അത്ഭുത ഫലസിദ്ധിയുള്ള ഋണഹര ഗണേശ സ്തോത്രം.
ദാരിദ്ര്യ നാശനത്തിനും ധന ധന്യ സമൃദ്ധിക്കും സഹായിക്കുന്നതായ പലവിധ സ്തോത്രങ്ങൾ ഉണ്ടെങ്കിലും അവയിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു സ്തോത്രമാണ് ഋണഹര ഗണേശ സ്തോത്രം. പെട്ടെന്ന് ലഭിക്കുന്ന ഫലസിദ്ധിയാണ് ഇതിന്റെ പ്രത്യേകത. ദാരിദ്യ്ര ദുഃഖം അകലുമെന്നും കുബേര തുല്യമായ ജീവിതം നയിക്കാൻ കഴിയുമെന്നും അർത്ഥശങ്ക ഇല്ലാത്തവണ്ണം സ്തോത്രത്തിന്റെ ഫലശ്രുതിയിൽ തന്നെ പ്രസ്താവിച്ചിരിക്കുന്നു. ഋണഹര ഗണേശ സ്തോത്രം സിന്ദൂരവർണം ദ്വിഭുജം ഗണേശംലംബോദരം പദ്മദലേ നിവിഷ്ടം .ബ്രഹ്മാദിദേവൈഃ പരിസേവ്യമാനംസിദ്ധൈര്യുതം തം പ്രണമാമി ദേവം .. 1 സൃഷ്ട്യാദൗ ബ്രഹ്മണാ സമ്യക് പൂജിതഃ ഫലസിദ്ധയേ സദൈവ പാർവതീപുത്രഃ ഋണനാശം കരോതു മേ .. 2 ത്രിപുരസ്യവധാത് പൂർവം ശംഭുനാ സമ്യഗർചിതഃ . സദൈവ പാർവതീപുത്രഃ…
തൊഴിൽ പ്രവചനങ്ങൾ -2022
മേടം: നിങ്ങളുടെ മുൻകാലങ്ങളിൽ ചെയ്ത എല്ലാ കഠിനാധ്വാനങ്ങളും ഫലം ചെയ്യും. ശമ്പള വർദ്ധനവ് പ്രതീക്ഷിക്കാം. ബിസിനസ്സ് നില ഉയരും. തൊഴിൽ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് ജോലി ലഭിക്കും. നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കാൻ നിങ്ങൾ പദ്ധതി ആസൂത്രണം ചെയ്യും. ജോലി മാറാൻ ആഗ്രഹിക്കുന്നവർ മെയ് മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ ജോലി മാറ്റം ആസൂത്രണം ചെയ്യുക. ഇടവം: നിങ്ങളുടെ തൊഴിൽ സാധ്യതകളെക്കുറിച്ച് ആത്മപരിശോധന നടത്തുകയും തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുകയും വേണം. നിങ്ങളുടെ കരിയറിൽ ലാഭകരവും ഭാവി സാദ്ധ്യതകൾ ഉള്ളതുമായ ചില അവസരങ്ങൾ ലഭിക്കും. പ്രൊഫഷണൽ ബന്ധങ്ങൾ മെച്ചപ്പെടുകയും നിങ്ങളുടെ സഹപ്രവർത്തകരുമായി മികച്ച രീതിയിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുകയും ചെയ്യും.ആഗ്രഹിക്കുന്ന തരത്തിലുള്ള പരിവർത്തനങ്ങൾ…
ജന്മരാശി അറിയാമോ? സ്വഭാവവും അനുഭവങ്ങളും ഏറെക്കുറെ ഇങ്ങനെ ആയിരിക്കും.
ജന്മ രാശി അല്ലെങ്കിൽ ജന്മക്കൂറ്‍ എന്ന് പറയുന്നത് അയാളുടെ ജാതകത്തിൽ ചന്ദ്രൻ നിൽക്കുന്ന രാശി (ചന്ദ്ര ലഗ്നം) ആയിരിക്കും. 27 ജന്മ നക്ഷത്രങ്ങളെ മേടം മുതൽ മീനം വരെയുള്ള 12 രാശികളിലായി ഉൾക്കൊള്ളിക്കുമ്പോൾ ഒരു രാശിയിൽ രണ്ടേകാൽ നക്ഷത്രങ്ങൾ വരും. അപ്രകാരം അശ്വതിയും ഭരണിയും കാര്‍ത്തിക കാലും (കാര്‍ത്തികനക്ഷത്രം തുടങ്ങി അതിന്റെ കാല്‍ഭാഗമായ പതിനഞ്ചുനാഴിക വരെ) മേടക്കൂറെന്നും, കാര്‍ത്തിക മുക്കാലും (കാര്‍ത്തിക നക്ഷത്രം തുടങ്ങി പതിനഞ്ചുനാഴിക കഴിഞ്ഞതിന്റെ ശേഷമുള്ള മുക്കാല്‍ഭാഗമായ നാല്‍പത്തിയഞ്ച് നാഴികയും) രോഹിണിയും, മകയിരത്തരയും (മകയിരം നക്ഷത്രം തുടങ്ങി അതിന്റെ അര അല്ലെങ്കില്‍ പകുതി ഭാഗമായ മുപ്പതു നാഴികവരെയും) ഇടവക്കൂറെന്നും, മകയിരത്തരയും തിരുവാതിരയും പുണര്‍തത്തില്‍ മുക്കാലും മിഥുനക്കൂറെന്നും…















