നിങ്ങളുടെ ജനന സംഖ്യ അല്ലെങ്കില്‍ ‘ലൈഫ് പാത്ത് നമ്പര്‍’ തൊഴിലിൽ  വിജയിക്കാന്‍ നിങ്ങളെ സഹായിക്കും; ഏതൊക്കെയാണ് മാസ്റ്റര്‍ നമ്പറുകള്‍?

നിങ്ങളുടെ ജനന സംഖ്യ അല്ലെങ്കില്‍ ‘ലൈഫ് പാത്ത് നമ്പര്‍’ തൊഴിലിൽ വിജയിക്കാന്‍ നിങ്ങളെ സഹായിക്കും; ഏതൊക്കെയാണ് മാസ്റ്റര്‍ നമ്പറുകള്‍?

Share this Post

നിങ്ങളുടെ ജനന സംഖ്യ അല്ലെങ്കില്‍ ‘ലൈഫ് പാത്ത് നമ്പര്‍’ കരിയറില്‍ വിജയിക്കാന്‍ നിങ്ങളെ സഹായിക്കുമെന്നാണ് ന്യുമറോളജിസ്റ്റുകള്‍ പറയുന്നത്. സംഖ്യാശാസ്ത്രപരമായി യോജിക്കാത്ത തൊഴില്‍ തിരഞ്ഞെടുത്താല്‍ അത്ര വിജയം ഉണ്ടാകില്ലെന്നും ഇവര്‍ പറയുന്നു.

ജനനസംഖ്യ: ജനന സംഖ്യ എന്നത് നിങ്ങള്‍ ജനിച്ച തീയതി കൂട്ടുമ്പോള്‍ കിട്ടുന്ന ഏക അക്കമാണ്. ഉദാഹരണത്തിന്, നിങ്ങളുടെ ജനനത്തീയതി 14 ആണെങ്കില്‍, നിങ്ങളുടെ ജനനസംഖ്യ 1+4= 5 ആണ്.

ലൈഫ് പാത്ത് നമ്പര്‍: നിങ്ങളുടെ മുഴുവന്‍ ജനനത്തീയതി (വര്‍ഷവും മാസവും അടക്കം) കൂട്ടുമ്പോള്‍ കിട്ടുന്ന ഒറ്റ അക്കമാണ്. ഉദാഹരണം: 14.4.2001 ആണ് നിങ്ങളുടെ ജനനത്തീയതി എങ്കില്‍ ലൈഫ് പാത്ത് നമ്പര്‍ 3 (1+4+4+2+0+0+1=12. അതായത്, 1+2=3) ആയിരിക്കും.

മാസ്റ്റര്‍ നമ്പറുകള്‍: നിങ്ങള്‍ ഏതെങ്കിലും മാസത്തില്‍ 11 അല്ലെങ്കില്‍ 22 തീയതികളിലാണ് ജനിച്ചതെങ്കില്‍, സംഖ്യയെ ഒരൊറ്റ അക്കമാക്കി മാറ്റരുത്. 11, 22 എന്നിവ മാസ്റ്റര്‍ നമ്പറുകളാണ്. അവയ്ക്ക് കൂടുതല്‍ ഗുണങ്ങളുണ്ടെന്നാണ് വിശ്വാസം.

നിങ്ങള്‍ 29-നാണ് ജനിച്ചതെങ്കില്‍, അതിലെ രണ്ടും ഒമ്പതും കൂട്ടുമ്പോള്‍ കിട്ടുന്ന 11 ആണ് നിങ്ങളുടെ മാസ്റ്റര്‍ നമ്പര്‍. നിങ്ങളുടെ ജനനത്തീയതി കൂട്ടുമ്പോള്‍ കിട്ടുന്നത് 11, 22, 29 (11), 33, 38(11), 44 മുതലായവയാണെങ്കില്‍, നിങ്ങളുടെ ലൈഫ് പാത്ത് നമ്പര്‍ ഒരു മാസ്റ്റര്‍ നമ്പറാണ്. ഇതിന് അധിക ഗുണങ്ങളുണ്ടെന്ന് ന്യുമറോളജി മേഖലയിലുള്ളവര്‍ പറയുന്നു.

സംഖ്യാശാസ്ത്രം അനുസരിച്ച് കരിയര്‍


നമ്പര്‍ 1: ഇത് ആരംഭിക്കുന്നവരുടെ (Initiators) നമ്പറാണ്. അവര്‍ക്ക് അവരുടെ സ്വതന്ത്ര കരിയറില്‍ മികവ് പുലര്‍ത്താന്‍ സാധിക്കും. അവര്‍ക്ക് മികച്ച നേതൃത്വ ഗുണങ്ങളുമുണ്ടെന്നാണ് വിശ്വാസം. മികച്ച കരിയര്‍ ഓപ്ഷനുകള്‍: സിഇഒ, ആര്‍മി ഓഫീസര്‍ അല്ലെങ്കില്‍ കമാന്‍ഡര്‍, രാഷ്ട്രീയ നേതാവ് തുടങ്ങിയവ. അവര്‍ ഒരു ജോലി തിരഞ്ഞെടുക്കുമ്പോള്‍സ അത് ലീഡര്‍ഷിപ്പ് റോളായിരിക്കണം.

നമ്പര്‍ 2: നമ്പര്‍ 2 ആളുകള്‍ സര്‍ഗാത്മകതയുള്ളവരും, ആകര്‍ഷണശക്തിയുള്ളവരും, മൃദുഭാഷിയുമായിരിക്കും. ഡിസൈനര്‍, ആര്‍ടിസ്റ്റ്, ക്രിയേറ്റീവ് റൈറ്റര്‍ തുടങ്ങിയ സര്‍ഗാത്മക മേഖലകളില്‍ അവര്‍ നന്നായി പ്രവര്‍ത്തിക്കുന്നു.

സ്മാര്‍ട്ടും, മൃദുഭാഷിയുമായതിനാല്‍ അവര്‍ക്ക് മീഡിയേറ്റര്‍, കൗണ്‍സിലര്‍മാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാര്‍, സെയില്‍സ് പേഴ്‌സണ്‍സ് തുടങ്ങിയ വിഭാഗങ്ങളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകും. നമ്പര്‍ 2 വിഭാഗത്തിലുള്ളവര്‍ കൂടുതല്‍ അറിവ് ഉള്ളവരുമായിരിക്കും. അവര്‍ക്ക് അധ്യാപകര്‍, കണ്‍സള്‍ട്ടന്റുമാര്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയ ജോലികളും തിരഞ്ഞെടുക്കാം.

നമ്പര്‍ 3: നമ്പര്‍ 3 ആളുകള്‍ സൗഹാര്‍ദ്ദ തത്പരരും, സഹായമനസ്‌കരുമായിരിക്കും. സ്വയം പ്രകടിപ്പിക്കുന്നതിലും, മറ്റുള്ളവരെ രസിപ്പിക്കുന്നതിലും ഇവര്‍ക്ക് പ്രാവീണ്യമുണ്ട്. എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രി (അഭിനയം, എഴുത്ത്, ആലാപനം, ഏകാംഗ അഭിനയം, പരിപാടികളുടെ അവതരണം തുടങ്ങിയവയാണ് ഇവര്‍ക്ക് ഉചിതം.

മികച്ച നേതൃത്വ ഗുണങ്ങളും ഇവര്‍ക്ക് ഉള്ളതിനാല്‍ രാഷ്ട്രീയ ജീവിതം, ടീം ലീഡേഴ്‌സ്, ആര്‍മി ഓഫീസര്‍മാര്‍, കമാന്‍ഡര്‍മാര്‍ തുടങ്ങിയ തിരഞ്ഞെടുക്കാം. അഭിഭാഷകര്‍, പബ്ലിക് സ്പീക്കേഴ്‌സ്, പിആര്‍, അധ്യാപകര്‍, പരിശീലകര്‍, മോട്ടിവേറ്റേഴ്‌സ്, മെഡിക്കോസ് തുടങ്ങിയ വിഭാഗങ്ങളിലും ഇവര്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകും.


നമ്പര്‍ 4: നമ്പര്‍ 4 ആളുകള്‍ ബഹുമുഖ പ്രതിഭകളാണ്. പക്ഷേ, പണത്തെക്കുറിച്ച് ചിന്തിക്കുന്നവരല്ല. കഠിനാധ്വാനത്തിലൂടെ മാത്രമേ അവര്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയൂ. അവര്‍ വിമര്‍ശനാത്മക ചിന്തകരാണ്. മാധ്യമപ്രവര്‍ത്തനം, അഭിഭാഷകര്‍, കണ്‍സള്‍ട്ടന്റ്, എഞ്ചിനീയര്‍, ടെക്‌നോളജിസ്റ്റ് തുടങ്ങിയവ തിരഞ്ഞെടുക്കാം. അവര്‍ ഷെയര്‍ മാര്‍ക്കറ്റ്, ഗാംബ്ലിങ് തുടങ്ങിയവ ഒഴിവാക്കണം.

നമ്പര്‍ 5: നമ്പര്‍ 5 ആളുകള്‍ മിടുക്കരും ബഹുമുഖ പ്രതിഭകളുമാണ്. വിവിധ മേഖലകളില്‍ അവര്‍ക്ക് വിജയിക്കാനാകും. അഭിനയം, സംഗീതം, മാധ്യമപ്രവര്‍ത്തനം, നിയമം, ഫിലിം മേക്കിംഗ്, സെയിള്‍സ് & മാര്‍ക്കറ്റിംഗ്, പബ്ലിക് സ്പീക്കിംഗ്, പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റുകള്‍, ഡിറ്റക്ടീവ് ഏജന്റുകള്‍ തുടങ്ങിയവ തിരഞ്ഞെടുക്കാവുന്നതാണ്.

റിസ്‌കുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധരായിരിക്കും. ‘ഹൈ റിസ്‌ക് പ്രൊഫഷണനുകളി’ലൂടെ വേഗത്തില്‍ പണം സമ്പാദിക്കാന്‍ കഴിയുമെങ്കിലും, തിരിച്ചടികള്‍ക്കും സാധ്യതയുണ്ട്.

നമ്പര്‍ 6: നമ്പര്‍ 6 ആളുകള്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരും, ബഹുമാനിക്കപ്പെടുന്നവരുമാണ്. അവര്‍ കുടുംബത്തോടും, സുഹൃത്തുക്കളോടും, സമൂഹത്തോടും സ്‌നേഹവും കരുതലും ഉള്ളവരാണ്.

സര്‍ഗാത്മകശേഷി പ്രകടിപ്പിക്കുന്ന ഈ വിഭാഗം ശാന്തശീലരായിരിക്കും. ആര്‍ക്കിടെക്റ്റ്, ഫാഷന്‍ ഡിസൈനര്‍, ഇന്റീരിയര്‍ ഡിസൈനര്‍, ഹീലര്‍, ഡോക്ടര്‍, മാര്‍ക്കറ്റിംഗ് & പബ്ലിക് റിലേഷന്‍സ്, കണ്‍സള്‍ട്ടന്റ് തുടങ്ങിയ ക്രിയേറ്റീവ് പ്രൊഫഷണലുകള്‍ തിരഞ്ഞെടുക്കണം.

റെസ്റ്റോറന്റുകള്‍, ഫുഡ് പ്രോസസ്സിംഗ്, കൃഷി, ഫുഡ് പ്രൊഡക്ട് തുടങ്ങിയ മേഖലകളിലും നന്നായി പ്രവര്‍ത്തിക്കാനാകും.

നമ്പര്‍ 7: നമ്പര്‍ 7 ആളുകള്‍ അന്തര്‍മുഖരും, കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നവരും, കഠിനാധ്വാനികളുമായിരിക്കും. ഇവര്‍ക്ക് ആത്മീയതയിലും താത്പര്യമുണ്ടായിരിക്കും. അവര്‍ക്ക് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക വൈദഗ്ധ്യമുണ്ട്. ഈ വിഭാഗത്തിലുള്ളവര്‍ മികച്ച നിരീക്ഷകരും, ചിന്തകരും ആയിരിക്കും.

റിസര്‍ച്ചര്‍, ഇന്നോവേറ്റര്‍, എഴുത്തുകാരന്‍, അധ്യാപകര്‍, പരിശീലകര്‍, ശാസ്ത്രം, മതം, ആത്മീയത എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ തുടങ്ങിയ തിരഞ്ഞെടുക്കാം. ഇത്തരക്കാര്‍ നല്ല ശബ്ദമുള്ളവരായതിനാല്‍, ഗായകര്‍, വോയിസ് ആര്‍ട്ടിസ്റ്റുകള്‍, ആര്‍ജെ തുടങ്ങിയവയിലും ശ്രദ്ധ നേടാനാകും.

നമ്പര്‍ 8: നമ്പര്‍ 8 ആളുകള്‍ പണം, സമ്പത്ത്, അധികാരം, ഭരണം, മാനേജ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫിനാന്‍സ്, അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസുകള്‍, ബാങ്കിംഗ്, നിക്ഷേപം, എന്‍ജിഒകള്‍, റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകും. രാഷ്ട്രീയ, സംഘടനാ നേതാക്കളായും ശ്രദ്ധ നേടാം.

നമ്പര്‍ 9: നമ്പര്‍ 9 ആളുകള്‍ മനുഷ്യസ്‌നേഹികളും, ധീരരുമായിരിക്കും. ആര്‍മി, നേവി, എയര്‍ ഫോഴ്‌സ്, പൊലീസ് തുടങ്ങിയവയില്‍ ചേരാനാകും. കായികമേഖലയും ഈ വിഭാഗക്കാര്‍ക്ക് അഭികാമ്യമാണ്. റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണ ബിസിനസുകള്‍, ഖനനം എന്നിവയിലും വിജയം നേടാം. വലിയ വ്യവസായങ്ങള്‍ സൃഷ്ടിക്കാനും ഇവര്‍ക്ക് സാധിക്കും.

മാസ്റ്റര്‍ നമ്പര്‍ (11, 22, 33, 44) തൊഴിലുകള്‍


നമ്പര്‍ 11 : ഇത് ഒരു ആത്മീയ സംഖ്യയാണ്. ഈ വിഭാഗക്കാര്‍ക്ക് ആത്മീ ഗുരുക്കള്‍, സ്പിരിച്വല്‍ ഹീലേഴ്‌സ്, വൈദ്യര്‍ തുടങ്ങിയവയില്‍ പ്രാവീണ്യമുണ്ടായിരിക്കും. അല്ലാത്തപക്ഷം ‘നമ്പര്‍ 2’ വില്‍ പരാമര്‍ശിച്ച തൊഴിലുകള്‍ തിരഞ്ഞെടുക്കാം. നമ്പര്‍ 11-ലുള്ളവര്‍ക്ക് അഭിനയം, സംഗീത സംവിധായകര്‍ തുടങ്ങിയ മേഖലകളും ഗുണകരമാണ്.

നമ്പര്‍ 22: ഇത് ‘മാസ്റ്റര്‍ ബില്‍ഡര്‍ നമ്പര്‍’ എന്ന് അറിയപ്പെടുന്നു. നമ്പര്‍ 22 ആളുകള്‍ക്ക് അവര്‍ തിരഞ്ഞെടുത്ത മേഖലയില്‍ അവിശ്വസനീയമായ രീതിയില്‍ പ്രവര്‍ത്തിക്കാനാകും. നമ്പര്‍ 4, നമ്പര്‍ 8 എന്നിവയില്‍ പരാമര്‍ശിച്ച തൊഴിലുകള്‍ക്ക് ഇവര്‍ക്ക് അനുയോജ്യമാണ്.

എന്നിരുന്നാലും, അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ വലിയ തോതില്‍ ചെയ്യേണ്ടതുണ്ട്. നാലാം നമ്പര്‍ കരിയറിനുപുറമെ, അവര്‍ക്ക് വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, യോദ്ധാവ്, രാഷ്ട്രീയ നേതാവ്, വ്യവസായി എന്നീ മേഖലകളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകും.

നമ്പര്‍ 33: കലാമേഖലയ്ക്ക് അനുയോജ്യമാണ് നമ്പര്‍ 33. മാത്രമല്ല, നമ്പര്‍ 3, നമ്പര്‍ 6 എന്നിവയില്‍ പരാമര്‍ശിച്ച കരിയറുകളെല്ലാം ഈ വിഭാഗത്തിലുള്ളവര്‍ക്ക് യോജിക്കും.

നമ്പര്‍ 44: ഒരു മികച്ച മാസ്റ്റര്‍ നമ്പറായാണ് ഇത് പരിഗണിക്കുന്നത്. ഈ സംഖ്യയിലുള്ളവര്‍ക്ക് ജീവിതത്തില്‍ വന്‍ വിജയം കൈവരിക്കാനാകും. പ്രവര്‍ത്തനമേഖലയില്‍ ഉയര്‍ന്ന സ്ഥാനം നേടാനും സാധിക്കും. നമ്പര്‍ 4, നമ്പര്‍ എട്ട് എന്നിവയില്‍ വിശദീകരിച്ച കരിയറുകള്‍ ഇവര്‍ക്ക് ഗുണപ്രദം.


Share this Post
Vasthu-Numerology