സംഖ്യാശാസ്ത്രം പ്രകാരം ഓരോ രാശിചിഹ്നത്തിനും നിശ്ചിതമായ ചില ഭാഗ്യ സംഖ്യകൾ പറയപ്പെട്ടിട്ടുണ്ട്. ഓരോ അക്ഷരത്തിന്റെയും ഭാഗ്യ സംഖ്യ സ്ഥിരമായി തുടരുമെങ്കിലും, രാശികളുടെ ഭാഗ്യ സംഖ്യകള്‍ ഗ്രഹങ്ങളുടെ ചലനത്തിനനുസരിച്ച് മാറുന്നു. 2022-ല്‍ ഓരോ രാശിയുടെയും ഭാഗ്യ സംഖ്യകള്‍ എന്തായിരിക്കുമെന്ന് പരിശോധിക്കാം. രാശികൾ എന്നാൽ നിങ്ങൾ ജനിച്ച കൂറ് (ചന്ദ്ര ലഗ്നം) എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്.
മേടം
അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക
മേടം രാശിക്കാര്‍ക്ക് 2022 വര്‍ഷത്തില്‍ മന്ദഗതിയിലുള്ള തുടക്കവും അതെ തുടർന്ന് സ്ഥായിയായ വളർച്ചയും പ്രതീക്ഷിക്കാം. 2022-ല്‍ മേടം രാശിയുടെ ഭാഗ്യ സംഖ്യകള്‍ 9 ഉം 6 ഉം ആയിരിക്കും, കാരണം ഈ സംഖ്യകള്‍ നിങ്ങള്‍ക്ക് ഒന്നിലധികം ഗ്രഹങ്ങളില്‍ നിന്ന് ആനുകൂല്യങ്ങള്‍ നല്‍കും. പുതിയ തുടക്കങ്ങൾ ഈ സംഖ്യകളുമായി ബന്ധപ്പെട്ട മുഹൂർത്തങ്ങളിൽ ചെയ്യുന്നത് ഭാഗ്യം സമ്മാനിക്കും. പ്രത്യേകിച്ച് ഇരട്ട അക്കങ്ങള്‍ക്കായി, 33, 45, 51, മുതലായവ. കൂട്ടുമ്പോള്‍ 9 അല്ലെങ്കില്‍ 6 ലഭിക്കുന്ന സംഖ്യകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം 2022-ലെ മേടം രാശിക്കാരുടെ ഈ ഭാഗ്യ സംഖ്യകള്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തും. എങ്കിലും ഒരു കാരണവശാലും ചൂതാട്ട ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ ഈ നമ്പറുകളെ ആശ്രയിക്കരുത്.
ഇടവം
കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി
2022-ല്‍ ആരോഗ്യ സംബന്ധിയായും വിദ്യാഭ്യാസ സംബന്ധിയായും ഉള്ള കാര്യങ്ങളിൽ ഇടവം രാശിക്കാര്‍ക്ക് ഭാഗ്യം വേണ്ടിവരും. നിങ്ങളുടെ നന്മ വരുത്തുന്ന ഭാഗ്യ സംഖ്യകള്‍ 11, 7, 6 എന്നിവയാണ്. ഇതിൽ 7 എന്ന സംഖ്യ ഇടവം രാശിക്കാര്‍ക്ക് വളരെ ഭാഗ്യമാണ്. മാസത്തിലെ 7-ാം ദിവസം നിങ്ങള്‍ എന്തെങ്കിലും വലിയതോ പ്രത്യേകമോ ആയ കാര്യം ചെയ്താല്‍, വിജയസാധ്യത വളരെ വലുതാണ്.
മിഥുനം
മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക
പല കാര്യങ്ങൾക്കും ദീര്‍ഘനേരം കുടുങ്ങിക്കിടക്കാനും സമയം കളയാനും ഇഷ്ടപ്പെടാത്തവരാണ് മിഥുനം രാശിക്കാര്‍. അതിനാല്‍, അവരുടെ ഭാഗ്യ സംഖ്യയും ഇടയ്ക്കിടെ വഴിമാറുന്നു. കൂടാതെ, മിഥുനം ഇരട്ട രാശിയായതിനാല്‍ 33, 11, 44, തുടങ്ങിയ ഏത് സംഖ്യയുടെയും ഇരട്ടകള്‍ മിഥുന രാശിക്ക് വളരെ ഭാഗ്യമാണ്.
മിഥുന രാശിയുടെ ഭാഗ്യ സംഖ്യ 3 ഉം 5 ഉം ആണ്. 2022-ല്‍ നിങ്ങളുടെ പ്രണയബന്ധം പുനര്‍നിര്‍മ്മിക്കാന്‍ ഈ നമ്പറുകള്‍ ഉപയോഗിക്കുക.
കർക്കടകം
പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയ്യം, ആയില്യം
2022 ലെ ഗ്രഹസ്ഥിതികൾ അനുസരിച്ച്, 2022 ൽ കര്‍ക്കടകക്കൂറിൽ പെട്ടവർ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടി വരിക തൊഴിൽ, വ്യക്തിത്വം, സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയായിരിക്കും. 2022ല്‍ കര്‍ക്കിടത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഗ്രഹം ചന്ദ്രനായിരിക്കും. ഇതിനെ അടിസ്ഥാനമാക്കി, 2022-ല്‍ കര്‍ക്കടക രാശിയുടെ ഭാഗ്യ സംഖ്യ 3, 25, 18 ആയിരിക്കും. ഈ സംഖ്യകള്‍ ജീവിതത്തില്‍ നിങ്ങളുടെ സാമൂഹിക പദവി വര്‍ദ്ധിപ്പിക്കും.
ചിങ്ങം
മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക
സംഖ്യാശാസ്ത്രമനുസരിച്ച് 2022-ല്‍ ചിങ്ങം രാശിക്കാരുടെ ഭാഗ്യ സംഖ്യകള്‍ 1 ഉം 9 ഉം ആയിരിക്കും. ഈ സംഖ്യകള്‍ 2022-ല്‍ നിങ്ങളുടെ നേതൃഗുണവും ഭാഗ്യാനുഭവങ്ങളും വര്‍ദ്ധിപ്പിക്കും, അങ്ങനെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ പിന്തുടരാന്‍ നിങ്ങളെ സഹായിക്കുന്നു. ഇരട്ട അക്ക സംഖ്യകളുടെ കാര്യം വരുമ്പോള്‍, കൂട്ടുമ്പോൾ 9 ഉത്തരമായി ലഭിക്കുന്ന സംഖ്യകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. അതിനാല്‍, ചിങ്ങം രാശിക്കാരുടെ കാര്യത്തില്‍, ഈ സംഖ്യകള്‍ 54, 36, 72, മുതലായവ ആകാം. 2022-ല്‍ ഈ സംഖ്യകള്‍ ഇത് നിങ്ങളെ വ്യക്തിപരമായും തൊഴില്‍പരമായും സഹായിക്കും.
കന്നി
ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്തിരയുടെ പകുതി
കന്നിരാശിയുടെ ഭാഗ്യ സംഖ്യ 6 ആണ്. കന്നിരാശിയുടെ അധിപനായ ബുധന്‍ ഗ്രഹം അനുസരിച്ച് 6 എന്ന സംഖ്യ കന്നിരാശിക്ക് ഭാഗ്യമാണ്. ഈ നമ്പര്‍ 2022-ലെ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നിങ്ങളെ നയിക്കും. 6 ഉള്ള ഏത് ഇരട്ട അക്ക സംഖ്യയും നിങ്ങള്‍ക്ക് ഭാഗ്യമാണ്.
തുലാം
ചിത്തിരയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ ആദ്യത്തെ 45 നാഴിക
തുലാം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യ സംഖ്യകള്‍ ഉപയോഗിച്ച്, 2022-ല്‍ അവരുടെ സമ്പത്തും സുഖസൗകര്യങ്ങളു വര്‍ദ്ധിപ്പിക്കാനും മനസ്സിൽ ശുഭ ചിന്തകൾ നിറയ്ക്കുവാനും കഴിയും. സംഖ്യാശാസ്ത്രമനുസരിച്ച്, 2022-ല്‍ തുലാം രാശിയുടെ ഭാഗ്യ സംഖ്യ 3 ഉം 5 ഉം ആയിരിക്കും. കൂടാതെ, 2022-ല്‍ നിങ്ങള്‍ക്ക് ഭാഗ്യസംഖ്യയായി 6-ാം നമ്പറും ചേര്‍ക്കാം, കാരണം ഇത് നിങ്ങളുടെ ഭരണ ഗ്രഹമായ ശുക്രന്റെ ഭാഗ്യ സംഖ്യയാണ്. 2022 വര്‍ഷം നിങ്ങള്‍ക്ക് വളരെ അനുകൂലമാണ്.
വൃശ്ചികം
വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട
സംഖ്യാശാസ്ത്രം അനുസരിച്ച് 4, 7 എന്നീ സംഖ്യകള്‍ക്ക് 2022ല്‍ നിങ്ങളെ സഹായിക്കാനാകും. നിങ്ങളുടെ ഭരണ ഗ്രഹമായ ചൊവ്വയുടെഅടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ, 2022-ല്‍ 9 എന്ന സംഖ്യയും നിങ്ങള്‍ക്ക് വളരെ ഭാഗ്യമാണ്. ഈ സംഖ്യകള്‍ വൃശ്ചികം രാശിക്കാര്‍ക്ക് നിലവിൽ ഉള്ളതായി രോഗ ദുരിതങ്ങളെ ചെറുക്കുവാനും സഹായിക്കും. 2022-ല്‍ നിങ്ങളുടെ ഭൗതിക ജീവിതവും ആഡംബരവും വര്‍ദ്ധിപ്പിക്കാനും ഈ സംഖ്യകള്‍ക്ക് കഴിയും. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളിലും പ്രയോജനപ്പെടും.
ധനു
മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക
പൊതുവിൽ വളരെ ബഹിര്‍മുഖരായ ആളുകളാണ് ധനു രാശിക്കാര്‍. സംഖ്യാശാസ്ത്രമനുസരിച്ച്, 2022-ല്‍ ധനു രാശിയുടെ ഭാഗ്യ സംഖ്യകള്‍ 3 ഉം 8 ഉം ആയിരിക്കും. അനന്തതയെ പ്രതിനിധീകരിക്കുന്ന നമ്പര്‍ 8, എല്ലാ വെല്ലുവിളികളെയും മറികടന്ന് ജീവിതത്തില്‍ മുന്നേറാന്‍ ധനു രാശിയെ സഹായിക്കുന്നു. മറുവശത്ത്, നമ്പര്‍ 3 സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. പ്രത്യേകിച്ച് 2022-ല്‍ സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമാക്കുകയാണെങ്കില്‍, 33 എന്ന സംഖ്യയും കൂട്ടുമ്പോൾ 8 ഉത്തരം ലഭിക്കുന്ന ഏത് സംഖ്യയും നിങ്ങള്‍ക്ക് ഭാഗ്യദായകമായിരിക്കും.
മകരം
ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി
2022ല്‍ സംഖ്യാശാസ്ത്രമനുസരിച്ച് മകരം രാശിയുടെ ഭാഗ്യ സംഖ്യകള്‍ 2, 8 എന്നിവ ആയിരിക്കും. മകരം രാശിഫലം അനുസരിച്ച്, 2022 വര്‍ഷം നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ച്ചകളായിരിക്കും, അതിനാല്‍ ഈ സംഖ്യകളുള്ള തീയതികളില്‍ ശുഭകരമായ ഏത് ജോലിയും ആരംഭിക്കുന്നത് നിങ്ങളെ വിജയിപ്പിക്കും. ഈ സംഖ്യകള്‍ക്ക് നിങ്ങളുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും നിങ്ങളുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും വിജയകരമായി നയിക്കുവാനും കഴിയും.
കുംഭം
അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക
2022-ൽ കുംഭ രാശിക്കാർക്ക് ഒരു അക്കത്തേക്കാള്‍ രണ്ട് അക്ക സംഖ്യകള്‍ കൂടുതല്‍ ശുഭകരമാണ്. സംഖ്യാശാസ്ത്രമനുസരിച്ച്, 2022-ല്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാനും നല്ല ദിവസമാണ് ഓരോ മാസത്തെയും 24-ാം തീയതി. അതിനാല്‍ നിങ്ങള്‍ക്ക് ഇത് കലണ്ടറില്‍ അടയാളപ്പെടുത്തി നിങ്ങളുടെ സമയപ്പട്ടിക നിസംശയം തയാറാക്കാം. സംഖ്യാശാസ്ത്രത്തില്‍ നിങ്ങള്‍ക്ക് 24 മികച്ച സംഖ്യയായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ ജീവിതത്തിൽ ആരോഗ്യം, സമ്പത്ത്, സന്തോഷം, സമൃദ്ധി എന്നിവ നല്‍കുന്നു.
മീനം
പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി
2022 വർഷത്തിൽ മീനരാശിയുടെ ഭാഗ്യ സംഖ്യയായി 7-നെ കണക്കാക്കാം. വര്‍ഷം മുഴുവനും ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമാക്കാന്‍ 7-ാം സംഖ്യയ്ക്ക് കഴിയും. വ്യക്തിപരവും തൊഴില്‍പരവുമായ മികച്ച ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. കൂടാതെ, 16, 34, 43 എന്നിങ്ങനെ 7 എന്ന സംഖ്യയെ പ്രതിനിധാനം ചെയ്യുന്ന സംഖ്യകളും നിങ്ങള്‍ക്ക് ഭാഗ്യമാണ്. 2022-ല്‍ നിങ്ങളുടെ ജീവിതത്തില്‍ ആത്മവിശ്വാസം നിറയ്ക്കുവാൻ ഈ നമ്പര്‍ ഉപയോഗിക്കുക.