നാളെ കൊടുങ്ങല്ലൂർ മീനഭരണി.. ഈ സ്തോത്രം ചൊല്ലിയാൽ തടസ്സം അകന്ന് ആഗ്രഹസാദ്ധ്യം…
മീന മാസത്തിലെ ഭരണി നാൾ പോലെ ഭദ്രകാളീ പ്രീതിക്ക് ഉത്തമമായ മറ്റൊരു ദിനമില്ല. സുപ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണിയും അന്നാണ്. ഈ വർഷം 2025 ഏപ്രിൽ മാസം 1- ന് ആണ് മീനഭരണി. മീനഭരണി ദിനത്തിൽ ചെയ്യുന്ന ഭദ്രകാളീ പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും കർമ്മങ്ങൾക്കും സവിശേഷ ഫലസിദ്ധി ഉണ്ടാകുമെന്ന് ആചാര്യ സമ്മതവും അനുഭവങ്ങളും ഉണ്ട്. മീനഭരണിയിൽ ഭദ്രകാളിപ്പത്തു ചൊല്ലിയാൽ ഊനമില്ലാതെ കാര്യസാധ്യം എത്ര കടുത്ത ആപത്തും ഭയവും ദുരിതവും അനുഭവപ്പെടുന്നവർക്ക് ഏറ്റവും ഉത്തമമാണ് ഭദ്രകാളിപ്പത്ത് എന്ന് അറിയപ്പെടുന്ന ഈ സ്തോത്രം. കഠിനമായ രോഗം, ദാരിദ്ര്യം, മൃത്യു ഭയം, കുടുംബ ദോഷം തുടങ്ങി എത്ര വലിയ ദുരിതം അനുഭവപ്പെടുന്നവർക്കും രക്ഷ നല്‍കുന്ന സ്തോത്രമാണിത്.…
ശിവരാത്രി ഇങ്ങനെ ആചരിച്ചാൽ ശിവപ്രീതി നിശ്ചയം…
മഹാശിവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? സര്‍വപാപഹരവും, സര്‍വാഭീഷ്ടപ്രദവും, സര്‍വൈശ്വര്യകരവുമാണ് ശിവരാത്രി വ്രതം. ശിവാരാധനയ്ക്ക് ഏറ്റവും ഉചിതമായ ദിവസവും ഇത് തന്നെ. ബ്രാഹ്മണ ശാപം, ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഇല്ലാതാവുന്നു എന്നാണ് വിശ്വാസം. ദുര്‍വ്വാസാവ് മഹർഷി ഒരിക്കല്‍ വനത്തില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരുന്ന അവസരത്തില്‍ മേനക എന്ന അപ്സരസിന്റെ കൈയില്‍ കല്പക വൃക്ഷത്തിന്റെ പുഷ്പങ്ങള്‍ കൊണ്ട് കോര്‍ത്ത ഒരു ദിവ്യമാല കണ്ടു. ആ മാലയുടെ പരിമളം കാട് മുഴുവന്‍ വ്യാപിച്ചു. ദുര്‍വ്വാസാവ് അവരുടെ അടുക്കല്‍ ചെന്ന് ആ മാല അപേക്ഷിച്ചു. അവള്‍ വിനയപൂര്‍വ്വം അദ്ദേഹത്തെ നമസ്കരിച്ച് മാല സംഭാവന ചെയ്തു.ആ മാലയുമായി ദുര്‍വ്വാസാവ്…
അക്ഷയ തൃതീയയിൽ ഈ സ്തോത്രം ജപിച്ചാൽ അക്ഷയമായ ധനപ്രാപ്തി !
ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിൻ്റെ ദിനമാണ് അക്ഷയ തൃത്രീയ. ഈ ദിനം ഐശ്വര്യത്തിൻ്റെ പ്രതീകമായ മഹാലക്ഷ്മി ദേവിയെ അനുഷ്ഠിക്കുന്നത് വളരെ ഉത്തമമാണ്. ഈ വർഷം 30.04.2025 ബുധനാഴ്ചയാണ് ഈ പുണ്യദിനം. മഹാലക്ഷ്മി അഷ്ടകം ജപിക്കുന്ന ഭവനത്തിൽ സമ്പത്ത് മൂന്നിരട്ടിയാകുമെന്നാണ് വിശ്വാസം. ഇതോടൊപ്പം ഐശ്വര്യം, അഭിവൃദ്ധി, ജീവിതപുരോഗതി എന്നിവയും ഉണ്ടാകും. പുണ്യ ദിനമായ അക്ഷയ തൃതീയയിൽ മഹാലക്ഷ്മി അഷ്ടകം ജപിക്കുന്നത് എന്തായാലും നിശ്ചയമായ ഫലപ്രാപ്തി നൽകും. കുടുംബത്തെ അലട്ടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍, കടം തുടങ്ങിയ ഈ മന്ത്രം ജപിക്കുന്നതിലൂടെ ഇല്ലാതാകും. ഓരോ ദേവിയുടെയും പ്രധാന്യം മനസിലാക്കി മാത്രമേ മന്ത്രം ജപിക്കാവൂ. ധനലക്ഷ്മിയാൽ ഐശ്വര്യവും ധാന്യലക്ഷ്മിയാൽ ദാരിദ്രമോചനവും ധൈര്യലക്ഷ്മിയാൽ അംഗീകാരവും ശൗര്യലക്ഷ്മിയാൽ ആത്മവിശ്വാസവും…
പൂജാമുറി നിർമ്മിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..!
ഒരു വീടിന്‍റെ സകലവിധ ഐശ്വര്യങ്ങൾക്കും കുടുംബാംഗങ്ങളുടെ ആയുരാരോഗ്യത്തിനും ആധാരം ആ വീട്ടിലെ ഈശ്വരാധീനമാണ്. പറ്റുമ്പോഴെല്ലാം ക്ഷേത്ര ദര്‍ശനം നടത്തുന്നതും വീട്ടിൽ പൂജാമുറിയൊരുക്കി പ്രാര്‍ത്ഥിക്കുന്നതും ഐശ്വര്യപ്രദമായി കണക്കാക്കുന്നു. ഒരു വീടിനെ സംബന്ധിച്ച് പ്രാധാന്യം നൽകേണ്ട പ്രധാന ഇടം പൂജാമുറി യാണെന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെ പൂജാമുറിയുടെ നിർമാണത്തിൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് മിക്ക വീടുകൾ നിർമിക്കുമ്പോഴും പൂജാമുറിക്ക് പ്രാധാന്യം നൽകുന്നതായി കാണാൻ കഴിയും. എന്നാൽ പലപ്പോഴും മറ്റുള്ളവരുടെ മുന്നിൽ ആഢംബരവും പൊങ്ങച്ചവും കാണിക്കാനായി പൂജാമുറി പലപ്പോഴും മാറുന്നുവെന്നതാണ് യാഥാർത്ഥ്യം. വീടുകളിൽ വിളക്ക് വയ്ക്കുവാനും പ്രാർത്ഥിക്കുവാനും സമയം കണ്ടെത്താൻ കഴിയാത്തവർ പൂജാമുറി നിർമിക്കാത്തതു തന്നെയാണ് നല്ലത്. പൂജാമുറിയുടെ യോജ്യ സ്ഥാനം…
