ജീവിത വിജയത്തിനും കാര്യസിദ്ധിക്കും 27 നാളുകാരും ആരാധിക്കേണ്ട ഗണേശ ഭാവം

ജീവിത വിജയത്തിനും കാര്യസിദ്ധിക്കും 27 നാളുകാരും ആരാധിക്കേണ്ട ഗണേശ ഭാവം

Share this Post

നിങ്ങളുടെ നക്ഷത്രപ്രകാരം ഗണപതി ഭഗവാന്റെ ഏത് രൂപത്തെയാണ് ആരാധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ഇവര്‍ ഗണേശനെ ഏത് ഭാവത്തിലാണ് ആരാധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. മേടം രാശിക്കാര്‍ പൊതുവേ ചൊവ്വയുടെ ആധിപത്യമുള്ളവരാണ്. അത് കൊണ്ട് തന്നെ ഇവര്‍ ആരെയും കൂസാതെ ജീവിക്കുന്നവരാണ്. തങ്ങളുടെ മനസ്സിന് ശരിയെന്നുതോന്നുന്ന കാര്യങ്ങള്‍ ഇവര്‍ ധൈര്യസമേതം ചെയ്യുന്നുണ്ട്. മനോധൈര്യം ഏറെയുള്ള ഇവര്‍ പ്രാര്‍ത്ഥിക്കേണ്ടത് വീരഗണപതിയെയാണ്.

ഇടവക്കൂര്‍ (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറില്‍ ശുക്രന്റെ ആധിപത്യമാണ് ഉള്ളത്. ഇവര്‍ക്ക് പാര്‍വ്വതിദേവിയുടെ പൂര്‍ണ്ണ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. പന്ത്രണ്ട് രാശികളില്‍ ചന്ദ്രന്‍ ഉച്ചത്തില്‍ നില്‍ക്കുന്നത് ഇടവക്കൂറില്‍ വരുന്ന ഈ മൂന്ന് നക്ഷത്രക്കാരിലാണ്. പൊതുവേ രാജയോഗമുള്ളവരായ ഇവര്‍ ആരാധിക്കേണ്ടത് രാജരാജേശ്വരിയുടെ അംശമുള്ള ശ്രീവിദ്യാഗണപതിയെയാണ്. ഇത് നിങ്ങളില്‍ വിദ്യാനേട്ടങ്ങള്‍ കൊണ്ട് വരുന്നു.

മിഥുനക്കൂര്‍ (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറുകാരായ മൂന്ന് നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് കണ്‍ദൃഷ്ടി ഗണപതിയെയാണ്. കാരണം ഇവര്‍ കഴിവുള്ളവരായതുകൊണ്ട് തന്നെ ഇവരെ പലപ്പോഴും മറ്റുള്ളവര്‍ ദൃഷ്ടി പറയുന്നതിലേക്ക് എത്തുന്നുണ്ട്. നിങ്ങളുടെ കഴിവും വളര്‍ച്ചയുംകണ്ട് മറ്റുള്ളവര്‍ക്ക് അസൂയ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവര്‍ക്ക് ശത്രുദോഷം വളരെ കൂടുതലായിരിക്കും. അത് കൂടാതെ ഏത് പ്രശ്‌നങ്ങളില്‍ നിന്നും പ്രതിബന്ധങ്ങളില്‍ നിന്നും ഗണേശന്‍ നിങ്ങളെ കാത്തു രക്ഷിക്കുന്നു.

കര്‍ക്കിടകക്കൂര്‍(പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ഭഗവാനെ ആരാധിക്കേണ്ട ഗണേശ ഭാവം എന്ന് പറയുന്നത് ഹേരംബഗണപതിയെയാണ്. ഇവര്‍ അപാരജ്ഞാനത്തിന് ഉടമകളായിരിക്കും. ഇത് കൂടാതെ സകലകലാവല്ലഭരും ആയിരിക്കും ഇവര്‍. അസാദ്ധ്യമായ ഓര്‍മ്മശക്തി ഇവര്‍ക്ക് അനുഗ്രഹമാണ്. അതേസമയം വളരെ ശാന്തരായി മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശമേകുന്ന വ്യക്തിയായിരിക്കും ഇവര്‍.

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4)

ഇവര്‍ വളരെയധികം ധൈര്യമുള്ളവരായിരിക്കും. ഏത് കാര്യത്തിനും ഇവര്‍ മുന്നോട്ട് വരുന്നതിനും എന്തിനേയും മനസ്സ് തുറന്ന് നേരിടുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം എപ്പോഴും വിജയം തന്നെയായിരിക്കും ജീവിതത്തില്‍ ഫലം. ഇവരുടെ ആത്മവിശ്വാസത്തിന് ഒരിക്കലും കോട്ടം സംഭവിക്കയില്ല. ഇവര്‍ക്ക് മനസ്സിന് ധൈര്യം കൂടുതലായത് കൊണ്ട് തന്നെ ഇവര്‍ ആരാധിക്കേണ്ടത് വിജയഗണപതിയെയാണ്.

കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര1/2)

കന്നിക്കൂറുകാരായ മൂന്ന് നക്ഷത്രക്കാര്‍ പൊതുവേ ശാന്തസ്വഭാവക്കാരായിരിക്കും. ഇത് കൂടാതെ ഇവര്‍ ശരിയായ പങ്കാളിക്കൊപ്പമാണ് ജീവിതത്തില്‍ മുന്നോട്ട് പോവുന്നതും. നിങ്ങള്‍ പങ്കാളിയോടൊപ്പം ചേരുന്നതോടെ ജീവിത്തതില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇതിന് വേണ്ടി ഇവര്‍ ആരാധിക്കേണ്ടത് ഉച്ഛിഷ്ടഗണപതിയേയാണ്. ഭഗവാന്‍ നിങ്ങളുടെ എല്ലാ കാര്യങ്ങളും സഫലീകരിച്ച് തരുന്നു.

തുലാക്കൂര്‍ (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാക്കൂറുകാരായ നക്ഷത്രക്കാര്‍ വളരയെധികം കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും. ലക്ഷ്യത്തിലേക്കെത്തിക്കുന്നതിന് ഇവര്‍ എത്ര വേണമെങ്കിലും കഷ്ടപ്പെടുന്നുണ്ട്. ജീവിതമുന്നേറ്റത്തിന് ഇവര്‍ക്ക് ഒന്നും തടസ്സമാവില്ല. ആഗ്രഹങ്ങള്‍ ജീവിതത്തില്‍ കൂടെക്കൊണ്ട് പോവുന്ന നക്ഷത്രക്കാരാണ് ഇവര്‍. ഇതില്‍ നിങ്ങള്‍ ആരാധിക്കേണ്ട ഗണേശ ഭാവം എന്ന് പറയുന്നത് ക്ഷിപ്രസാദഗണപതിയെയാണ്.

വൃശ്ചികക്കൂര്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)

പൊതുവെ നല്ല ഉന്മേഷത്തോടെ എല്ലാ ജോലികളും ചെയ്യുന്നവരാണ് ഈ രാശിക്കാര്‍. എപ്പോഴും എന്തെങ്കിലും ജോലി ചെയ്ത് കൊണ്ടിരിക്കുന്നതിന് ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. എന്നാല്‍ എന്തെങ്കിലും വിചാരിച്ച ഉടനേ തന്നെ ചെയ്ത് തീര്‍ക്കണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. എപ്പോഴും എന്തിനും ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നവരെങ്കില്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കേണ്ട ഗണേശ ഭാവം നര്‍ത്തനഗണപതിയാണ്.

ധനുക്കൂര്‍ (മൂലം, പൂരാടം, ഉത്രാടം 1/4)

ഗ്രഹങ്ങളില്‍ വ്യാഴത്തിന്റെ ആധിപത്യമാണ് ഈ കൂറുകാരെ ബാധിക്കുന്നത്. ഇവര്‍ സത്യസന്ധരായിരിക്കും. അതുകൊണ്ട് തന്നെ അതിന് വേണ്ടി എന്തും ചെയ്യാന്‍ ഇവര്‍ തയ്യാറാവുന്നു. നേര്‍വഴിയിലൂടെ അല്ലാതെ ഇവര്‍ ജീവിതത്തെ സമീപിക്കില്ല. ഇതിന്റെ പേരില്‍ പലപ്പോഴും ഇവര്‍ ധര്‍മ്മസങ്കടത്തിലാവുന്നു. സങ്കടഹരഗണപതിയെയാണ് ഇവര്‍ പ്രാര്‍ത്ഥിക്കേണ്ടത്.

മകരക്കൂര്‍ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറുകാര്‍ ശനി ഭഗവാന്റെ ആധിപത്യത്തില്‍ ജനിച്ചവരായത് കൊണ്ട് തന്നെ ഇവര്‍ വിട്ടുവീഴ്ച മനോഭാവം കൂടുതലുള്ളവരായിരിക്കും. തനിക്ക് പറ്റുന്ന തരത്തിലുള്ള ചെറിയ ആഗ്രഹങ്ങളായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. വിട്ടുവീഴ്ചാ മനോഭാവത്താല്‍ ഇവരെ ചിലപ്പോള്‍ ചില നഷ്ടങ്ങള്‍ ബാധിച്ചേക്കാം. മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി ഇവര്‍ ആരാധിക്കേണ്ടത് യോഗഗണപതിയെയാണ്.

കുംഭക്കൂര്‍ (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

അനുഭവജ്ഞാനത്തിലൂടെ മറ്റുള്ളവരെ അടക്കി ഭരിക്കാന്‍ ഇവര്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. പലപ്പോഴും അറിയാത്ത വിഷയങ്ങളെപ്പോലും അറിയില്ലെന്ന് പറയാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. പുതിയ വിഷയങ്ങളേയും പെട്ടെന്ന് പഠിച്ചെടുക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇവര്‍ ആരാധിക്കേണ്ടത് സിദ്ധിഗണപതിയെയാണ്.

മീനക്കൂര്‍ (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാരായ ഇവര്‍ കള്ളവും കാപട്യവും ആഗ്രഹിക്കുന്നവരായിരിക്കില്ല. മറ്റുള്ളവരോട് എന്തുപറയണം എന്തുപറയാന്‍ പാടില്ല എന്നതിനെക്കുറിച്ച് ഇവര്‍ ചിന്തിക്കുകയില്ല. പലപ്പോഴും അത്തരം സംസാരങ്ങള്‍ ഇവരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. എന്നാല്‍ ഇവര്‍ പ്രാര്‍ത്ഥിക്കേണ്ടത് ബാലഗണപതിയെയാണ്.


Share this Post
Focus