അത്ഭുത ഫലസിദ്ധിയുള്ള ഋണഹര ഗണേശ സ്തോത്രം.

അത്ഭുത ഫലസിദ്ധിയുള്ള ഋണഹര ഗണേശ സ്തോത്രം.

Share this Post

ദാരിദ്ര്യ നാശനത്തിനും ധന ധന്യ സമൃദ്ധിക്കും സഹായിക്കുന്നതായ പലവിധ സ്തോത്രങ്ങൾ ഉണ്ടെങ്കിലും അവയിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു സ്തോത്രമാണ് ഋണഹര ഗണേശ സ്തോത്രം. പെട്ടെന്ന് ലഭിക്കുന്ന ഫലസിദ്ധിയാണ് ഇതിന്റെ പ്രത്യേകത.

ദാരിദ്യ്ര ദുഃഖം അകലുമെന്നും കുബേര തുല്യമായ ജീവിതം നയിക്കാൻ കഴിയുമെന്നും അർത്ഥശങ്ക ഇല്ലാത്തവണ്ണം സ്തോത്രത്തിന്റെ ഫലശ്രുതിയിൽ തന്നെ പ്രസ്താവിച്ചിരിക്കുന്നു.

ഋണഹര ഗണേശ സ്തോത്രം

സിന്ദൂരവർണം ദ്വിഭുജം ഗണേശം
ലംബോദരം പദ്മദലേ നിവിഷ്ടം .
ബ്രഹ്മാദിദേവൈഃ പരിസേവ്യമാനം
സിദ്ധൈര്യുതം തം പ്രണമാമി ദേവം .. 1

     സൃഷ്ട്യാദൗ ബ്രഹ്മണാ സമ്യക് പൂജിതഃ ഫലസിദ്ധയേ 
     സദൈവ പാർവതീപുത്രഃ ഋണനാശം കരോതു മേ .. 2

     ത്രിപുരസ്യവധാത് പൂർവം ശംഭുനാ സമ്യഗർചിതഃ .
     സദൈവ പാർവതീപുത്രഃ ഋണനാശം കരോതു മേ .. 3

     ഹിരണ്യകശിപ്വാദീനാം വധാർതേ വിഷ്ണുനാർചിതഃ .
     സദൈവ പാർവതീപുത്രഃ ഋണനാശം കരോതു മേ .. 4


     മഹിഷസ്യ വധേ ദേവ്യാ ഗണനാഥഃ പ്രപൂജിതഃ .
     സദൈവ പാർവതീപുത്രഃ ഋണനാശം കരോതു മേ .. 5

     താരകസ്യ വധാത് പൂർവം കുമാരേണ പ്രപൂജിതഃ .
     സദൈവ പാർവതീപുത്രഃ ഋണനാശം കരോതു മേ .. 6

     ഭാസ്കരേണ ഗണേശോ ഹി പൂജിതശ്ച സ്വസിദ്ധയേ.
     സദൈവ പാർവതീപുത്രഃ ഋണനാശം കരോതു മേ .. 7

     ശശിനാ കാന്തിവൃദ്ധ്യർഥം പൂജിതോ ഗണനായകഃ .
     സദൈവ പാർവതീപുത്രഃ ഋണനാശം കരോതു മേ .. 8

     പാലനായ ച തപസാം വിശ്വാമിത്രേണ പൂജിതഃ .
     സദൈവ പാർവതീപുത്രഃ ഋണനാശം കരോതു മേ .. 9

     ഇദം ത്വൃണഹരം സ്തോത്രം തീവ്രദാരിദ്ര്യനാശനം .
     ഏകവാരം പഠേന്നിത്യം വർഷമേകം സമാഹിതഃ .
     ദാരിദ്ര്യം ദാരുണം ത്യക്ത്വാ കുബേരസമതാം വ്രജേത് .. 10

         ഇതി ഋണഹര ഗണേശ സ്തോത്രം 


Share this Post
Focus Specials