നാളെ ചമ്പാ ഷഷ്ഠി .. ഈ സ്തോത്രം ജപിക്കൂ…

നാളെ ചമ്പാ ഷഷ്ഠി .. ഈ സ്തോത്രം ജപിക്കൂ…

Share this Post

മാർഗ ശീർഷ മാസത്തിലെ ( വൃശ്ചികം- ധനു) ശുക്ലപക്ഷ ഷഷ്ഠി തിഥിയാണ് ചമ്പാ ഷഷ്ഠിയായി ആചരിക്കുന്നത്. ഭഗവാൻ സ്കന്ദന്റെ അതിശയ കരമായ താരകാസുര നിഗ്രഹം കണ്ട് ആനന്ദ പുളകിതനായ ബ്രഹ്മദേവൻ ഭഗവാനെ സ്തുതി ചെയ്ത ദിനമാണിത് എന്ന് വിശ്വസിക്കപ്പെടുന്നു.

അതിനാൽ തന്നെ ഈ ദിനം ഭഗവാനെ കീർത്തിക്കുന്നവർക്ക് ഭാഗ്യവും ഐശ്വര്യാദികളും കീർത്തിയും ലഭിക്കും എന്ന് കരുതപ്പെടുന്നു. ഭഗവാനെ സ്തുതിക്കുവാൻ സാധാരണ ഭക്തജനങ്ങൾക്ക് ഏറ്റവും ഗുണകരമായ സ്തോത്രങ്ങളിൽ ഒന്നാണ് ഭഗവാന്റെ അഷ്ടോത്തര ശതനാമ സ്തോത്രം. ഈ സ്തോത്രത്താൽ മുരുകനെ സ്തുതിച്ചോളൂ. ഭഗവത് കാരുണ്യം ഉണ്ടാകുമെന്നത് നിശ്ചയം. നാളെ (2022 നവംബർ 29) ജപിച്ചാൽ ഇരട്ടി ഫലം. നാളെ ചമ്പാ ഷഷ്ഠിയും സുബ്രഹ്മണ്യ പ്രീതികരമായ ചൊവ്വാഴ്ചയും ഒരുമിച്ചു വരുന്നു.

ശ്രീസുബ്രഹ്മണ്യാഷ്ടോത്തരശതനാമസ്തോത്രം

സ്കന്ദോഗുഹ ഷണ്മുഖശ്ച ഫാലനേത്രസുതഃ പ്രഭുഃ .
പിംഗലഃ കൃത്തികാസൂനുഃ ശിഖിവാഹോ ദ്വിഷഡ്ഭുജഃ .. 1..

ദ്വിഷണ്ണേത്രശ്ശക്തിധരഃ പിശിതാശാ പ്രഭഞ്ജനഃ .
താരകാസുരസംഹാരി രക്ഷോബലവിമർദനഃ .. 2..

മത്തഃ പ്രമത്തോന്മത്തശ്ച സുരസൈന്യ സുരക്ഷകഃ .
ദേവസേനാപതിഃ പ്രാജ്ഞഃ കൃപാലോ ഭക്തവത്സലഃ .. 3..

ഉമാസുതശ്ശക്തിധരഃ കുമാരഃ ക്രൗഞ്ചധാരിണഃ .
സേനാനീരഗ്നിജന്മാ ച വിശാഖശ്ശങ്കരാത്മജഃ .. 4..

ശിവസ്വാമി ഗണസ്വാമി സർവസ്വാമി സനാതനഃ .
അനന്തമൂർതിരക്ഷോഭ്യഃ പാർവതീ പ്രിയനന്ദനഃ .. 5..

ഗംഗാസുതശ്ശരോദ്ഭൂത ആഹൂതഃ പാവകാത്മജഃ .
ജൄംഭഃ പ്രജൄംഭഃ ഉജ്ജൄംഭഃ കമലാസന സംസ്തുതഃ .. 6..

ഏകവർണോ ദ്വിവർണശ്ച ത്രിവർണസ്സുമനോഹരഃ .
ചതുർവർണഃ പഞ്ചവർണഃ പ്രജാപതിരഹഹ്പതിഃ .. 7..

അഗ്നിഗർഭശ്ശമീഗർഭോ വിശ്വരേതാസ്സുരാരിഹാ .
ഹരിദ്വർണശ്ശുഭകരോ വടുശ്ച പടുവേഷഭൃത് .. 8..

പൂഷാഗഭസ്തിർഗഹനോ ചന്ദ്രവർണ കലാധരഃ .
മായാധരോ മഹാമായീ കൈവല്യ ശ്ശങ്കരാത്മജഃ .. 9..

വിശ്വയോനിരമേയാത്മാ തേജോയോനിരനാമയഃ .
പരമേഷ്ഠീ പരബ്രഹ്മ വേദഗർഭോ വിരാട്സുതഃ .. 10..

പുലിന്ദ കന്യാഭർതാച മഹാസാരസ്വതവൃതഃ .
അശ്രിതാഖിലദാതാച ചോരഘ്നോ രോഗനാശനഃ .. 11..

അനന്തമൂർതിരാനന്ദശ്ശിഖണ്ഡീകൃതകേതനഃ .
ഡംഭഃ പരമഡംഭശ്ച മഹാഡംഭോവൃഷാകപിഃ .. 12..

കാരണോത്പത്തിദേഹശ്ച കാരണാതീത വിഗ്രഹഃ .
അനീശ്വരോഽമൃതഃപ്രാണഃ പ്രാണായാമ പരായണഃ .. 13..

വിരുദ്ധഹന്ത വീരഘ്നോ രക്തശ്യാമഗലോഽപിച .
സുബ്രഹ്മണ്യോ ഗുഹപ്രീതഃ ബ്രഹ്മണ്യോ ബ്രാഹ്മണപ്രിയഃ .. 14..

. ഇതി ശ്രീ സുബ്രഹ്മണ്യാഷ്ടോത്തരശതനാമസ്തോത്രം സമ്പൂർണം .

Image

Share this Post
Focus Rituals