Site icon Sreyas Jyothisha Kendram

Home

ചോറ്റാനിക്കര മകം തൊഴൽ 12.03.2025 ന് .. ഈ സ്തോത്രം ദേവീ ഭജനത്തിന് അത്യുത്തമം.

ചോറ്റാനിക്കര ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആട്ടവിശേഷമാണ് കുംഭമാസത്തിലെ മകം നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസം നടക്കുന്ന ‘മകം തൊഴൽ’. ഈ വർഷം മാർച്ച് 12 ബുധനാഴ്ചയാണ് മകം തൊഴൽ. ഈ ചടങ്ങ് തുടങ്ങാൻ കാരണമായ ഒരു കഥയുണ്ട്. ഇതേ കഥ തന്നെയാണ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് താഴ്ചയിൽ കാണപ്പെടുന്ന കീഴ്ക്കാവ് ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനും കാരണം. ഒരിയ്ക്കൽ, ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ മാഹാത്മ്യം കേട്ടറിഞ്ഞ് പരമഭാഗവതനായ വില്വമംഗലം സ്വാമിയാർ ഇവിടെ വരാനിടയായി. കുംഭമാസത്തിൽ മകം നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസമാണ് അദ്ദേഹം ചോറ്റാനിക്കരയിലെത്തിയത്. ക്ഷേത്രദർശനത്തിന് മുന്നോടിയായി അദ്ദേഹം ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാനിറങ്ങിയ സമയത്ത് കാലിൽ എന്തോ തടയുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന്…

ചൊവ്വാ തുലാം രാശിയിലേക്ക്.. ആർക്കൊക്കെ അനുകൂല ഫലങ്ങൾ?

2023 ഒക്ടോബർ മൂന്നാം തീയതി മുതൽ കുജ ഗ്രഹം (ചൊവ്വ) കന്നി രാശിയിൽ നിന്നും തുലാം രാശിയിലേക്ക് മാറുകയാണ്. അടുത്ത നവംബർ 16 വരെ 44 ദിവസം ഈ രാശിയിൽ തുടരും. ചൊവ്വയുടെ ഈ മാറ്റം ചില രാശിക്കാർക്ക് നന്മയും ചിലർക്ക് ദോഷവും വരുത്തിയേക്കാം. എങ്കിലും ഒരാളുടെ നക്ഷത്ര ദശാപഹാര ഫലങ്ങളും മറ്റു ഗ്രഹങ്ങളുടെ ചാര ഫലങ്ങളും ഒക്കെയും ആ വ്യക്തിയെ സംയുക്തമായി ബാധിക്കുന്നതാണ് എന്ന് അറിയണം. സുബ്രഹ്മണ്യൻ, ഭദ്രകാളി എന്നീ ദേവതകൾക്കു യഥാശക്തി വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുന്നത് ദോഷ കാഠിന്യം കുറയ്ക്കും. മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും) തൊഴിൽ സ്ഥലത്തു സഹപ്രവർത്തകർ, അധികാരികൾ…

നാളെ ഉൽപന്ന (ഉല്പത്തി) ഏകാദശി –തൃപ്രയാർ പ്രധാനം – ഇങ്ങനെ ആചരിക്കുക..

ഉത്പന്ന ഏകാദശി അല്ലെങ്കിൽ ‘ഉത്പത്തി ഏകാദശി മാർഗശീർഷ മാസത്തിലെ കൃഷ്ണ പക്ഷഏകാദശി തിഥി ദിവസമാണ് ആചരിക്കുന്നത്. 09.12.2023 ശനിയാഴ്ചയാണ് ഈ ദിനം. എല്ലാ ഏകാദശികളെയും പോലെ ഉത്പന്ന ഏകാദശിയും ശ്രീ ഹരി വിഷ്ണുവിന് സമർപ്പിക്കപ്പെട്ടതാണ്.ഈ ഏകാദശി വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ മുൻ ജന്മ പാപങ്ങൾ നശിക്കുകയും മോക്ഷം ലഭിക്കുകയും ചെയ്യുന്നു.  “മുരാസുരൻ” എന്ന അസുരനെതിരായ മഹാവിഷ്ണുവിന്റെ വിജയം ഉത്പ്പന ഏകാദശി ദിനത്തിൽ അനുസ്മരിക്കുന്നു. ഏകാദശി ദേവിയുടെ ജനനവും ഉത്പന്ന ഏകാദശിയിലാണ് സംഭവിച്ചതെന്ന് ഹിന്ദു പുരാണങ്ങൾ പറയുന്നു. അതിനാൽ, ഈ അനുഗ്രഹീത ദിനത്തിൽ, മഹാവിഷ്ണുവിനോടും മാ പാർവതിയോടും ഭക്തർ തങ്ങളുടെ പ്രാർത്ഥനകൾ അർപ്പിക്കുന്നു.…

വീട്ടുവളപ്പില്‍ ഏതൊക്കെ മരങ്ങള്‍ വച്ചുപിടിപ്പിക്കാം?

ചില മരങ്ങളുടെ സാന്നിദ്ധ്യം വീട്ടിലെ താമസക്കാര്‍ക്ക് അഭിവൃദ്ധി നല്‍കും. ചിലത് ദോഷകരമാണ് എന്നും കരുതപ്പെടുന്നു. ചില നിഷ്കർഷകൾക്ക് വാസ്തു ശാസ്ത്രത്തിന്റെ പിന്ബലമുണ്ടാകണമെന്നില്ല. പ്രാദേശികമായ അറിവുകളും വിശ്വാസങ്ങളും മറ്റും പലപ്പോഴും ഇത്തരം കാര്യങ്ങളെ സ്വാധീനിക്കുന്നു. മരങ്ങളും മനുഷ്യനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. മനുഷ്യന്റെ ജീവന് ആധാരവും ഈ ബന്ധം തന്നെ. മരങ്ങളുടെ കാതലിനെ ‘സാരം’ എന്നാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ സാരത്തെ അടിസ്ഥാനമാക്കിയാണ് മരങ്ങള്‍ നട്ടുവളര്‍ത്തേണ്ടത്. പണ്ട് വാർക്ക വീടുകൾ ഇല്ലായിരുന്നു. ഓടിട്ടതും ഓല മേഞ്ഞതും ആയ വ്ഉടുകൾക്ക് സമീപം കാതലില്ലാത്ത വൃക്ഷങ്ങൾ വച്ചാൽ അത് മഴയിലും കാറ്റിലും ഒടിഞ്ഞോ കട പുഴകിയോ വീടിന് നാശ നഷ്ടം വരുത്താനും ഇടയുണ്ടല്ലോ. അന്തസാരം,…

Exit mobile version