പകരം ഒന്നും ആവശ്യപ്പെടാതെയും പ്രതീക്ഷിക്കാതെയും ദുഖത്തിലും വേദനകളിലും സന്തോഷങ്ങളിലും കൂടെ നില്‍ക്കുന്ന കൂട്ടുകാര്‍ ജിവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ആണ്. ചില സാഹചര്യങ്ങളിൽ അപൂര്‍വ്വമായിട്ടാണെങ്കിലും ആത്മാര്‍ഥ സൗഹൃദങ്ങളില്‍ നിന്നും മോശപ്പെട്ട പല അനുഭവങ്ങളും നമുക്ക് ഉണ്ടാകാറുമുണ്ട്. എന്നാൽ എത്രയൊക്കെ പ്രതികൂല സാഹചര്യം ഉണ്ടായാലും നമുക്ക് ഒപ്പം നിൽക്കുന്ന സൗഹൃദങ്ങളും ഉണ്ട്. അത്തരത്തിൽ സൗഹൃദത്തിന്റെ കാര്യത്തില്‍ നൂറു മാര്‍ക്കും കൊടുക്കാവുന്ന ചില രാശിക്കാരെ കുറിച്ച് അറിയാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനു രാശിക്കാര്‍ വളരെ കാര്യമായി സൗഹൃദങ്ങൾ സൂക്ഷിക്കുന്നവർ ആണ്. ഇവര്‍ എന്തിനും ഏതിനും സൗഹൃദങ്ങളെ ആശ്രയിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ചേര്‍ന്നു നില്‍ക്കുന്ന കുറച്ച് സുഹൃത്തുക്കള്‍ ഈ രാശിക്കാർക്ക് ഉണ്ടായിരിക്കും. സന്തോഷങ്ങളും സങ്കടങ്ങളും മറ്റാരെക്കാളും മുന്‍പായി ഈ രാശിക്കാർ പങ്കുവയ്ക്കാനാഗ്രഹിക്കുന്നതും കൂട്ടുകാരോടാണ്.
ഒത്തിരി ആളുകള്‍ സുഹൃത്തുക്കളായി ഈ രസിക്കാര്‍ക്ക് കാണുമെങ്കിലും അതില്‍ വളരെ കുറച്ച് പേരെ മാത്രമേ ഇവര്‍ ആത്മാര്‍ഥ സുഹൃത്തുക്കളായി കാണുകയുള്ളൂ. മാത്രമല്ല ഈ രാശിയില്‍ പെട്ടവര്‍ പൊതുവെ ഒരുപാട് ആലോചനകള്‍ക്കും പരിചയത്തിനും ശേഷം മാത്രമേ സുഹൃത്തുക്കളെ അംഗീകരിക്കുകയുള്ളൂ. അതിനാല്‍ തന്നെ ഇവരുടെ ബന്ധങ്ങള്‍ എപ്പോഴും ആഴമുള്ളവ ആയിരിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാർ ഒട്ടേറെ സുഹൃത്തുക്കള്‍ ജീവിതത്തില്‍ വന്നു പോകുന്ന ആളുകളാണ്. എന്നാല്‍ എന്നും നിലനില്‍ക്കുന്ന സൗഹൃദങ്ങള്‍ ഇവര്‍ക്ക് വളരെ കുറവായിരിക്കും. കൂടാതെ സുഹൃത്തുക്കളില്‍ നിന്നും സഹായം ഒന്നും ഇവര്‍ പ്രതീക്ഷിക്കുന്നില്ല എങ്കിലും പല നിര്‍ണ്ണായക ഘട്ടങ്ങളിലും സുഹൃത്തുക്കളായിരിക്കും ഇവരുടെ സഹായത്തിനെത്തുന്നത്.
കൂടാതെ എത്ര മോശമായ അനുഭവങ്ങളുണ്ടായാലും ഒരിക്കലും ഈ രാശിക്കാർ സൗഹൃദങ്ങളെ കൈവിടില്ല. അപ്രതീക്ഷിതമായി സുഹൃദ്ബന്ധങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഇടപെടാറുള്ളത് അതുകൊണ്ടാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍ ഒട്ടേറെ സഹായങ്ങള്‍ അവര്‍ അറിഞ്ഞും അറിയാതെയും ഇവര്‍ ചെയ്യാറുണ്ട് എന്നതും ഈ രാശിക്കരുടെ പ്രത്യേകത ആണ്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
തുലാം രാശിക്കാർ ജീവിതത്തില്‍ മറ്റെന്തെനെക്കാളധികവും സൗഹൃദങ്ങള്‍ക്ക് വില നല്കുന്നവരാണ്. ബന്ധങ്ങളുടെ വില വളരെ നന്നായി അറിയുന്ന ഇവര്‍ തങ്ങളുടെ സുഹൃത്തുക്കളുടെ ഏതു ആവശ്യഘട്ടങ്ങളിലും കൂടെ നില്‍ക്കുന്നവരായിരിക്കും. മാത്രമല്ല, ഒരു സൗഹൃദങ്ങളും ഒരിക്കലും കൈവിടരുതെന്ന് ആഗ്രഹിക്കുന്നവര്‍ കൂടിയാണ് ഈ രാശിക്കാർ.
കൂടാതെ കൂട്ടുകാരുമായി എല്ലായ്‌പ്പോളും ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല എങ്കിലും പലപ്പോഴും ആവശ്യമായ കോണ്‍ടാക്റ്റും മറ്റും ഇല്ലാത്തതിനാല്‍ പല തെറ്റിദ്ധാരണകളും ഇവരുടെ സുഹൃദ്ബന്ധങ്ങളില്‍ ഉണ്ടാകും. ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം എന്നു പറയുന്നത് എല്ലാ കാര്യങ്ങള്‍ക്കും എല്ലായ്‌പ്പോഴും ഇവരുടെ ഒപ്പം നില്‍ക്കുന്ന വളരെ കുറച്ച് സൗഹൃദങ്ങള്‍ തന്നെയാണ്.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഇടവം രാശിക്കാർ ഏതു പാതിരാത്രിയിലും എന്താവശ്യങ്ങള്‍ക്കും എല്ലാവരെയും സഹായിക്കാന്‍ സന്നദ്ധതയുള്ള മനസ്സിന്റെ ഉടമകളാണ്. മറ്റുള്ളവരെ സ്വന്തം പോല സ്‌നേഹിക്കാന്‍ സാധിക്കുന്ന ഈ രാശിക്കാർക്ക് ജീവിതത്തിലെ പല നിര്‍ണ്ണായക ഘട്ടങ്ങളിലും സുഹൃത്തുക്കളായിരിക്കും തുണയാവുക.
വളരെ സഹാനുഭൂതിയോടെ മാത്രം എല്ലാവരോടും ഇടപെടുന്ന ഇടവം രാശിക്കാര്‍ എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണത ആഗ്രഹിക്കുന്നവര്‍ കൂടിയാണ്. എല്ലാ സൗഹൃദങ്ങളോടും തികച്ചും ആത്മാര്‍ഥതയോടെ മാത്രമേ ഈ രാശിക്കാർ ഇടപെടാറുള്ളൂ എന്നതും ഇവരുടെ പ്രത്യേകത ആണ്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍ക്കിടകം രാശിക്കാർ സുഹൃത്തുക്കളുടെ ജീവിതത്തില്‍ ഒരു നിര്‍ണ്ണായക സാന്നിധ്യമായി എക്കാലവും കാണുന്ന രാശിക്കാരാണ്. എല്ലാ കാര്യങ്ങളിലും തികച്ചും ജാഗരൂഗതയോടും ഉത്തരവാദിത്വത്തോടും കൂടി ഇടപെടുന്ന ഈ രാശിക്കാർ എന്നും നല്ല സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരാണ്. മാത്രവുമല്ല ആത്മാര്‍ഥമായി കൂട്ടുകാര്‍ക്കുവേണ്ടി നിലകൊള്ളുന്നതിനാല്‍ ജീവിതത്തിലെ പല സാഹചര്യങ്ങളിലും കൂട്ടുകാര്‍ ഇവരുടെ ഒപ്പം കാണും എന്നതാണ് ഈ രാശിക്കരുടെ പ്രത്യേകത.