ഏതെങ്കിലും യന്ത്രം ധരിച്ചതു കൊണ്ട് മാത്രം ആരും ഇന്നേവരെ പരീക്ഷകളില്‍ വിജയിക്കുകയോ ഉന്നത സ്ഥാനങ്ങളില്‍ എത്തുകയും ചെയ്തിട്ടുണ്ടോ?
ഇല്ല എന്ന് തന്നെയാണ് എന്റെയും ഉത്തരം.
നന്നായി പഠിച്ചതു കൊണ്ട് മാത്രം ആരെങ്കിലും പരീക്ഷകളില്‍ വിജയിക്കുകയോ ഉന്നത സ്ഥാനങ്ങളില്‍ എത്തുകയും ചെയ്തിട്ടുണ്ടോ? എന്നൊരു മറു ചോദ്യം ചോദിച്ചാലും ഉത്തരം ‘ഇല്ല’ എന്ന് തന്നെ.
എല്ലാറ്റിനും ദൈവാധീനം കൂടി വേണം. ആ ദൈവാധീനമാണ് വിധിയാം വണ്ണം തയാറാക്കുന്ന യന്ത്രങ്ങളിലൂടെ നമുക്ക് ലഭിക്കേണ്ടത്.
വളരെ പരിശ്രമിച്ചിട്ടും ഉത്തരങ്ങള്‍ ഓര്‍മയില്‍ നിലനിര്‍ത്താന്‍ കഴിയാതെ വരുന്ന അവസ്ഥ പഠിതാക്കള്‍ സ്ഥിരമായി പറയുന്ന പരാതിയാണ്. നന്നായി പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക് പൊടുന്നനെ പഠനത്തില്‍ താല്പര്യം കുറയുകയും പഠിക്കാന്‍ അലസത അനുഭവപ്പെടുകയും ചെയ്യാറുണ്ട്. പരീക്ഷകളെയും അഭിമുഖങ്ങളെയും നേരിടാന്‍ ആത്മവിശ്വാസ ക്കുറവ് അനുഭവപ്പെടുന്നവരും വിരളമല്ല.
ഇത്തരം പ്രശ്നങ്ങള്‍ക്ക് വിദ്യാരാജഗോപാല യന്ത്ര ധാരണം ഗുണം ചെയ്ത ധാരാളം അനുഭവങ്ങള്‍ ഉണ്ട്.
പേര് സൂചിപ്പിക്കുന്നത് പോലെ യന്ത്രങ്ങളിലെ രാജസ്ഥാനംഅലങ്കരിക്കുന്ന യന്ത്രമാണ് വിദ്യാ രാജഗോപാല യന്ത്രം. അലസത അകറ്റുവാനും ബുദ്ധിക്ക് ഉണര്‍വ് നല്‍കുവാനും ഓര്‍മ്മശക്തിയും ഏകാഗ്രതയും പ്രവര്‍ത്തന നൈപുണ്യവും വര്‍ദ്ധിക്കുവാനും ഇത് ഉപയുക്തമാണ്.
യന്ത്ര രചന
വൃത്തം ഷഡശ്രം വൃത്തം ച ദളാഷ്ടകമതഃ പരം
വൃത്തം ച ഷോഡശദളം വൃത്തമഷ്ടാ ദശാത്മകം
വൃത്തം സൂര്യദ്വയദളം വീഥീ ദന്തദളം തഥാ
വീഥീ ത്രിതയമേവാതോ ഭൂപുരേണച വേഷ്ടിതം.
വൃത്തം, ഷഡ്‌കോണ്‍, വൃത്തം, അഷ്ടദളം, വൃത്തം. ഷോഡശദളം, വൃത്തം, പതിനെട്ടു ദളം വൃത്തം, ഇരുപത്തിനാലു ദളം പിന്നെ ഒരു വീഥീ വൃത്തം, മുപ്പത്തിരണ്ടു ദളം പുറമേ, മൂന്നു വീഥിവൃത്തങ്ങള്‍ ഒടുവില്‍ ഭൂപുരം. ഈ രീതിയില്‍ എഴുതി തയാറാക്കുന്ന യന്ത്രമാണ് നല്‍കുന്നത്.
യന്ത്ര മധ്യത്തില്‍ സാധ്യനാമം എഴുതി പൂജാദികള്‍ കഴിച്ച് തയാറാക്കുന്ന ഈ യന്ത്രം അരയില്‍ ധരിക്കുവാന്‍ പാടുള്ളതല്ല. നേരിട്ട് ഭൂസ്പര്‍ശം എല്ക്കുവാനും പാടില്ല. ഈ യന്ത്രത്തോടൊപ്പം വൈഷ്ണവസ്വഭാവമില്ലാത്ത മറ്റു യന്ത്രങ്ങള്‍ ധരിക്കുന്നത് ഉചിതമല്ല.