സമ്പൂർണ്ണ വ്യാഴമാറ്റ ഫലങ്ങൾ

സമ്പൂർണ്ണ വ്യാഴമാറ്റ ഫലങ്ങൾ

2021 നവംബർ 20 നു വ്യാഴഗ്രഹം നീച രാശിയായ മകരത്തിൽ നിന്നും കുംഭം രാശിയിലേക്ക് രാശിപരിവർത്തനം ചെയ്യുന്നു. വരുന്ന അഞ്ചു മാസക്കാലം വ്യാഴം അവിടെ തുടരും. തുടർന്ന് മീനം രാശിയിലേക്ക് പരിവർത്തനം ചെയ്യും.

അതി ചാരേതു വക്രേതു പൂർവരാശി ഗതം ഫലം എന്നൊരു പ്രമാണമുണ്ടെങ്കിലും ഭാരതീയ ജ്യോതിഷ പണ്ഡിതന്മാരിൽ ഒരു വലിയ വിഭാഗം അതിനോട് യോജിക്കുന്നില്ല. ആകയാൽ ചാരവശാൽ വ്യാഴം നിൽക്കുന്ന രാശിയെ കൊണ്ടുള്ള ഫലങ്ങൾ പറയുന്നു.

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)

ലാഭസ്ഥാനത്ത് വ്യാഴം എത്തുന്നു. കര്‍മ്മമേഖലയില്‍ നേട്ടം. വിദേശ തൊഴിൽ ചെയ്യുന്നവർക്കും ആഗ്രഹിക്കുന്നവർക്കും അനുകൂല അനുഭവങ്ങൾ. വരവും ചെലവും ഒരുപോലെ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളിൽ വിജയം. വിവാഹം ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാദ്ധ്യം. കലാരംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍, അവസരം തേടിയെത്തും. ഗൃഹനിര്‍മ്മാണത്തിനോ, പുതുക്കി പണിയാനോ അനുകൂലകാലം. വളരെക്കാലമായ ആഗ്രഹങ്ങള്‍ സാധ്യമാകും. പരീക്ഷാവിജയം, ഇഷ്ടസ്ഥലം മാറ്റം, സ്ഥാനലബ്ധി, കലാ-സാഹിത്യ രംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍, സര്‍ക്കാര്‍ ആനുകൂല്യം, മാതൃസ്വത്ത് ലഭിക്കാം. യാത്രാഗുണം, ഇഷ്ടജനസമാഗമം. വാഹന ലാഭവും നിക്ഷേപ നേട്ടങ്ങളും പ്രതീക്ഷിക്കാം.

പരിഹാരം: വ്യാഴപ്രീതിക്കായി മാത്രം പ്രത്യേക കർമങ്ങൾ ആവശ്യമില്ല.

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

വ്യാഴം കര്‍മ്മസ്ഥാനത്തേക്ക് വരുന്നു. കർമ്മ വ്യാഴം തൊഴിൽ പരമായി നന്നല്ല. ജോലിഭാരം, അപ്രതീക്ഷിത സ്ഥാനചലനം, മേലധികാരികളുടെ അപ്രീതി മുതലായവ പ്രതീക്ഷിക്കണം. അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നത് ഗുണം ചെയ്യും. അനാവശ്യ ബാധ്യതകൾ തലയിൽ എടുത്തു വയ്ക്കരുത്. ആലോചനയില്ലാതെ പ്രവർത്തിക്കരുത്. വിചാരമില്ലാതെ വികാരപരമായി സംസാരിക്കുന്നത് പല പ്രധാന പ്രശ്നങ്ങൾക്കും കാരണമാകും. ക്രമേണ തൊഴില്‍ രംഗത്ത് സ്വസ്ഥത കൈവരുന്നതാണ്. ഭൂമി ഇടപാട്, ഗൃഹനിർമാണം മുതലായവ തല്‍ക്കാലം ഗുണകരമല്ല. എന്നാൽ വിദ്യാര്‍ത്ഥികള്‍ക്ക് സമയം മോശമല്ല. ദാമ്പത്യസൗഖ്യം, വിവാഹനിശ്ചയം, പ്രണയസായൂജ്യം, സന്തോഷാനുഭവങ്ങള്‍, സന്താനങ്ങളെകൊണ്ട് അഭിമാനിക്കാന്‍ അവസരം, സ്വന്തം കാര്യങ്ങളില്‍ അപ്രതീക്ഷിത തടസ്സം വരാം. അവസരോചിതമായി അവയില്‍ വിജയം, വീഴ്ച, മുറിവ്, വരാതെ ശ്രദ്ധിക്കുക. വാക്കില്‍ നിയന്ത്രണം വേണം. വാഹനം, യാത്ര ഇവയില്‍ നല്ല ജാഗ്രത വേണം. അവിവാഹിതർക്ക് വിവാഹ കാര്യങ്ങളിൽ വിഷമതകൾ വരാം.

പരിഹാരം: ജന്മനക്ഷത്രം തോറും മഹാവിഷ്ണുവിന് നെയ് വിളക്ക് , തുളസിമാല, പാല്പായസ സഹിതം ഭാഗ്യസൂക്ത പുഷ്പാഞ്ജലി .

CLICK FOR POOJA DETAILS

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

വ്യാഴം ഭാഗ്യസ്ഥാനത്തേക്ക്‌ വരുന്നു. ഭൂമി സംബന്ധമായ വ്യാപാരത്തിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും. അപ്രതീക്ഷിത ഭാഗ്യങ്ങള്‍ പ്രതീക്ഷിക്കാം. ഭവനഭാഗ്യം, ഭൂമിലാഭം, വാഹനലാഭം മുതലായവ പ്രതീക്ഷിക്കാം. അഷ്ടമശ്ശനി മൂലമുള്ള ദോഷാനുഭവങ്ങൾക്ക് ഇക്കാലം കാര്യമായ ആശ്വാസമുണ്ടാകും.അമിത ആത്മ വിശ്വാസം മൂലം കര്‍മ്മതടസ്സം വരാതെ ശ്രദ്ധിക്കുക. പുതിയ ദീർഘകാല പദ്ധതികള്‍ ആവിഷ്ക്കരിക്കും. ഗുരുതര രോഗങ്ങൾ ഉള്ളവർ ആരോഗ്യശ്രദ്ധ പുലര്‍ത്തുക. ചികിത്സകള്‍ ഫലം കാണും. ധനക്ലേശത്തിന് സാധ്യതയില്ല. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റും. ചിലപ്പോൾ ഇടപാടുകളില്‍ ലാഭം കുറയാമെങ്കിലും . നിരാശ വേണ്ട പുതിയ അവസരങ്ങള്‍ വരും.

പരിഹാരം: വ്യാഴപ്രീതിക്കായി മാത്രം പ്രത്യേക കർമങ്ങൾ ആവശ്യമില്ല. ശനിപ്രീതി വരുത്തണം. ശാസ്താവിന് നീരാഞ്ജനവും എള്ള് പായസവും ശനിയാഴ്ചകളിൽ നടത്തുക.

കര്‍ക്കിടകക്കൂറ്: (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

അഷ്ടമത്തില്‍ വ്യാഴം സഞ്ചരിക്കാൻ പോകുന്നു. അതും കണ്ടകശനിയോടൊപ്പം. വിവാഹം, ദാമ്പത്യം, പ്രണയം ഇവയിലൊക്കെ തടസ്സം വരാം. ജോലിയിലുള്ളവര്‍ മേലധികാരിയുടെ താക്കീതു വരാതെ നോക്കുക. സ്ഥാനചലനം, സ്ഥലം മാറ്റം, കര്‍മ്മതടസ്സം ഇവ കരുതിയിരിക്കുക. പുതിയ ജോലി തേടുന്നവര്‍ക്ക് ഭാഗ്യം. കോടതി വിജയം, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാം. ശത്രുജയം. പ്രധാന ഉത്തരവാദിത്തങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ധനനഷ്ടവും പേരുദോഷവും ഉണ്ടാകാന്‍ ഇടയുണ്ട്. പിതാവിന് രോഗ ദുരിതങ്ങൾ വരാൻ ഇടയുണ്ട്. മേലധികാരികളോട് അനാവശ്യ തര്‍ക്കത്തില്‍ ഏർപ്പെടുന്നത് തൊഴിൽ മാറ്റത്തിനു കാരണമാകും. സന്താനവിഷയത്തില്‍ മനോവൈഷമ്യത്തിന് സാധ്യതയുണ്ട്. തീരുമാനങ്ങൾ ആലോചനയുടെ കൈക്കൊള്ളുക. തര്‍ക്കം, വിവാദം ഇവ പാടില്ല. നയപരമായി എല്ലാത്തിനും പ്രായോഗിക ബുദ്ധിയോടെയും നയപരമായും ഇടപെട്ടാല്‍ സന്തോഷിക്കാന്‍ വകയുണ്ട്.

പരിഹാരം: വിഷ്ണുവിന് നെയ്‌വിളക്കും ഭാഗ്യസൂക്തപുഷ്പാഞ്ജലിയും. ശിവന് ധാര. ശാസ്താക്ഷേത്രത്തില്‍ നെയ്യ് സമര്‍പ്പിക്കണം.

ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1-ാം പാദം)

നിവൃത്തിസ്ഥാനത്ത് വരുന്ന വ്യാഴത്തിന്‍റെ ദൃഷ്ടികൊണ്ട് ചിരകാല സ്വപ്നങ്ങള്‍ പൂവണിയും. പഠനവിജയം, ബുദ്ധിപരമായ തീരുമാനത്തിലൂടെ നല്ല വിവാഹം, കര്‍മ്മം, ദാമ്പത്യം, അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍, ഭൂമി, ലാഭം, വാഹനഭാഗ്യം, ശരീരക്ഷീണം, മന്ദത, ആലസ്യം, ഇവയ്ക്ക് സാധ്യത, ആഭരണം, വീട് ഇവ ഉടന്‍ വാങ്ങാന്‍ ശ്രമിക്കരുത്. ആഹാരം, ആരോഗ്യം എന്നിവയില്‍ ശ്രദ്ധ വേണം. ചതി, വഞ്ചന മുതലായവയില്‍ അകപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വളരെ അധികം കരുതല്‍ പുലര്‍ത്തണം. പ്രായോഗിക ബുദ്ധിയോടെ പ്രവര്‍ത്തിച്ചാല്‍ പല കാര്യങ്ങളും വിജയകരമാക്കുവാന്‍ കഴിയും. ദീർഘകാല നിക്ഷേപങ്ങളിൽ പണം മുടക്കുക. ലാഭം സിദ്ധിക്കും.

പരിഹാരം: വ്യാഴപ്രീതിക്കായി മാത്രം പ്രത്യേക കർമങ്ങൾ ആവശ്യമില്ല.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം,  ചിത്തിര 1, 2 പാദങ്ങള്‍)

ആറിലേക്ക് വ്യാഴം വരുന്ന കാലം ആരോഗ്യശ്രദ്ധ വേണം. കച്ചവട വിജയം, നാല്‍ക്കാലി, വാഹനം, ആഡംബരവസ്തുക്കള്‍ ഇവ കൈവരാം. കര്‍മ്മമേഖലയില്‍ നല്ല ശ്രദ്ധ വേണം. വിദേശ ജോലിക്കാർക്ക് വിഷമതകൾ വരാവുന്നതാണ്. നിയമ കാര്യങ്ങൾ പ്രതികൂലമായെന്നു വരാം. സന്താനങ്ങള്‍ക്കും കുടുംബാംഗങ്ങൾക്കും അനുകൂലകാലം തന്നെയായിരിക്കും. ഏതൊരു ഇടപാടിലും ധനനഷ്ടം വരാതെ ശ്രദ്ധിക്കണം. ധനഇടപാടിലും സ്വത്തിടപാടിലും നിയമപരമായ രേഖകള്‍ ഉണ്ടാക്കാന്‍ മടിക്കരുത്. കടം കൊടുത്താൽ തിരിച്ചുകിട്ടാൻ പ്രയാസമാകും. വിശ്വാസമില്ലാത്ത പദ്ധതികളിൽ നിക്ഷേപം അരുത്. വിശ്വാസവഞ്ചനയ്ക്ക് സാധ്യത കാണുന്നു. കൃഷിയിലും വ്യാപാരത്തിലും പ്രതീക്ഷിച്ചതിലും നേട്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും പ്രോത്സാഹജനകമായ സമീപനം ഉണ്ടാകും. പിതൃതുല്യരുടെ വിയോഗസാധ്യത, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവർ പ്രത്യേക കരുതൽ പുലർത്തണം. സഹോദരങ്ങൾ പ്രതികൂലമായി പെരുമാറാൻ ഇടയുണ്ട്.

പരിഹാരം: വിഷ്ണുവിന് നെയ്‌വിളക്ക് , തുളസിമാല . ദേവിക്ക് കഠിന പായസം, ശിവന് പിന്‍വിളക്ക്, ധാര, മൃത്യുഞ്ജയ പുഷ്പാഞ്ജലി, കുടുംബപരദേവതയെ പ്രീതിപ്പെടുത്തുക.

തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)

സന്താനഭാവത്തില്‍ വ്യാഴം സഞ്ചരിക്കുന്ന കാലം. എങ്കിലും കണ്ടകശനി നടക്കുന്നു. സന്താനങ്ങളുടെ കാര്യങ്ങളിൽ കൂടുതൽ ധനവും സമയവും ചിലവഴിക്കേണ്ടി വരും. വിശേഷിച്ചും അവരുടെ ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം. വിദേശ യാത്രയ്ക്കുള്ള പരീക്ഷ , അഭിമുഖം ഇവയിൽ ജയം. അവിവാഹിതർക്ക് വിവാഹ ഭാഗ്യം വരാവുന്ന സമയമാണ്. എന്നാൽ പ്രണയ കാര്യങ്ങളിൽ കരുതൽ വേണം. കാര്യങ്ങളെ പ്രായോഗിക ബുദ്ധിയോടെ നേരിടണം. സംസാരനിയന്ത്രണം വേണം. കുടുംബവിഷയങ്ങളില്‍ അനവസര ഇടപെടലുകള്‍ ഒഴിവാക്കി മനഃശാന്തി നേടുക. അപ്രതീക്ഷിത ധനം, സ്വത്ത് കൈവരാന്‍ സാധ്യത, പരസഹായം സ്വീകരിക്കുന്നത് വിനയാകാതെ സൂക്ഷിക്കുക. പ്രത്യേകിച്ച് പദവിയിലിരിക്കുന്നവര്‍. സൗഹൃദങ്ങള്‍ ഗുണകരം. വാഹനത്തിലൂടെ ഭാഗ്യം വരാം. മുടങ്ങിക്കിടന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. അടുത്ത ബന്ധുജനങ്ങള്‍ക്ക് സാമ്പത്തികസഹായം ചെയ്യാന്‍ ഇടവരും.

പരിഹാരം: വ്യാഴപ്രീതിക്കായി മാത്രം പ്രത്യേക കർമങ്ങൾ ആവശ്യമില്ല. ശാസ്താവിന് നീരാഞ്ജനം, എള്ള് പായസം. ദേവീമാഹാത്മ്യ പാരായണം.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

നാലില്‍ വ്യാഴം, അപ്രതീക്ഷിത വ്യക്തികൾ ശത്രുതയോടെ പെരുമാറാൻ സാധ്യത. ബന്ധുക്കലും സുഹൃത്തുക്കളും ശത്രുക്കളാകാതെ ശ്രദ്ധിക്കണം. പഴയ കട ബാധ്യതകൾ അലട്ടാം. പ്രവര്‍ത്തനമേഖലയില്‍ നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും പ്രയത്നത്തിനനുസൃതമായി അർഹമായ പ്രതിഫലം വരുമെന്ന് പ്രതീക്ഷിക്കാൻ ന്യായമില്ല. കുടുംബസുഖം കുറയാം. ശാരീരിക അസ്വസ്ഥതകള്‍ക്ക് സാധ്യത. അനാവശ്യ കൂട്ടുകെട്ടുകള്‍ ഒഴിവാക്കണം. അമിത ആത്മവിശ്വാസം മൂലം പല അബദ്ധങ്ങളിലും ചെന്ന് പെടാന്‍ ഇടയുള്ളതിനാല്‍ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മത നല്ലതാണ്. ചെലവുകള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കുന്നത് ഗുണകരം. വീട് പുതുക്കി പണിയാന്‍ കഴിയും. വ്യക്തമായ ആസൂത്രണം വേണം. ആരോഗ്യകാര്യങ്ങളിലും സവിശേഷ ശ്രദ്ധ വേണം. കലഹങ്ങളില്‍ നിന്നും വിവാദങ്ങളിൽ നിന്നും കഴിവതും ഒഴിഞ്ഞുനില്‍ക്കണം. വാഹന സംബന്ധമായ കാര്യങ്ങളിൽ പലവിധങ്ങളായ വിഷമതകളും വരാവുന്ന സമയമാണ്.

പരിഹാരം: ഭഗവതി, നാഗ ദേവതകൾ എന്നിവരുടെ പ്രീതിയാല്‍ ദോഷ ശാന്തി ലഭിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

വ്യാഴം മൂന്നില്‍ അനിഷ്ടസ്ഥാനത്തായതിനാല്‍ ദൈവാധീനം വര്‍ദ്ധിപ്പിക്കുക. കിട്ടാനുള്ള ധനം ലഭിക്കാം. കലാരാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് അംഗീകാരം, അവസരം, പദവി, കടുംപിടുത്ത സ്വഭാവം ഉപേക്ഷിക്കണം. ഏഴരശ്ശനി നടക്കുന്നതിനാൽ എടുത്തുചാട്ട സ്വഭാവം ഭാഗ്യനഷ്ടം വരുത്താം. നയപരമായ ഇടപെടലുകളിലൂടെ നേട്ടം വരുത്തേണ്ട കാലം. കുടുംബത്തിലെ അസ്വസ്ഥതകള്‍ നിയന്ത്രിക്കാന്‍ നയപരമായി ഇടപെടുക. ശത്രുജയം, ചുമതലകളും അദ്ധ്വാനഭാരവും വര്‍ദ്ധിക്കുന്ന കാലം. മേലധികാരികളുടെ പ്രശംസ നേടും. സന്താനങ്ങളുടെ സംരക്ഷണ ഭാരവും വര്‍ദ്ധിക്കുന്ന കാലം. സന്താനങ്ങളുടെ വിദ്യാകാര്യങ്ങള്‍ക്കായി കരുതിയതിലും അധികം പണം ചെലവാക്കേണ്ട സാഹചര്യം ഉണ്ടായെന്നുവരാം. പല കാര്യങ്ങളിലും ഒരു പുതിയ തുടക്കം വേണം എന്ന ചിന്ത വരാം.

പരിഹാരം: ശിവന്‍, ശാസ്താവ്, വിഷ്ണു എന്നിവരെ പ്രീതിപ്പെടുത്തണം.

മകരക്കൂറ്: (ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

രണ്ടാം ഭാവത്തിൽ ചാരവശാൽ വ്യാഴം നല്ലതാണ്. എന്നാൽ വാക്കുകളില്‍ നിയന്ത്രണം വേണം. കര്‍മ്മരംഗത്ത് ജാഗ്രത വേണം. വിശ്വസ്തരില്‍ നിന്ന് ചതി വരാതെ കരുതിയിരിക്കണം. ആരോഗ്യശ്രദ്ധ വേണം. യാത്രകളില്‍ ഉണ്ടാകാവുന്ന വിഷമതകള്‍ അവസരോചിതമായി പരിഹരിക്കപ്പെടും. ബന്ധുസഹായം ലഭിക്കാം. സന്താനങ്ങളെ നിരീക്ഷിക്കുക. യാത്രാഗുണം, അന്യദേശവാസം, ജോലിയില്‍ ജാഗ്രത, ദൈവിക അനുഷ്ഠാനങ്ങള്‍ മുടക്കരുത്. കുടുംബത്തില്‍ ദാമ്പത്യ സുഖവും ബന്ധുജനസമാഗമവും പ്രതീക്ഷിക്കാവുന്നതാണ്. കലാസാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. വ്യാപാരരംഗത്തുള്ളവര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.

പരിഹാരം: വ്യാഴപ്രീതിക്കായി മാത്രം പ്രത്യേക കർമങ്ങൾ ആവശ്യമില്ല. സുബ്രഹ്മണ്യന്‍, ദേവി, സര്‍പ്പദൈവങ്ങള്‍ എന്നിവരെ പ്രീതിപ്പെടുത്തുക.

കുംഭക്കൂറ്: (അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

ജന്മ വ്യാഴകാലമാണ്. തൊഴിലില്‍ ആനുകൂല്യങ്ങളിൽ പ്രതിസന്ധിവരാവുന്നതാണ്. രാഷ്ട്രീയ- സാമൂഹ്യ രംഗത്തുള്ളവര്‍ക്ക് അനുകൂല കാലമെങ്കിലും ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. വാഹനം, യന്ത്ര സാമഗ്രികൾ മുതലായ കര്‍മ്മമേഖലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. കലാകായികരംഗത്തുള്ളവര്‍ക്ക് അവസരങ്ങള്‍, പ്രതീക്ഷയ്ക്കൊത്ത് നേട്ടം എന്നിവയുണ്ടാകും. അധിക ചെലവ് മൂലം സാമ്പത്തിക കാര്യങ്ങളില്‍ അല്‍പ്പം ബുദ്ധിമുട്ട് ഉണ്ടായെന്നുവരാം. കുടുംബാംഗങ്ങളുടെ അഭിപ്രായം മാനിച്ച് പല കാര്യങ്ങളിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. തൊഴിലിൽ ചുമതലയാണ് അധ്വാനവും വര്ധിക്കുമെങ്കിലും അതോടൊപ്പം പദവിയും വർധിക്കും.

പരിഹാരം: വിഷ്ണു, ശാസ്താവ്, ദേവീക്ഷേത്ര പ്രീതി ഗുണകരം.

മീനക്കൂറ് (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

വ്യാഴം വ്യായസ്ഥാനത്തേയ്ക്ക് മാറുന്നു. വരുന്ന ഒരു വര്‍ഷം നന്നായി ദൈവാധീനം വര്‍ദ്ധിപ്പിക്കണം. സ്ത്രീകളുമായുള്ള ബന്ധങ്ങളിൽ അതീവജാഗ്രത പുലർത്തണം, ദേഷ്യ സംസാരം മൂലം ബന്ധുക്കളെ പിണക്കരുത്. തര്‍ക്കം, വഴക്ക്, എടുത്തുചാട്ടം ഒഴിവാക്കുക. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ നല്ല ശ്രദ്ധ വേണം. അപകടങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. അവിവാഹിതർക്ക് വിവാഹതടസ്സംവരാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. മറ്റു മേഖലകളിൽ പൊതുവേ അനുകൂല കാലം. ധനകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ദാമ്പത്യ കാര്യങ്ങളില്‍ അനുകൂലമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി വിദ്യാഭ്യാസ കാര്യങ്ങളില്‍ ആഗ്രഹസാധ്യം ഉണ്ടാകും. ആരോഗ്യശ്രദ്ധ വേണം. ഉദര സംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യത. വാഹനം , കാർഷിക തൊഴിലുകളിലേര്‍പ്പെട്ടവര്‍ക്ക് നേട്ടം പ്രതീക്ഷിക്കാം.

CLICK TO BOOK YOUR POOJA ONLINE
Astrology