നാളെ അഷ്ടമി രോഹിണി..ഈ എട്ടു മന്ത്രങ്ങൾ പഠിച്ചാൽ ജീവിതം ഭാഗ്യ സമ്പുഷ്ടമാകും…!

നാളെ അഷ്ടമി രോഹിണി..ഈ എട്ടു മന്ത്രങ്ങൾ പഠിച്ചാൽ ജീവിതം ഭാഗ്യ സമ്പുഷ്ടമാകും…!

Share this Post

മഹാവിഷ്ണുവിന്‍റെ അവതാരമായ ശ്രീകൃഷ്ണന്‍റെ എട്ടു ഗോപാലമന്ത്രങ്ങളും ജപഫലങ്ങളും ചുവടെ ചേര്‍ക്കുന്നു. അഷ്ടമി രോഹിണി ദിനം മുതൽ ജപിച്ചു തുടങ്ങുന്നത് വളരെ ഉത്തമമായി കരുതപ്പെടുന്നു. ഉറച്ച ഭക്തിയോടെയും വിശ്വാസത്തോടെയും ജപിച്ചാല്‍ ഫലപ്രാപ്‍തി , മനഃ ശാന്തി ഇവ കൈവരും. സ്നാനശേഷം ശ്രീകൃഷ്ണ സ്മരണയോടെ കിഴക്ക് അഭിമുഖമായി ഇരുന്ന് ഭക്തിപൂർവ്വം 21 തവണ ജപിക്കുക. നിത്യവും ജപിക്കാവുന്നതാണ്.

  1. ആയുർ ഗോപാലം.

ദേവകീസുത ഗോവിന്ദ വാസുദേവ ജഗല്‍പതേ/

ദേഹിമേ ശരണം കൃഷ്ണ ത്വാമഹം ശരണം ഗത://

(അർത്ഥം ): ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് ശരണം നല്‍കിയാലും.

ജപഫലം ദീര്‍ഘായുസ്സ്, രോഗശമനം, അപമൃത്യുവിൽ നിന്നുള്ള സംരക്ഷണം .

  1. സന്താന ഗോപാലം.

ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ/

ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത://

(അർത്ഥം ): ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് പുത്രനെ നല്‍കിയാലും.

ജപഫലം സന്താന ലബ്ധി. സന്തങ്ങളെക്കൊണ്ടുള്ള അനുഭവഗുണ വർദ്ധനവ് , സന്താനങ്ങൾക്ക് പുരോഗതി

  1. രാജഗോപാലം

കൃഷ്ണ കൃഷ്ണ മഹായോഗിൻ ഭക്താനാം അഭയംകര

ഗോവിന്ദ പരമാനന്ദ സര്‍വ്വം മേ വശമാനയ.

(അർത്ഥം ): മഹായോഗിയും ഭക്തന്മാര്‍ക്ക് അഭയം നല്‍കുന്നവനും ഗോവിന്ദനും പരമാനന്ദ രൂപിയുമായ അല്ലയോ കൃഷ്ണാ! എല്ലാം എനിക്ക് അധീനമാകട്ടെ..

ജപഫലം സമ്പല്‍ സമൃദ്ധി, വശ്യം. തൊഴിൽ പരമായ പുരോഗതി , മികച്ച തൊഴിൽ ലാഭം .

  1. ദശാക്ഷരീ ഗോപാലം

ഗോപീ ജന വല്ലഭായ സ്വാഹ

(അർത്ഥം ):ഗോപീ ജനങ്ങളുടെ നാഥനായി കൊണ്ട് സമര്‍പ്പണം

ജപഫലം അഭീഷ്ടസിദ്ധി, പൊതു രംഗത്ത് വിജയം, വശ്യം, മികച്ച വിവാഹ ലാഭം .

  1. വിദ്യാ ഗോപാലം

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ്ത്വം പ്രസീദമേ/

രമാ രമണ വിശ്വേശ വിദ്യാമാശു പ്രയച്ഛമേ//

(അർത്ഥം ): ലക്ഷ്മീപതിയും ലോകനാഥനും സര്‍വജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്‍കിയാലും.
ജപഫലം: വിദ്യാലാഭം, ഉന്നത വിദ്യ, പഠന മികവ് , ബുദ്ധികൂർമ്മതയിൽ വർദ്ധനവ്

  1. ഹയഗ്രീവ ഗോപാലം

ഉദ്ഗിരിത് പ്രണവോദ്ഗീത സർവ്വ വാഗീശ്വരേശ്വര

സര്‍വ വേദമ: ചിന്ത്യ സര്‍വ്വം ബോധയ: ബോധയ:

(അർത്ഥം ): പ്രണവമാകുന്ന ഉദ്ഗീഥനം ഉരുവിട്ട് കൊണ്ടിരിക്കുന്നവനേ! എല്ലാ അറിവുകളുടെയും അധിപതേ! എല്ലാ വേദങ്ങളോടും കൂടിയവനേ! ധ്യാനിക്കേണ്ടവനേ! എല്ലാം എനിക്ക് മനസ്സിലാക്കി തരിക.

ജപഫലം സര്വ്ജ്ഞാന ലബ്ധി, ധിഷണാശക്തിയുടെ വർദ്ധനവ് , വാക് ചാതുര്യം

  1. മഹാബല ഗോപാലം

നമോ വിഷ്ണവേ സുരപതയേ

മഹാബലായ സ്വാഹ:

(അർത്ഥം ): സുരപതിയും മഹാബലശാലിയും ദേവരാജാവുമായ വിഷ്ണുവിന് നമസ്കാരം സമര്‍പ്പണം.

ജപഫലം ശക്തി വര്‍ദ്ധന, മനോബല വർദ്ധന

8 ദ്വാദശാക്ഷര ഗോപാലം

ഓം നമോ ഭഗവതേ വാസുദേവായ

(അർത്ഥം ): ഭഗവാനായ ശ്രീ കൃഷ്ണനായി കൊണ്ട് നമസ്കാരം

ജപഫലം ചതുര്‍വിധമായ (ധര്‍മ്മാര്‍ത്ഥ കാമ മോക്ഷ) പുരുഷാര്‍ത്ഥ ലബ്ധി , മോക്ഷ പ്രാപ്തി


Share this Post
Astrology Specials