നാളെ (04.05.2023) നരസിംഹ ജയന്തി. ഈ 12 നാമങ്ങൾ ജപിക്കുന്നവർക്ക് സകലദുരിത ശാന്തി..!

നാളെ (04.05.2023) നരസിംഹ ജയന്തി. ഈ 12 നാമങ്ങൾ ജപിക്കുന്നവർക്ക് സകലദുരിത ശാന്തി..!

Share this Post

ഈ വര്‍ഷം നരസിഹ ജയന്തി കൊല്ലവര്‍ഷം  1198 മേട മാസം 20 വ്യാഴാഴ്ചയാണ്. (ക്രിസ്തു വര്ഷം  2023 മെയ് 04 ). നരസിംഹ ജയന്തി വ്രതം അനുഷ്ടിക്കുന്നവരുടെ സകല പാപങ്ങളും നശിക്കും. അവരുടെ ശത്രുക്കള്‍ നിഷ്പ്രഭരാകും. തടസ്സങ്ങള്‍ അകലും. ജീവിത വിജയം ഉണ്ടാകും. രോഗങ്ങള്‍ അകലും. ആഗ്രഹങ്ങള്‍ സാധിക്കും. അന്നേ ദിവസം  നരസിംഹ ദ്വാദശ മന്ത്രം കൊണ്ട് ഭഗവാനെ പ്രാര്‍ത്ഥന ചെയ്യുന്നവരുടെ സകല ദുരിതങ്ങളും അകന്ന് ആഗ്രഹസിദ്ധിയും ആത്മവിശ്വാസവും കൈവരും.

വീഡിയോ കാണാം..

അതുപോലെ തന്നെ നരസിംഹ ജയന്തിയിൽ ജപിക്കാവുന്ന അതി ദിവ്യമായ ഒരു സ്തോത്രമാണ് നൃസിംഹ അഷ്ടോത്തര ശതനാമ സ്തോത്രം.

ശ്രീനൃസിംഹാഷ്ടോത്തരശതനാമസ്തോത്രം

ശ്രീനൃസിംഹോ മഹാസിംഹോ ദിവ്യസിംഹോ മഹാബലഃ .
ഉഗ്രസിംഹോ മഹാദേവ ഉപേന്ദ്രശ്ചാഽഗ്നിലോചനഃ .. 1..

രൗദ്രശ്ശൗരിർമഹാവീരസ്സുവിക്രമ-പരാക്രമഃ .
ഹരികോലാഹലശ്ചക്രീ വിജയശ്ചാജയോഽവ്യയഃ .. 2..

ദൈത്യാന്തകഃ പരബ്രഹ്മാപ്യഘോരോ ഘോരവിക്രമഃ .
ജ്വാലാമുഖോ ജ്വാലമാലീ മഹാജ്വാലോ മഹാപ്രഭുഃ .. 3..

നിടിലാക്ഷഃ സഹസ്രാക്ഷോ ദുർനിരീക്ഷ്യഃ പ്രതാപനഃ .
മഹാദംഷ്ട്രായുധഃ പ്രാജ്ഞോ ഹിരണ്യകനിഷൂധനഃ .. 4..

ചണ്ഡകോപീ സുരാരിഘ്നസ്സദാർതിഘ്ന-സദാശിവഃ .
ഗുണഭദ്രോ മഹാഭദ്രോ ബലഭദ്രസ്സുഭദ്രകഃ .. 5..

കരാളോ വികരാളശ്ച ഗതായുസ്സർവകർതൃകഃ .
ഭൈരവാഡംബരോ ദിവ്യശ്ചാഗമ്യസ്സർവശത്രുജിത് .. 6..

അമോഘാസ്ത്രശ്ശസ്ത്രധരഃ സവ്യജൂടസ്സുരേശ്വരഃ .
സഹസ്രബാഹുർവജ്രനഖസ്സർവസിദ്ധിർജനാർദനഃ .. 7..

അനന്തോ ഭഗവാൻ സ്ഥൂലശ്ചാഗമ്യശ്ച പരാവരഃ .
സർവമന്ത്രൈകരൂപശ്ച സർവയന്ത്രവിധാരണഃ .. 8..

അവ്യയഃ പരമാനന്ദഃ കാലജിത് ഖഗവാഹനഃ .
ഭക്താതിവത്സലോഽവ്യക്തസ്സുവ്യക്തസ്സുലഭശ്ശുചിഃ .. 9..

ലോകൈകനായകസ്സർവശ്ശരണാഗതവത്സലഃ .
ധീരോ ധരശ്ച സർവജ്ഞോ ഭീമോ ഭീമപരാക്രമഃ .. 10..

ദേവപ്രിയോ നുതഃ പൂജ്യോ ഭവഹൃത് പരമേശ്വരഃ .
ശ്രീവത്സവക്ഷാഃ ശ്രീവാസോ വിഭുസ്സങ്കർഷണഃ പ്രഭുഃ .. 11..

ത്രിവിക്രമസ്ത്രിലോകാത്മാ കാമസ്സർവേശ്വരേശ്വരഃ .
വിശ്വംഭരഃ സ്ഥിരാഭശ്ചാഽച്യുതഃ പുരുഷോത്തമഃ .. 12..

അധോക്ഷജോഽക്ഷയസ്സേവ്യോ വനമാലീ പ്രകമ്പനഃ .
ഗുരുർലോകഗുരുസ്സ്രഷ്ടാ പരഞ്ജ്യോതിഃ പരായണഃ .. 13..

ജ്വാലാഹോബിലമാലോല-ക്രോഡാകാരഞ്ജഭാർഗവാഃ .
യോഗനന്ദശ്ചത്രവടഃ പാവനോ നവമൂർതയഃ .. 14..

.. ശ്രീ നൃസിംഹാഷ്ടോത്തരശതനാമസ്തോത്രം സമ്പൂർണം ..


Share this Post
Rituals Specials