ ബന്ധങ്ങളില്‍ അസ്വസ്ഥതകള്‍ ഉണ്ടാകും. എന്നാൽ കുടുംബ പ്രശ്നങ്ങൾക്ക് ഈ വർഷത്തിൽ തന്നെ പരിഹാരം ലഭിക്കും. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും. വരുമാനത്തിന് തടസ്സങ്ങള്‍ വരാന്‍ ഇടയുണ്ട്. ജാഗ്രതയും ഉത്തരവാദിത്വവും പുലർത്താതിരുന്നാൽ തൊഴിലില്‍ ദോഷാനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്.

ദോഷപരിഹാരാര്‍ഥം ജന്മ നക്ഷത്രം തോറും ശിവന് പുറകുവിളക്ക്, ധാര, ഗണപതിക്ക് കറുകമാല, നാളികേരം ഉടയ്ക്കല്‍.

(അവിട്ടം 1/2,ചതയം, പൂരൂരുട്ടാതി3/4)

കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാവുന്ന വര്‍ഷമാണ്‌. വ്യാപാര സംരംഭങ്ങളില്‍ നിന്നും ലാഭം വര്‍ധിക്കും. നിലവില്‍ ഉള്ള പല വൈഷമ്യങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. പുതിയ പദ്ധതികള്‍ തുടങ്ങുവാനും വിജയിപ്പിക്കുവാനും കഴിയും. വീട് മോടി പിടിപ്പിക്കാന്‍ കഴിയും. സഹ പ്രവര്‍ത്തകരില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ വഞ്ചനാനുഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. ശത്രുക്കളുടെ നീക്കങ്ങളെ ഫലപ്രദമായി  പ്രതിരോധിക്കാന്‍ കഴിയും. അന്യദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ആനുകൂല്യ വര്‍ധനവ്‌  പ്രതീക്ഷിക്കാം. 

ദോഷപരിഹാരാര്‍ഥം ജന്മ നക്ഷത്രം  തോറും വിഷ്ണുപൂജ, ഭഗവതിക്ക് കുങ്കുമാര്‍ച്ചന.

(പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)

അമിത വ്യയം ഉണ്ടാകും. സര്‍ക്കാര്‍  ജോലിയില്‍ അനുകൂലമായ മാറ്റങ്ങളും സ്ഥാനകയറ്റവും  ഉണ്ടാകും. ഓഹരി വിപണിയില്‍ ലാഭ സാധ്യത ഏറും. വിദേശത്ത് നിന്നും ഗുണാനുഭവങ്ങള്‍ ലഭിക്കും. സ്വയം സംരംഭങ്ങളിൽ നിന്നും ലാഭം വർധിക്കും. വ്യാപാരത്തില്‍ പ്രതീക്ഷിച്ചതിലും ലാഭം വര്‍ധിക്കും. അവിവാഹിതരുടെ വിവാഹ തടസ്സം നീങ്ങും. കുടുംബപരമായി ഉണ്ടാകുന്ന സ്വരചേര്‍ച്ച ഇല്ലായ്മ മാറി മാനസിക സന്തോഷം വർധിക്കും. വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവരുടെ യാത്രാരേഖകൾക്കും മറ്റും ഉണ്ടായിരുന്ന തടസ്സങ്ങൾ മാറും. . 

ദോഷപരിഹാരാര്‍ഥം ജന്മ നക്ഷത്രം  തോറും ഭദ്രയ്ക്ക് രക്ത പുഷ്പാഞ്ജലി, കൃഷ്ണന് വെണ്ണ നിവേദ്യം.

Astrology Predictions