ഒക്ടോബര്‍ മാസം ജ്യോതിഷപരമായി വളരെയധികം പ്രത്യേകതകൾ ഉണ്ടാകാന്‍ പോകുന്നു. മാസത്തിന്റെ തുടക്കത്തില്‍ ശുക്രനും ബുധനും രാശി മാറ്റും. ശുക്രന്‍ തുലാം രാശിയില്‍ നിന്ന് വൃശ്ചികരാശിയിലേക്ക് നീങ്ങുമ്പോള്‍, ബുധന്‍ തുലാം രാശിയില്‍ നിന്ന് സ്വക്ഷേത്രമായ കന്നിയില്‍ പ്രവേശിക്കുകയും ചെയ്യും. കൂടാതെ, സൂര്യന്റെയും ചൊവ്വയുടെയും രാശി മാറ്റങ്ങളും ഒക്ടോബര്‍ മാസത്തില്‍ വരാൻ പോകുന്നു. ഈ രാശി പരിവർത്തനങ്ങൾ കാരണം, പല രാശികൾക്കും ശുഭഫലങ്ങള്‍ കാണാം. 2021 ഒക്ടോബറില്‍ സംഭവിക്കുന്ന ഗ്രഹങ്ങളുടെ മാറ്റം കാരണം ഏതൊക്കെ രാശിക്കാര്‍ക്കാണ് കൂടുതല്‍ ശുഭഫലമുണ്ടാകുന്നതെന്ന് നമുക്ക് നോക്കാം.
മേടം: മേടം ഈ മാസം മേൽപ്പോട്ടു തന്നെ..
ഈ നാല് ഗ്രഹങ്ങളുടെ രാശി മാറ്റം മേടം രാശിക്ക് വളരെ ഗുണം ചെയ്യും. സാമ്പത്തികമായ പ്രശ്‌നങ്ങള്‍ മേടം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ അവസാനിക്കുകയും ധനസമ്പാദനത്തിൽ വിജയിക്കുകയും ചെയ്യും. തൊഴിൽ രംഗത്ത് നയപരമായി നല്ല തീരുമാനങ്ങൾ കൈക്കൊള്ളും. പല പ്രശ്‌നങ്ങളും തന്ത്രപരമായി കൈകാര്യം ചെയ്യുകയും പ്രവര്‍ത്തി മേഖലയില്‍ വിജയം നേടുകയും ചെയ്യും. ഗ്രഹങ്ങളുടെ ഈ മാറ്റം കാരണം, സർക്കാർ കോടതി ഇടപാടുകളിൽ നിങ്ങള്‍ക്ക് വിജയം പ്രതീക്ഷിക്കാം. ജോലിയിൽ സഹപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയും സഹകരണവും ലഭിക്കും. ഈ മാസത്തിൽ മേടം രാശിക്കാര്‍ക്ക് കുടുംബ ജീവിതത്തില്‍ സന്തോഷം ലഭിക്കും. കുടുംബാംഗങ്ങൾ തമ്മില്‍ സ്‌നേഹവും കരുതലും നിലനില്‍ക്കും.
മിഥുനം – മിഥുനം രാശിക്കാർക്ക് കുടുംബാഭിവൃദ്ധി
ഈ നാലു ഗ്രഹങ്ങളുടെ മാറ്റം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ അനുഭവങ്ങൾ നൽകും. വായ്പകളും നിക്ഷേപങ്ങളും ശരിപ്പെട്ടു വരും. പൊതുവിൽ സാമ്പത്തിക രംഗത്ത് ഈ മാസം മികച്ച അനുഭവങ്ങൾ പ്രതീക്ഷിക്കാം. കോടതി വ്യവഹാരങ്ങളില്‍ വിജയം ഉണ്ടാകും. തൊഴിൽ സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൂര്‍ണ്ണ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ബന്ധുജന സഹായം
ഒക്ടോബര്‍ മാസത്തിലെ രാശി മാറ്റങ്ങള്‍ പൊതുവിൽ ചിങ്ങം രാശിക്ക് അനുകൂലമാണ്. ഈ മാസത്തില്‍ ഈ രാശിയിലെ ആളുകളുടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. കൂടാതെ ഭാവി ശോഭനമാക്കുവാൻ ഉപയുക്തമായ ധാരാളം നല്ല അവസരങ്ങളും ലഭ്യമാകും. ചിങ്ങം രാശിക്കാർക്ക് ഈ മാസം പല പ്രശ്നങ്ങൾക്കും പരിഹാരങ്ങൾ കണ്ടെത്താൻ കഴിയും. കുടുംബത്തിന്റെയും ബന്ധു ജനങ്ങളുടെയും പൂര്‍ണ്ണ പിന്തുണ ലഭിക്കും. അതേസമയം, പഴയ കടങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കുകയും ചെയ്യും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടുകയും നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥര്‍ അഭിനന്ദിക്കുകയും ചെയ്യും. സാമൂഹിക അംഗീകാരം വർധിക്കും.
തുലാം: പാരമ്പര്യ സ്വത്തില്‍ നിന്ന് പ്രയോജനം
ഗ്രഹങ്ങളുടെ മാറ്റം തുലാം രാശിക്ക് അനുകൂലമായ സാഹചര്യങ്ങള്‍ കൊണ്ടുവരും. ഈ രാശിചക്രത്തിലെ ആളുകള്‍ ഒക്ടോബര്‍ മാസത്തില്‍ സ്വത്ത് നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, സമയം അനുകൂലമാണ്, ഭാവിയില്‍ ധാരാളം ആനുകൂല്യങ്ങള്‍ ലഭിക്കും. പൂര്‍വ്വിക സ്വത്തില്‍നിന്നും നിങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും. വിദേശ ജോലിക്കാർക്ക് ഈമാസം വളരെ പ്രയോജനകരമായ അനുഭവങ്ങൾ ഉണ്ടാകും. നിങ്ങള്‍ക്ക് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ധാരാളം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. വ്യക്തിപരമായ നേട്ടങ്ങൾ വർധിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ അവസരം ലഭിക്കും. ഈ മാസം വീടിന്റെയും വാഹനങ്ങളുടെയും അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കും.
ധനു: തൊഴിൽ നേട്ടവും ആനുകൂല്യങ്ങളും
ഗ്രഹങ്ങളുടെ മാറ്റം ഒക്ടോബര്‍ മാസത്തില്‍ ധനു രാശിക്കാര്‍ക്ക് വളരെ നല്ല ഫലങ്ങള്‍ നല്‍കും. ഈ രാശിയിലെ വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ മാസത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളും വിജയിക്കും. നിങ്ങള്‍ ഒരു വീട് അല്ലെങ്കില്‍ വസ്തു വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ആഗ്രഹം സഫലമാകും. ഇതിനൊപ്പം, ജോലിസ്ഥലത്ത് ഒരു നല്ല അന്തരീക്ഷവും സൃഷ്ടിക്കപ്പെടും, ശമ്പളത്തിലും അനുകൂല്യങ്ങളിലും വര്‍ദ്ധനവു ലഭിക്കാൻ ഇടയുണ്ട്. ഒക്ടോബര്‍ മാസത്തിലെ ഗ്രഹങ്ങളുടെ രാശി സംക്രമണം നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്ന തരത്തിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുഭവിച്ചു വരുന്നതായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും. സമൂഹത്തിൽ അംഗീകാരം വർധിക്കും.
കുംഭം: സമൂഹത്തിൽ ശ്രദ്ധകേന്ദ്രമാകും.
ഈ നാല് ഗ്രഹങ്ങളുടെ സംക്രമണം കുംഭരാശിക്ക് വളരെ മന സന്തോഷകരമായാ അനുഭവങ്ങൾ നൽകും. കുംഭം രാശിയിലെ ആളുകളുടെ കുടുംബത്തില്‍ ഭൗതിക സാഹചര്യങ്ങൾ അനുകൂലമാകുകയും കുടുംബാംഗങ്ങളുമായി നല്ല ബന്ധം രൂപപ്പെടുകയും ചെയ്യും, അതിനാല്‍ അവര്‍ നിങ്ങളെ സഹായിക്കാന്‍ എപ്പോഴും തയ്യാറാകും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന് പൂര്‍ണ്ണ ഫലങ്ങള്‍ ലഭിക്കും കൂടാതെ ബിസിനസില്‍ ലാഭം വർധിക്കും. ദാമ്പത്യ ക്ലേശങ്ങൾ പരിഹരിക്കപ്പെടും. സമൂഹത്തിൽ ഉന്നത സ്ഥാനം ലഭ്യമാകും. കുടുംബത്തിലും ജോലിയിലും ഒരുപോലെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ കഴിയുന്ന മാസമായിരിക്കും.