Wednesday, March 11, 2026

Home

ഏറ്റവും ലളിതമായി എങ്ങനെ വീട്ടിലിരുന്ന് ബലിയിടാം?

ഏറ്റവും ലളിതമായി എങ്ങനെ വീട്ടിലിരുന്ന് ബലിയിടാം?

കര്‍ക്കടകവാവുബലി തര്‍പ്പണം കോവിഡ് മഹാമാരിയുടെ കാലത്ത് നദീതടങ്ങളിലും ക്ഷേത്രങ്ങളിലും അസാധ്യമായതോടെ വീട്ടുമുറ്റങ്ങളിലേക്ക് മാറാന്‍ എല്ലാവരും നിര്‍ബന്ധിതരായിരിക്കുന്നു. വീടുകളിലെല്ലാം ക്രിയകള്‍ പറഞ്ഞുനല്‍കുന്നതിന് കര്‍മികളെത്തുക പ്രയാസം. ഈ ലേഖനത്തിൽ പറയും പ്രകാരം ആർക്കും സ്വയം പിതൃ തർപ്പണം നിർവഹിക്കാം. ഒരുക്കുകള്‍: നിലവിളക്ക്, രണ്ട് നാക്കിലകള്‍,എള്ള്,പൂവ് (ചെറൂള,തുളസി) ചന്ദനം,ദര്‍ഭപ്പുല്ല്/കറുക,ഉണക്കലരി, ഒരു കിണ്ടി വെള്ളം,ദര്‍ഭപ്പുല്ലുകൊണ്ടുള്ള പവിത്രം. ബലിയിടുന്നവര്‍ തലേദിവസം ഒരിയ്ക്കല്‍ വ്രതമെടുക്കണം. ബലി ദിനത്തിൽ നിലവിളക്ക് കിഴക്ക് പടിഞ്ഞാറ് തിരിയിട്ട് തെളിയിച്ച് വയ്ക്കണം. ബലിയിടുന്ന സ്ഥലം തളിച്ചുമെഴുകണം. കുളിച്ച് ഈറനോടെ തറ്റുടുത്ത് പുരുഷന്മാര്‍ തെക്കോട്ടും സ്ത്രീകള്‍ കിഴക്കോട്ടും മുഖമായി ഇരുന്ന് ബലിയിടണം. കര്‍ക്കടവാവായതിനാല്‍ ഉണക്കലരി മാത്രം മതിയാകും. കവ്യം,ഹവിസ്സ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന വേവിച്ചെടുത്ത…

വിവാഹ മുഹൂര്‍ത്തം നിർണ്ണയിക്കുമ്പോൾ…

വിവാഹ മുഹൂര്‍ത്തം നിർണ്ണയിക്കുമ്പോൾ…

വിവാഹനക്ഷത്രം അത്തം, മകീര്യം, രോഹിണി, മകം, ചോതി, രേവതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, മൂലം, അനിഴം, ഈ 11 നാളും വിവാഹത്തിന് ഉത്തമമാണ്. രോഹിണി, മകീര്യം, ചോതി, ഉത്രം നാളുകള്‍ 4 ഉം അത്യന്തം ഉത്തമങ്ങളാണ്. മൂലത്തിനും മകത്തിനും ആദ്യപാദവും, രേവതിക്ക് അന്ത്യപാദവും വര്‍ജിച്ചു ശിഷ്ടം സ്വീകരിക്കണം. വിവാഹവാരം വിവാഹത്തിന് എല്ലാ ദിനങ്ങളും ശുഭമെന്നുണ്ട്. എന്നിരുന്നാലും, ഞായറും ചൊവ്വയും ശനിയും അത്ര ശോഭനമല്ല. തിങ്കളും ബുധനും വ്യാഴവും വെള്ളിയും അത്യുത്തമങ്ങളാണ്. വിവാഹം രാത്രി കാലത്താണെങ്കില്‍ വാരദോഷം ചിന്തിക്കേണ്ടതില്ല. ഇപ്പോൾ എല്ലാവര്ക്കും വിവാഹം ഞായറാഴ്ച മതി. വാരം ഗണിക്കാൻ ജ്യോത്സ്യന്മാർക്കും അവകാശമില്ലാതായി. മുഹൂര്‍ത്തലഗ്നം വിവാഹമുഹൂര്‍ത്തത്തിന് മേടം രാശി ഒരിക്കലും ശുഭമല്ല.…

മന:ശാന്തി ലഭിക്കാൻ ഏറ്റവും ഉത്തമമായ മാർഗം

മന:ശാന്തി ലഭിക്കാൻ ഏറ്റവും ഉത്തമമായ മാർഗം

ലോകം അതിവേഗത്തിലാണ് സഞ്ചരിക്കുകായും അതോടൊപ്പം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പലപ്പോഴും അതിനൊപ്പം ഓടിയെത്താന്‍ നമ്മളിൽ പലർക്കും സാധിക്കാറില്ല. എല്ലാവരും ദിനംപ്രതി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടോടെയുള്ള നെട്ടോട്ടത്തിലാണ്. അതില്‍ പലരോടും ദേഷ്യം തോന്നും. അസൂയ തോന്നും. വെറുപ്പ് തോന്നും. അങ്ങനെ മനസ്സ് ആകെ അസ്വസ്ഥമാകുന്നു. രാവും പകലും പല വിധ ജോലികൾ ചെയ്ത് ഓടിത്തളര്‍ന്ന് അങ്ങേയറ്റം കലുഷമായ മനസുമായാണ് നമ്മില്‍ പലരും ഉറങ്ങാന്‍ കിടക്കാറ്. പണമുള്ളവന് അതിന്റെ ടെന്‍ഷന്‍, ഇല്ലാത്തവന് ഇല്ലാത്തതിന്റെയും. അങ്ങനെ ആകെ അസ്വസ്ഥത നിറഞ്ഞ ജീവിതത്തില്‍ ശാന്തി കിട്ടാന്‍ വേണ്ടി പിന്നെയും ഓടുന്നതാണ് പലരുടെയും രീതി. അങ്ങനെ എത്ര ഓടി തളർന്നാലും ശാന്തി ലഭിക്കാറുമില്ല. മനസ്സിന് ശാന്തി…