ഈ ദിവസങ്ങളിൽ കച്ചവടം തുടങ്ങിയാൽ വിജയം സുനിശ്ചിതം..!

ഈ ദിവസങ്ങളിൽ കച്ചവടം തുടങ്ങിയാൽ വിജയം സുനിശ്ചിതം..!

Share this Post

ആധുനിക യുഗത്തില്‍ കച്ചവട സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കും വളരെ മുഖ്യമായ സ്ഥാനമാണുള്ളത്. കച്ചവടമാകുമ്പോൾ ലാഭവും നഷ്ടവും സാധാരണമാണ്. എന്നാല്‍, തൊടുന്നതെല്ലാം നഷ്ടമെന്ന ഫലം ഉണ്ടാകാതിരിക്കുന്നതല്ലേ നല്ലത്? ഭാരതീയ വിശ്വാസം അനുസരിച്ച് ശുഭ സമയത്തു തുടങ്ങിവയ്ക്കുന്ന കർമങ്ങൾ ശുഭകരമായി ഭവിക്കും എന്നതാണ്. ശരിയായ മുഹൂർത്ത നിർണയത്തിന് ജ്യോതിഷിയുടെ സഹായം അത്യന്താപേക്ഷിതമാണ്. എന്നാൽ ചില അവസരങ്ങളിൽ അത് സാധിക്കാതെ വരാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഇക്കാര്യങ്ങൾ ഓർക്കുക.

കച്ചവടത്തില്‍ പുരോഗതിയുണ്ടാവണമെങ്കില്‍ ശരിയായ മുഹൂര്‍ത്തത്തില്‍ ആരംഭമുണ്ടാവണം. അതായത്, ശരിയായ സമയത്ത് കച്ചവടം തുടങ്ങുന്നത് ലാഭത്തിലേക്ക് നയിക്കും.

തിങ്കള്‍, ബുധന്‍, വ്യാഴം എന്നീ ആഴ്ചകളും ദ്വിതീയ, ത്രിതീയ, പഞ്ചമി, ഷഷ്ഠി, സപ്തമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി എന്നീ തിഥികളും അശ്വതി, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ഉത്രം, അത്തം, ചോതി, കേട്ട, ഉത്രാടം, തിരുവോണം, ചതയം, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളും കച്ചവടം ആരംഭിക്കുന്നതിന് ഉത്തമമാണ്.

ഇടവം, മിഥുനം, ചിങ്ങം, തുലാം, വൃശ്ചികം, മീനം എന്നീ രാശികളും കച്ചവടം തുടങ്ങുന്നതിന് ശുഭമാണ്. അതോടൊപ്പം മുഹൂർത്ത സമയത്തിന് അഷ്ടമശുദ്ധി ഉണ്ടായിരിക്കണം. അവനവന്റെ അഷ്ടമി രാശിക്കൂറിൽ ഉൾപ്പെട്ട നക്ഷത്രങ്ങളും ശുഭമല്ല.


Share this Post
Astrology Specials