എല്ലാ വര്‍ഷവും ചൈത്രമാസത്തിലെ പൗര്‍ണ്ണമി തിയതിയിലാണ് ഹനുമാന്‍ ജയന്തി ഉത്സവം ആഘോഷിക്കുന്നത്. രാമഭക്തനായ ഹനുമാന്‍ ജനിച്ചത് പൗര്‍ണമി നാളിലാണെന്നാണ് വിശ്വാസം. ഈ വര്‍ഷം ഹനുമാന്‍ ജയന്തി ഏപ്രില്‍ 6 വ്യാഴാഴ്ചയാണ്. അഞ്ജന എന്ന വാനരസ്ത്രീയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻസ്വാമി ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തെ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്
വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനാണ് ഹനുമാന്‍. അതുകൊണ്ടുതന്നെ ഹനുമാന്റെ പ്രീതിക്കുവേണ്ടി ശ്രീരാമചന്ദ്രനെ ഈ ദിവസം ഭജിക്കുന്നത് ഏറ്റവും ഉത്തമമാണ്.
വീരതയുടെയും, നിസ്വാർത്ഥ സേവനത്തിൻറെയും, നിഷ്കാമ ഭക്തിയുടെയും, ധൈര്യത്തിന്റെയും എക്കാലത്തെയും ഉജ്വലമായ പ്രതീകമാണ് വീര ഹനുമാൻ.ശിവാവതാരവും വിഷ്ണു ഭക്തനുമായ ഹനുമാനെ ഭജിക്കുന്നതിലൂടെ ശൈവ- വൈഷ്ണവ അനുഗ്രഹപ്രാപ്തി ഉണ്ടാകുന്നതാണ്.
ജാതകത്തില്‍ ശനി അനിഷ്ട സ്ഥാനത്ത് ഉള്ളവരും കണ്ടക ശനി, ഏഴര ശനി മുതലായ ദോഷ കാലങ്ങള്‍ അനുഭവിച്ചു വരുന്നവരും ഹനുമത് ജയന്തി ദിവസം പൂര്‍ണ ഉപവാസമോ ഒരുനേരം മാത്രം ധാന്യം ഭക്ഷിച്ചു കൊണ്ടോ ഉള്ള വ്രതം അനുഷ്ടിക്കുകയും ഹനുമത്ക്ഷേത്ര ദര്‍ശനം നടത്തി പ്രാര്‍ഥിക്കുകയും ചെയ്‌താല്‍ വളരെയധികം ഗുണാനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. വ്രത ദിനത്തിലും തലേന്നും ബ്രഹ്മചര്യം വളരെ നിര്‍ബന്ധമാണ്. പൂർണ്ണ ഉപവാസം അനുഷ്ഠിക്കുന്നവർ അന്നേ ദിവസം സൂര്യാസ്തമയം വരെ ജലപാനം പാടുള്ളതല്ല.

സന്ധ്യാശേഷം ഹനുമത് ക്ഷേത്രത്തിൽ നിന്നും നിവേദ്യ ശേഷം ലഭിക്കുന്നതായി ഇളനീർ, പഴങ്ങൾ മുതലായവ മാത്രം രാത്രി ഭക്ഷണമാക്കാവുന്നതാണ്. പിറ്റേന്ന് രാവിലെ ഹനുമത് ക്ഷേത്ര ദർശനം നടത്തി അഭിഷേക തീർത്ഥം സേവിച്ചു പാരണ വീടാം. ഒരിക്കൽ വ്രതം അനുഷ്ഠിക്കുന്നവർക്ക് ഒരു നേരം മാത്രം ധാന്യം ഭക്ഷിക്കാം. വൈകിട്ട് പാൽ, പഴം മുതലായവ ഭക്ഷിക്കാം. പിറ്റേന്ന് പാരണ വീടാം. ക്ഷേത്ര ദർശനം സാധ്യമാകാത്തവർ ഗൃഹത്തിൽ ഹനുമാൻ സ്വാമിയുടെ ചിത്രം വച്ച നെയ് വിളക്ക് കൊളുത്തി പ്രാർത്ഥിക്കുക.
വെറ്റിലമാല, വെണ്ണ പാദം, സിന്ദൂര സമർപ്പണം, അവിൽ നിവേദ്യം മുതലായ വഴിപാടുകൾ നടത്തിക്കുക. ഒരു പാത്രത്തില്‍ എള്ള് എണ്ണ നിറച്ച് സര്‍വ ദുരിതങ്ങളും മാറ്റിത്തരാന്‍ ഹനുമാന്‍ സ്വാമിയോട് പ്രാര്‍ഥിച്ചു കൊണ്ട് സ്വന്തം മുഖത്തിന്റെ പ്രതിബിംബം ആ എണ്ണയില്‍ ദര്‍ശിക്കുകയും അത് ഹനുമത് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നത് ശനി ദോഷ നിവാരണത്തിന് വളരെ പ്രയോജനകരമാണ്. ഹനുമത് ജയന്തി ദിവസം ഹനുമത് അഷ്ടോത്തരം, ഹനുമാന്‍ ചാലീസ, രാമായണത്തിലെ സുന്ദര കാണ്ഡം മുതലായവ പാരായണം ചെയ്യുന്നവര്‍ക്ക് വര്‍ഷം മുഴുവന്‍ ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം ലഭിക്കും എന്നതില്‍ സംശയമില്ല.