ദാമ്പത്യ ജീവിതത്തിൽ നക്ഷത്രങ്ങൾക്ക് വളരെ ഏറെ പ്രാധാന്യം നല്കി വരുന്നു. ഗ്രഹങ്ങളോളം തന്നെ അവയ്ക്ക് പ്രാധാന്യം ഉണ്ടെന്ന് മാധവീയത്തിൽ സൂചിപ്പിക്കുന്നു.
ഹോരാ ശാസ്ത്രം മുതലായ ആധികാരിക ഗ്രന്ഥങ്ങളിൽ ഓരോ നക്ഷത്രത്തിലും ജനിച്ചാലുള്ള ഫലങ്ങൾ വ്യക്തമായി പറയുന്നുണ്ട്.
മൂലം, തൃക്കേട്ട , പൂയം , ചതയ-
മുരഗഭം ചിത്ര രൗദ്രാഗ്നി നാളും
സ്ത്രീണാം ജാതോ വിശേഷാൽ
പതിസുതവിരഹം ഭ്രാതൃനാശാദികം വാ
മൂലം, തൃക്കേട്ട, പൂയം, ചതയം, ഉരഗഭം (ആയില്യം), ചിത്തിര, തിരുവാതിര, കാർത്തിക എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾക്ക് ദാമ്പത്യ ജീവിതത്തിൽ വളരെ ഏറെ ക്ലേശങ്ങൾ അനുഭവിക്കുന്നതായി കണ്ടുവരുന്നു. ഇവരുടെ വൈവാഹിക ജീവിതം സന്തോഷപ്രദമാകണെമെന്നില്ല.
ദാമ്പത്യ ജീവിതം സന്തോഷപ്രദമായി മുന്നോട്ടു പോകുകയാണെങ്കിൽ തന്നെ സന്താനപരമായ ക്ലേശങ്ങളും അവരെ കൊണ്ടുള്ള ബുദ്ധിമുട്ടും ഉണ്ടാകാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ സഹോദരന്മാരെ കൊണ്ടുള്ള ദുരിതം പ്രതീക്ഷിക്കാം.
മൂലം നക്ഷത്രത്തിന്റെ ആദ്യപാദത്തിന് ഗണ്ഡാന്ത ദോഷമുണ്ട്. ഇവർക്ക് സുഖ ഭോഗങ്ങളിൽ ആസക്തി കൂടും. ആർഭാടപൂർണമായ ജീവിതേത്തേട് താല്പര്യമുള്ളവരായിരിക്കും.
വിവാഹസംബന്ധമായി വിഘ്നങ്ങളും കാലതാമസവും ഉണ്ടാകും. ദാമ്പത്യ ജീവിതം സൗഭാഗ്യ പൂർണമാകില്ല. ഭർത്താവ് അല്ലെങ്കിൽ സന്താനങ്ങൾ മൂലം ദുരിതങ്ങൾ അനുഭവിക്കുന്നവരായിരിക്കും ഈ നക്ഷത്രക്കാരിൽ ഭൂരിപക്ഷവും.
തൃക്കേട്ട നക്ഷത്രത്തിന്റെ അവസാന പാദത്തിന് ഗണ്ഡാന്ത ദോഷമുണ്ട്. ഇവരുടെ വൈവാഹിക ജീവിതം സന്തോഷ പ്രദമായിരിക്കില്ല. സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നവരായിരിക്കും.
അഭിപ്രായ ഭിന്നതകൾ നിറഞ്ഞതായിരിക്കും. സന്താനപരമായ ക്ലേശങ്ങളും ഇവരെ അലട്ടികൊണ്ടിരിക്കും. അനാരോഗ്യവും മനക്ലേശവും ഒരു നിഴൽ പോലെ ഇവരെ പിന്തുടർന്നു കൊണ്ടിരിക്കും.
പൂയം നക്ഷത്രക്കാർ ആരെയും പെട്ടെന്ന് വിശ്വസിക്കുന്ന സ്വഭാവക്കാരായതു കൊണ്ട് വഞ്ചിക്കപ്പെടുവാൻ ഇടയുണ്ട്. വിവാഹ ജീവിതം ഐശ്വര്യപ്രദമായിരിക്കില്ല .
ശാന്തമായൊരു കുടുബ ജീവിതം ഇവർക്ക് അന്യമായിരിക്കും. ഭാര്യയിൽhttps://rzp.io/l/sreyastele സംശയം വച്ച് പുലർത്തുന്ന ഭർത്താവായിരിക്കും ഇവർക്ക് വന്നുചേരുക. കുടുo ബകലഹവും ഭർതൃ ദുരിതവും അനുഭവിക്കേണ്ടി വരുന്നു.
ചതയം നക്ഷത്രക്കാർ അന്യരുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്നവരും ആദർശശാലികളുമായിരിക്കും. ദാമ്പത്യ ജീവിതം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ഭർതൃ ദുരിതം അനുഭവിക്കേണ്ടി വരും. ഇവർ മുൻകോപം നിയന്ത്രിക്കേണ്ടതാണ്.
ആയില്യം നക്ഷത്രക്കാർ സ്വതന്ത്ര ബുദ്ധികളായിരിക്കും. നല്ല വിവാഹ ബന്ധം വന്നു ചേർന്നാലും ശാന്തിയും സമാധാനവും ഉണ്ടാകണെമെന്നില്ല. ദാമ്പത്യ ജീവിതത്തിൽ സുഖം അനുഭവിക്കുന്നവർ വിരളമാണ്.
പൊതുവേ ജീവിതം അസംതൃപ്തമായിരിക്കും. അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. വിവാഹമോചനമോ ഭർതൃ ദുരിതമോ അനുഭവിക്കുവാൻ സാദ്ധ്യതയുണ്ട്.
ചിത്തിര നക്ഷത്രക്കാർ വിശാല മനസ്ഥിതിക്കാരാണെന്ന് തോന്നുമെങ്കിലും സങ്കുചിത മനസ്ഥിതി പുലർത്തുന്നവരാണ്. ഇവരുടെ ദാമ്പത്യ ജീവിതത്തിൽ അപാകതകൾ കണ്ടുവരുന്നു. ഭർതൃദുരിതത്താൽ ഈ നക്ഷത്രക്കാർക്ക് പല ദുഖങ്ങളും നേരിടേണ്ടി വരാം.
തിരുവാതിര നക്ഷത്രക്കാർ ഈശ്വരവിശ്വാസികളാണ്. അന്യരുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുവാൻ സമർത്ഥരാണ്. ദാമ്പത്യ ജീവിതത്തിൽ പൊരുത്തേക്കേടുകൾ കണ്ടുവരുന്നു.
സന്താനസംബന്ധമായ ദുരിതങ്ങൾ മനസമാധാനം നഷ്ടപെടുത്തി കൊണ്ടിരിക്കും. ഭർത്താവിൽ നിന്നോ ഭർതൃ ബന്ധുക്കളിൽ നിന്നോ കയ്‌പ്പേറിയ അനുഭവങ്ങൾ ഉണ്ടാകും. മനസ്സിൽ അശാന്തി നിറയും.
കാർത്തിക നക്ഷത്രക്കാരുടെ ജീവിതം ദുരനുഭവങ്ങൾ കൊണ്ട് നിറഞ്ഞതായിരിക്കും. സന്താനക്ലേശവും ഇവരെ അലട്ടികൊണ്ടിരിക്കും. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണ്.
ഒരു നക്ഷത്രത്തിൽ ജനിച്ചതു കാണ്ട് മാത്രം മേൽ സൂചിപ്പിച്ച അനുഭവങ്ങൾ പൂർണമായി ഉണ്ടാകണമെന്നില്ല. ജനിച്ച സമയത്തിനും പ്രാധാന്യമുണ്ട്. ജാതക പ്രകാരം ഏഴാം ഭാവം, ഏഴാം ഭാവാധിപൻ, കളത്ര കാരകൻ ഇവർ ബലവാന്മാരായാൽ ദാമ്പത്യ ജീവിതത്തിൽ അനുകൂലമായ ഫലങ്ങൾ വന്നുചേരും.