നാളെ ഉൽപന്ന (ഉല്പത്തി) ഏകാദശി –തൃപ്രയാർ പ്രധാനം – ഇങ്ങനെ ആചരിക്കുക..

നാളെ ഉൽപന്ന (ഉല്പത്തി) ഏകാദശി –തൃപ്രയാർ പ്രധാനം – ഇങ്ങനെ ആചരിക്കുക..

ഉത്പന്ന ഏകാദശി അല്ലെങ്കിൽ ‘ഉത്പത്തി ഏകാദശി മാർഗശീർഷ മാസത്തിലെ കൃഷ്ണ പക്ഷഏകാദശി തിഥി ദിവസമാണ് ആചരിക്കുന്നത്. 09.12.2023 ശനിയാഴ്ചയാണ് ഈ ദിനം.

എല്ലാ ഏകാദശികളെയും പോലെ ഉത്പന്ന ഏകാദശിയും ശ്രീ ഹരി വിഷ്ണുവിന് സമർപ്പിക്കപ്പെട്ടതാണ്.
ഈ ഏകാദശി വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ മുൻ ജന്മ പാപങ്ങൾ നശിക്കുകയും മോക്ഷം ലഭിക്കുകയും ചെയ്യുന്നു. 

“മുരാസുരൻ” എന്ന അസുരനെതിരായ മഹാവിഷ്ണുവിന്റെ വിജയം ഉത്പ്പന ഏകാദശി ദിനത്തിൽ അനുസ്മരിക്കുന്നു. ഏകാദശി ദേവിയുടെ ജനനവും ഉത്പന്ന ഏകാദശിയിലാണ് സംഭവിച്ചതെന്ന് ഹിന്ദു പുരാണങ്ങൾ പറയുന്നു. അതിനാൽ, ഈ അനുഗ്രഹീത ദിനത്തിൽ, മഹാവിഷ്ണുവിനോടും മാ പാർവതിയോടും ഭക്തർ തങ്ങളുടെ പ്രാർത്ഥനകൾ അർപ്പിക്കുന്നു.

എകാദശി നാളിൽ രാവിലെ മുതൽ ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂർണ ഉപവാസമാണ് വേണ്ടത്. ദ്വാദശി നാളിൽ തുളസീ തീർത്ഥമോ വെള്ളമോ അന്നാഹാരമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം.

ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ഏകാദശി ദിവസം ധാന്യങ്ങൾ ഒഴിവാക്കുമ്പോൾ പഴങ്ങൾ കഴിക്കാം. ക്രമേണ പഴങ്ങൾ ഉപേക്ഷിച്ച് വെള്ളം മാത്രം കഴിക്കാം. പിന്നെ വെള്ളവും ഉപേക്ഷിക്കാം. ഒടുവിൽ മരണത്തിനിരയായാൽ വിഷ്ണുപദം പൂകാമെന്നും വിശ്വസിക്കപ്പെടുന്നു.

ഏകാദശി പുരാണ കഥകൾ അനുസരിച്ച് ഒരു ദേവിയാണ് – ഏകാദശീ ദേവി. ഈ ദേവി വിഷ്ണുവിൽ നിന്നും ഉത്ഭവിച്ചതാണ്. ഇത് സംബന്ധിച്ചുള്ള കഥ ഇങ്ങനെ :


ബ്രഹ്മദേവൻ സൃഷ്ടിച്ച അസുരനാണ് താലജംഘൻ. അദ്ദേഹത്തിന്റെ മകൻ മുരൻ. ഇരുവരും ചന്ദ്രാവതിപുരിയിലായിരുന്നു താമസം. അവർ ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോൾ ദേവന്മാർ മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവനാവട്ടെ അവരെ വിഷ്ണുവിങ്കലേക്ക് അയച്ചു.


ദേവന്മാർ വിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചപ്പോൾ വിഷ്ണുവിൽ നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉത്ഭവിച്ചു. അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു.


ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോൾ സ്വന്തം പേരിൽ ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു.

അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്. വിഷ്ണുവിൽനിന്നും ഉത്ഭവിച്ച ദേവി മുരനെ കൊന്നതുകൊണ്ടാണ് വിഷ്ണുവിന് മുരാരി എന്ന പേര് ഉണ്ടായത്.

ഏകാദശി ദിനത്തിൽ വരദ വിഷ്ണു സ്തോത്രം ജപിക്കുന്നത് അതീവ പുണ്യ ദായകമായി കരുതപ്പെടുന്നു.

വരദ വിഷ്ണു സ്തോത്രം

Rituals Specials