ഒക്ടോബര്‍ മാസം ആരംഭിച്ചിരിക്കുന്നു. ഈ മാസം നാല് ഗ്രഹങ്ങള്‍ അവയുടെ രാശി മാറും. ശുക്രന്‍, ബുധന്‍, സൂര്യന്‍, ചൊവ്വ തുടങ്ങിയ നിർണായക ഗ്രഹങ്ങള്‍ രാശിമാറുന്നത് നമ്മുടെ അനുഭവങ്ങളിൽ ഗുണദോഷങ്ങളായി പ്രതിഫലിക്കും. ഒക്ടോബര്‍ മാസം 27 നക്ഷത്രത്തിനും ദോഷപരിഹാരമായി എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)
മേടക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി മഹാവിഷ്ണുവിന് സുദര്‍ശനാര്‍ച്ചന, മഞ്ഞനിറത്തിലുള്ള പുഷ്പങ്ങളും തുളസിയും കൊണ്ട്ഭാ ഗ്യസൂക്ത പുഷ്പാഞ്ജലി ശാസ്താവിന് നീരാജനം, ശിവക്ഷേത്രത്തില്‍ കൂവളമാല , പിന്‍വിളക്ക് , നാഗ ദേവതകൾക്ക് നൂറുംപാലും, ഗണപതിക്ക് കറുകമാല മോദക നിവേദ്യം ഇവ സമർപ്പിക്കുക. സർവ്വദോഷങ്ങളും അകന്നു നല്ല അനുഭവങ്ങൾ ഉണ്ടാകും.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)
ഇടവക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി നാഗദേവതകൾക്ക് പാൽ, മഞ്ഞൾ സമർപ്പണം, ഭഗവതിക്ക് നെയ്യ് വിളക്ക്, കുങ്കുമാര്‍ച്ചന, ശിവന് ജല ധാര, പിന്‍വിളക്ക്, ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി,നാളികേരം ഉടയ്ക്കൽ എന്നിവ ചെയ്യുക.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി മഹാവിഷ്ണുവിന് തുളസിമാല, പാൽപായസം, ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല, ശ്രീരാമ സ്വാമിക്ക് നെയ് വിളക്ക്, ശാസ്താവിന് നീരാഞ്ജനം,ശിവന് ശംഖാഭിഷേകം,ധാര, വെള്ള നിവേദ്യം എന്നിവ ചെയ്യുക.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ദോഷപരിഹാരമായി ഈ മാസം ശാസ്താവിന് നീരാജനം, സുബ്രഹ്‌മണ്യസ്വാമിക്ക് പഞ്ചാമൃതം, ശിവക്ഷേത്രത്തില്‍ വില്വാർച്ചന, പിന്‍ വിളക്ക് എന്നിവ ചെയ്യുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറുകാര്‍ക്ക് ദോഷപരിഹാരമായി മഹാവിഷ്ണുവിന് തുളസിമാല, ഭാഗ്യസൂക്ത പുഷ്പാഞ്ജലി, ഗണപതിക്ക് മോദകം, നാഗങ്ങൾക്ക് നൂറും പാലും എന്നിവ സമർപ്പിക്കുക .
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി ശാസ്താ ക്ഷേത്രത്തില്‍ ശാസ്തൃസൂക്താ പുഷ്പാഞ്ജലി, എള്ള് പായസം . നാഗങ്ങൾക്ക് നൂറും പാലും എന്നിവ സമര്‍പ്പിക്കുക.
തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയാർച്ചന, ഭസ്മാഭിഷേകം, ശാസ്താവിന് നീരാഞ്ജനം, നെയ് അഭിഷേകം, നാഗത്തിന് നൂറും പാലും , ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി സമര്‍പ്പിക്കുക.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ പഞ്ചാമൃത അഭിക്ഷേകം, ശ്രീരാമസ്വാമിക്ക് നെയ്യ് വിളക്ക്, ഹനുമാന് ദീപസ്തംഭം, വെറ്റിലമാല ഗണപതിക്ക് കറുകമാല എന്നിവ ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)
ധനുക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി ശാസ്താവിന് തൃപ്പടിയിൽ നെയ് സമർപ്പണം, കൂട്ടു ഗണപതി ഹോമം, സുബ്രഹണ്യസ്വാമിക്ക് കുമാരസൂക്ത പുഷ്പാഞ്ജലി എന്നിവ ചെയ്യുക.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തൃക്കൈവെണ്ണ, സുബ്രഹ്‌മണ്യസ്വാമിക്ക് പാൽ അഭിഷേകം, ഭദ്രകാളി ക്ഷേത്രത്തില്‍ കഠിനപായസം, രക്തപുഷ്പാഞ്ജലി, ശാസ്താവിന് നീരാഞ്ജനം ഇവ ചെയ്യുക.
കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി മഹാവിഷ്ണുവിന് സുദര്‍ശനാര്‍ച്ചന, ഭാഗ്യസൂക്ത പുഷ്പാഞ്ജലി, ശാസ്താവിന് എള്ളുപായസം. നാഗങ്ങൾക്ക് പാലും മഞ്ഞള്‍പ്പൊടിയും നേദിക്കുക, ഗണപതി ഹോമം, ശിവക്ഷേത്രത്തില്‍ ധാര, പിന്‍വിളക്ക്, സുബ്രഹ്‌മണ്യ സ്വാമിക്ക് പഞ്ചാമൃതം എന്നിവ ചെയ്യുക.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍, ഉതൃട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ ധാര, പിന്‍വിളക്ക്, ഗണപതിക്ക് മോദകം എന്നിവ ചെയ്യുക.