വിനോദ് ശ്രേയസ്
മേടം(അശ്വതി,ഭരണി, കാര്‍ത്തിക1/4)
ഒത്തൊരുമയുള്ള ജീവിതം എന്നതാകട്ടെ ഈയാഴ്ചയിലെ ആപ്തവാക്യം. ഓഫീസോ വീടോ സൗഹൃദസദസ്സോ സ്ഥാപനമോ എന്തുമാകട്ടെ, നിങ്ങള്‍ ഈയാഴ്ചകണ്ടുമുട്ടുന്നതെന്തും മനോഹരമായിരിക്കും. അജ്ഞതകൊണ്ട് ഈ മനോഹാരിതയ്ക്ക് മറയിടാതിരിക്കുക. സാമ്പത്തിക ബാധ്യതയും തന്മൂലം സംഭവിച്ചേക്കാവുന്ന അപമാനസാധ്യതയും ഉറക്കം കെടുത്തും. പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നിങ്ങളുടെ അമിത ഉത്കണ്ഠ അടിസ്ഥാനമില്ലാത്തതാണ് എന്നതാണ് സത്യം. ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കുന്ന സ്വഭാവമുള്ളതിനാല്‍ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെ സമ്മര്‍ദ്ദമില്ലാതെ അഭിമുഖീകരിക്കും. മറ്റുള്ളവരോട് പെരുമാറുമ്പോള്‍ മനോവികാരങ്ങളിലുള്ള നിയന്ത്രണം നഷ്ടമാകാത സൂക്ഷിക്കണം. നിങ്ങളുടെ സ്വപ്‌ന പദ്ധതികൾ പ്രാവര്‍ത്തികമാകാന്‍ ആവശ്യമായ പ്രാരംഭ നടപടികള്‍ നിങ്ങള്‍ തുടങ്ങിവയ്ക്കും. കാര്യങ്ങള്‍ നേരത്തെ ചെയ്തുതുടങ്ങിയാല്‍ പിന്നീട് ഖേദിക്കേണ്ടിവരില്ല എന്ന് നിങ്ങള്‍ തിരിച്ചറിയും.ധ്യാനത്തിലൂടെയും കരുതലിലൂടെയും അധിക ഊര്‍ജ്ജം നേടുന്നത് മനസ്സിനേയും ശരീരത്തേയും പുനരുജ്ജീവിപ്പിക്കും. ഇപ്പോള്‍ പതിവുകാര്യങ്ങളില്‍ കുടുങ്ങി മനസ്സും ശരീരവും ഏതാണ്ട് മരിച്ചമട്ടാണ്. കുടുംബത്തില്‍ സന്തോഷം പരക്കും. ശ്രദ്ധയും കരുതലുമെടുത്താല്‍ എല്ലാം ലളിതമായി നടക്കും.ആളുകള്‍ക്കൊപ്പം ജോലി ചെയ്യുന്നതും അവരോട് ആശയങ്ങള്‍ പങ്കുവയ്ക്കുന്നതും നിങ്ങളെ ഉത്തേജിതനാക്കിയേക്കാം. എന്നാല്‍ സഹപ്രവര്‍ത്തകനോടോ, പ്രവര്‍ത്തകയോടോ ഉള്ള ബന്ധം അതിരുവിടുന്നോ എന്ന് ശ്രദ്ധിക്കണം. കാര്യകാരണ സഹിതം വസ്തുതകള്‍ വിലയിരുത്താനുള്ള കഴിവപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രൊജക്ട് പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിരാകും. ഇത് നിങ്ങളെ വിഷമവൃത്തത്തിലാക്കും. പ്രശ്‌നങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും വസ്തുതകള്‍ വിലയിരുത്താനുള്ള അധികാരം നേടുകയും ചെയ്യുക.
ഇടവം(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
നിഷേധാത്മക സ്വഭാവ സവിശേഷതകള്‍ മൂലം അടുപ്പമുള്ളവര്‍ അകലും. മനസ്സുതുറന്ന സംസാരം ഇവരുടെ പ്രതീ തിരിച്ചുപിടിക്കാന്‍ സഹായകരമാകും. പ്രിയപ്പെട്ടവരെ സഹാനുഭൂതിയോടെ സമീപിക്കുന്നതുകൊണ്ട് നിങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടും. നല്ലതും ചീത്തതുമായ സന്ദര്‍ഭങ്ങളെ സമചിത്തതയോടെ അഭിമുഖീകരിക്കുക. വികാരവിക്ഷോഭം അനിയന്ത്രിതമായ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിടും എന്നോര്‍ക്കുക. മികവില്‍ വിട്ടുവീഴ്ച ചെയ്യാത്ത പ്രകൃതവും ഊര്‍ജ്ജസ്വലതയും തൊഴില്‍ രംഗത്ത് നേട്ടമുണ്ടാക്കാന്‍ സഹായിക്കും. വെല്ലുവിളികളെ ഭയക്കാതെ പ്രവര്‍ത്തനം തുടരുന്നതിനാല്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കും. ആദ്യം കയ്യൊഴിയുമെങ്കിലും നിരാശനാകാതെയുള്ള നിങ്ങളുടെ ശ്രമത്തില്‍ മതിപ്പു തോന്നി അധികൃതര്‍ പിന്നീട് സഹായം നല്‍കും. നിങ്ങളുടെ സ്വപ്‌ന പദ്ധതി നടപ്പിലാകും.ജോലിസ്ഥലത്തും കുടുംബത്തിലും സ്ത്രീകള്‍ക്ക് നല്ല ആഴ്ച. ഒപ്പമുള്ളവരുടെ അംഗീകാരവും കരുതലും അവര്‍ക്ക് ലഭിക്കും.ഭാവിയില്‍ എന്തുസംഭവിക്കും എന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മ ഒരു വ്യക്തിയെ വിഷാദത്തിലേയ്ക്കും അകാരണ ഭയത്തിലേയ്ക്കും നയിച്ചേക്കാം. ഈ ഘട്ടത്തില്‍ ഒരു വിദഗ്ദ്ധന്റെ അഭിപ്രായമാരായുകയാണ് നല്ലത്. ഭാവിയെ സുരക്ഷിതമാക്കാനും അതുവഴി വിഷാദത്തില്‍ നിന്ന് മോചനം തേടാനും ഇതുവഴി സാധിക്കും. പ്രണയാഭ്യര്‍ത്ഥ നടത്താന്‍ അനുയോജ്യമായ വാരം. മറ്റുള്ളവര്‍ക്കുവേണ്ടി ധാരാളം സമയം നിങ്ങള്‍ വിനിയോഗിച്ചുകഴിഞ്ഞു. ഇനി സ്വന്തം കാര്യം നോക്കി ജീവിക്കേണ്ട സമയമാണ്. നിങ്ങളുടെ ശാരീരികാരോഗ്യം ഈ ആഴ്ചയില്‍ മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. ചെറിയ പ്രശ്‌നങ്ങള്‍ നേരിട്ടാലും അതില്‍ നിന്നെല്ലാം നിങ്ങള്‍ എളുപ്പത്തില്‍ മോചിതനാകും.
മിഥുനം(മകയിരം 1/2,തിരുവാതിര,പുണര്‍തം 3/4)
ക്ഷമ,വിട്ടുവീഴ്ച ചെയ്യാത്ത പ്രകൃതം,സമര്‍പ്പണം, ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനം എന്നിവ മൂലം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും മറ്റുള്ളവരോട് അനായാസേന ഇടപെടാനും സാധിക്കും. ഊര്‍ജ്ജസ്വലനും ശക്തനും വെല്ലുവിളികളെ തരണം ചെയ്യുന്നവനുമായി കാണപ്പെടും. ഓരോ കാല്‍വെപ്പും അനുകൂലമായി ഭവിക്കും. മികച്ചഫലത്തിനായി നിങ്ങള്‍ ചെലുത്തുന്ന സമ്മര്‍ദ്ദം സഹപ്രവര്‍ത്തകരില്‍ അലോസരമുണ്ടാക്കും. ഈ ആഴ്ച നിങ്ങളുമായി ഇടപെടുന്നവര്‍ സ്ത്രീകളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരായിരിക്കും. പ്രധാനപ്പെട്ട ചടങ്ങുകളില്‍ നിങ്ങള്‍ ആകര്‍ഷകമായി പ്രത്യക്ഷപ്പെടും. പ്രണയരാശി ശോഭപ്രസരിപ്പിക്കുന്നതിനാല്‍ ഈ ആഴ്ച നിങ്ങള്‍ പ്രണയാതുര നിമിഷങ്ങളിലൂടെ കടന്നുപോകും. മേലുദ്യോഗസ്ഥരുടേയയും സഹപ്രവര്‍ത്തകരുടേയും പ്രോത്സാഹനത്തോടെ നിങ്ങള്‍ പുതിയ പദ്ധതിയിൽ ചേരും. സാമ്പത്തികവും തൊഴില്‍പരവുമായി എവിടെയെത്തണം എന്നതിനെക്കുറിച്ച് സുവ്യക്തമായ കാഴ്ചപ്പാട് നിങ്ങള്‍ക്കുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ പിന്തുണ ലഭിക്കാത്തതിനാല്‍ നിങ്ങളുടെ പ്രൊജക്ടുകളൊന്നും നടപ്പിലാകുന്നില്ല. അത് നിങ്ങളുടെ പദ്ധതികളെ തകിടം മറിക്കുന്നു. നിങ്ങള്‍ ആരോഗ്യവാനും വിവേകിയുമാണ്. പദ്ധതികളും പ്രൊജക്ടുമായി മുന്നോട്ടുപോകുക. വിജയം ഉറപ്പാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം നിങ്ങള്‍ക്ക് വേണ്ടപ്പെട്ട ഇടങ്ങളില്‍ നിന്നും പിന്മാറാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകും. എന്നാല്‍ അതില്‍ വിഷമിക്കേണ്ടതില്ല. അപ്രതീക്ഷിത സംഭവവികാസങ്ങള്‍ കാരണം കുടുംബത്തോടൊപ്പമുള്ള യാത്രയില്‍ നിന്നും നിങ്ങള്‍ പിന്മാറും. എന്നാല്‍ നിരാശരാകേണ്ടതില്ല. കാരണം അവസരങ്ങള്‍ ഇനിയും വരും.
കര്‍ക്കിടകം(പുണര്‍തം 1/4, പൂയം,ആയില്യം)
തൊഴില്‍ രംഗത്തും വ്യക്തിത്വ വികസനത്തിലും ഗുണപരമായ മാറ്റത്തിന് കാരണമാകുമായിരുന്ന കൂട്ടായ്മയിൽ പങ്കെടുക്കാനുള്ള അവസരം നിഷേധാത്മക പെരുമാറ്റങ്ങള്‍ മൂലം ഇല്ലാതാകും. ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കുന്ന സ്വഭാവമുള്ളതിനാല്‍ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെ സമ്മര്‍ദ്ദമില്ലാതെ അഭിമുഖീകരിക്കും. മറ്റുള്ളവരോട് പെരുമാറുമ്പോള്‍ മനോവികാരങ്ങളിലുള്ള നിയന്ത്രണം നഷ്ടമാകാത സൂക്ഷിക്കണം. ഉത്തേജിതനും ഉത്സാഹിയുമായി കാണപ്പെടുന്നതിനാല്‍ ധാരാളം പേര്‍ നിങ്ങളില്‍ ആകൃഷ്ടരാകും. വിജയകരമായ ഒരു സംരംഭം എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിന് കുറച്ചുനാള്‍ കൂടി കാത്തിരിക്കേണ്ടിവരും. അധികം താമസിയാതെ തന്നെ സ്വപ്‌നം പൂവണിയുന്നതിനാല്‍ വിഷാദത്തിലേയ്ക്ക് വീണുപോകില്ല. ഉയര്‍ന്ന ഉദ്ദേശ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഊര്‍ജ്ജസ്വലരും പ്രാപ്തിയുള്ളവരുമായിരിക്കും. അവര്‍ പ്രതികൂലസാഹചര്യങ്ങളോട് പോരാടി വിജയം കൈവരിക്കും. അത്തരം കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ കൊയ്യാനുള്ള സമയമാണ് ഇത്. ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയില്‍ തിരിച്ചടികള്‍ നേരിട്ടേക്കാം. പക്ഷെ ഒന്നും ഒന്നിന്റെയു അവസാനമല്ല, എന്ന തിരിച്ചറിവുണ്ടാവുക. പ്രതിസന്ധി മറികടക്കാനുള്ള പോംവഴികള്‍ തേടുകയും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയും ചെയ്യുക. ഭാവി നിങ്ങളുടേതാണ്.സ്‌നേഹവും പരിഗണനും കൊതിക്കുന്ന നിങ്ങളുടെ പങ്കാളി നിങ്ങളില്‍ അത് കണ്ടെത്തും.മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്ന നിങ്ങളുട പ്രവൃത്തി വ്യാപകമായി പ്രകീര്‍ത്തിക്കപ്പെടും.ഏവരും നിങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യും. ഭാവിയില്‍ നിങ്ങള്‍ പ്രോത്സാഹിപ്പിച്ചവര്‍ തിരിച്ച് നിങ്ങളെ പ്രോത്സാഹിപ്പിക്കും.മറ്റുള്ളവരുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന രീതി നിങ്ങളെ കുഴക്കും. നിങ്ങളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ നിങ്ങള്‍ക്കുമാത്രമേ പൂര്‍ണ്ണമായി അറിയാനാകൂ. അതുകൊണ്ട് നിങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. അല്ലാത്തപക്ഷം പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്.ശാരീരികവും മാനസികവുമായ ഊര്‍ജം അതിന്റെ ഉച്ചസ്ഥായിലായതിനാല്‍ ഏത് ജോലി ഏറ്റെടുക്കാനും നിങ്ങള്‍ സന്നദ്ധനാകും. നല്ലതും സോദ്ദേശ്യപരവുമായ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രദ്ധിക്കുക.
ചിങ്ങം(മകം, പൂരം,ഉത്രം 1/4)
ഇഷ്ടമില്ലാത്തയാളുമായുള്ള ഒരു ബന്ധത്തില്‍ വീണുപോകുന്നത് ചിലപ്പോള്‍ ഒരുവലിയ മാറ്റത്തിന് നാന്ദികുറിക്കുന്നതായിരിക്കാം. അതിനാല്‍ എല്ലാം നല്ലതിനാകുമെന്ന പ്രതീക്ഷയില്‍ പ്രത്യാശ കൈവിടാതെ ജീവിക്കുക. അര്‍ഹമായ അംഗീകാരവും പ്രതിഫലവും ലഭിക്കാതെ വരുമ്പോള്‍ ഇച്ഛാഭംഗം അനുഭവപ്പെടാം. പക്ഷെ നിരാശരാകാതെ പ്രയത്‌നം തുടരുക. തോൽവികളിൽ നിന്നും പാഠം പഠിക്കുക. പ്രിയപ്പെട്ടവരെ സഹാനുഭൂതിയോടെ സമീപിക്കുന്നതുകൊണ്ട് നിങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടും. നല്ലതും ചീത്തതുമായ സന്ദര്‍ഭങ്ങളെ സമചിത്തതയോടെ അഭിമുഖീകരിക്കുക. വികാരവിക്ഷോഭം അനിയന്ത്രിതമായ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിടും എന്നോര്‍ക്കുക. അടുക്കും ചിട്ടയോടും കൂടി ജോലി ചെയ്യാന്‍ പഠിക്കുന്നതോടെ സമ്മര്‍ദ്ദം കുറയുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ഊര്‍ജ്ജസ്വലനായി ജോലി ചെയ്തുതുടങ്ങുന്നതോടെ സാമ്പത്തികനേട്ടമുണ്ടാകും. വലിയ തുക ഭാഗ്യസമ്മാനമായി നേടാനുള്ള സാധ്യത കാണുന്നു. ഉത്തരവാദിത്തവും ഊഷ്മളതയും നിറഞ്ഞ നിങ്ങളുടെ പ്രകൃതം ആഹ്ളാദകരമായ അനുഭവങ്ങള്‍ സമ്മാനിക്കും. ആളുകള്‍ക്കൊപ്പം ജോലി ചെയ്യുന്നതും അവരോട് ആശയങ്ങള്‍ പങ്കുവയ്ക്കുന്നതും നിങ്ങളെ ഉത്തേജിതനാക്കിയേക്കാം. നിഷേധാത്മക സമീപനം വച്ചുപുലര്‍ത്തുന്നതിനാല്‍ വരും ദിവസങ്ങള്‍ നിങ്ങള്‍ക്ക് ആസ്വാദ്യകരമാകില്ല. അതേസമയം ഇത്തരം സന്ദര്‍ഭങ്ങളില്‍ മികച്ച അവബോധം സൃഷ്ടിക്കുന്നത് നന്നായിരിക്കും.നിങ്ങളുടെ ശാരീരികാരോഗ്യം ഈ ആഴ്ചയില്‍ മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. ചെറിയ പ്രശ്‌നങ്ങള്‍ നേരിട്ടാലും അതില്‍ നിന്നെല്ലാം നിങ്ങള്‍ എളുപ്പത്തില്‍ മോചിതനാകും.ദീര്‍ഘകാലം നിങ്ങള്‍ അകറ്റിനിര്‍ത്തിയ വേദനപ്പിക്കുന്ന ഒരു ഓര്‍മ്മ വീണ്ടും തികട്ടിവരും. അത് നങ്ങളെ വേദപ്പിക്കുകയും വേട്ടയാടുകയും ചെയ്യും. ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചില വിനോദ പരിപാടികൾ ആസ്വദിക്കുന്നതില്‍ നിന്നും നിങ്ങള്‍ പിന്മാറും.
കന്നി(ഉത്രം 3/4, അത്തം, ചിത്തിര1/2)
സാമ്പത്തിക ബാധ്യതയും തന്മൂലം സംഭവിച്ചേക്കാവുന്ന അപമാനസാധ്യതയും ഉറക്കം കെടുത്തും. പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നിങ്ങളുടെ അമിത ഉത്കണ്ഠ അടിസ്ഥാനമില്ലാത്തതാണ് എന്നതാണ് സത്യം. മികച്ച വ്യക്തിത്വമുള്ളവരുമായി അടുത്തുപെരുമാറുക വഴി നിങ്ങളെ അലട്ടിയിരുന്ന സ്വാഭാവവൈകല്യങ്ങള്‍ പരിഹരിക്കപ്പെടും. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്ന സാഹചര്യം സംജാതമാകും. വ്യക്തിപരമായും ബന്ധുക്കള്‍ക്കൊപ്പവും തുറന്നു സംസാരിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കാം. അതോടെ സ്വയം പ്രകടിപ്പിക്കാനുള്ള അവസരവും സാമൂഹ്യ മണ്ഡലങ്ങളില്‍ അംഗീകരിക്കപ്പെടുന്നതിന്റെ സംതൃപ്തിയും കരഗതമാകും. പുതിയ പദ്ധതികള്‍ ആരംഭിക്കാനും നിലവിലുള്ളവ വികസിപ്പിക്കാനും അധികൃതരുടെ അനുമതി ലഭിക്കും. ഇതോടെ മനസ്സിലുള്ള ആശയങ്ങള്‍ പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ അവസരം ലഭിക്കും. കുടുംബപ്രശ്‌നങ്ങളും തൊഴില്‍ രംഗത്തെ അസ്ഥിരാവസ്ഥയും സ്ത്രീകളെ വിഷമിപ്പിക്കും. എന്നാല്‍ പ്രിയപ്പെട്ടവരുടെ പിന്തുണയില്‍ അവര്‍ പ്രതിസന്ധി തരണം ചെയ്ത് വിജയതീരമണയും. നല്ലതുവരുമെന്നു തന്നെ പ്രതീക്ഷിക്കാം.നിങ്ങളുടെ കഴിവും സര്‍ഗാത്മകതയും വ്യക്തിപ്രഭാവവും പ്രവര്‍ത്തനമേഖലയില്‍ നേട്ടങ്ങള്‍ കൊണ്ടുവരും. അതിനായി ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. ശക്തമായ അടിത്തറ നിര്‍മ്മിക്കാന്‍ പറ്റിയസമയമാണ് ഇത്. നിങ്ങള്‍ സ്വതന്ത്രനും ലക്ഷ്യബോധമുള്ളവനും ഉത്ക്കര്‍ഷേച്ഛയുള്ള വ്യക്തിയുമാണെന്ന് തെളിയിക്കപ്പടും. ബുദ്ധിവൈഭവവും അതിവേഗ നര്‍മ്മോക്തിയും പ്രായോഗിക ബുദ്ധിയും ഉപയോഗിച്ച് നിങ്ങള്‍ എളുപ്പത്തില്‍ ലക്ഷ്യം കൈവരിക്കും. സമയവും നിങ്ങള്‍ക്കനുകൂലമാണ്. വ്യക്തിപരമായ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ് ഇത്. ഇനിമുതല്‍ നിങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി ജീവിക്കണം. വിനോദത്തോടും കളികളോടും വെല്ലുവിളികളോടുമുള്ള നിങ്ങളുടെ താല്‍പര്യം കാരണം മുൻ തീരുമാനിച്ച യാത്ര നിങ്ങള്‍ക്ക് മികച്ച അനുഭവങ്ങൾ ഈ വാരത്തിൽ സമ്മാനിക്കും.
തുലാം ( ചിത്തിര അവസാന പകുതി, ചോതി, വിശാഖം മുക്കാൽ )
അവഗണിക്കാന്‍ കഴിയാത്ത നര്‍മ്മബോധവും ശൈശവ സഹജമായ ഉത്സാഹവും നിങ്ങളെ ഒരു താരമാക്കി മാറ്റും. സ്വപ്‌നസാക്ഷാത്ക്കാരത്തിനുള്ള ശ്രമത്തിന് സുഹൃത്തുക്കളുടെയും അടുപ്പമുള്ളവരുടേയും പിന്തുണ ലഭിക്കും. അവരുടെ വാക്കുകള്‍ കേള്‍ക്കാനുള്ള ക്ഷമ ആവശ്യമായി വരും.ഈ ആഴ്ച ചെയ്യാനുദ്ദേശിച്ച കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കപ്പെടും. മൂര്‍ച്ചയുള്ള ബുദ്ധിശക്തി, പൂര്‍ണ്ണതയ്ക്കായുള്ള ശ്രമം എന്നീ സ്വഭാവസവിശേഷതകള്‍ പദ്ധതികള്‍ വിജയിപ്പിക്കുന്നതിന് നിങ്ങളെ സഹായിക്കും. ക്ഷമയോടുകൂടിയുള്ള നിങ്ങളുടെ കാത്തിരിപ്പിന് ശുഭ പര്യവസാനമുണ്ടാകും. ആഗ്രഹിച്ച നേട്ടം നിങ്ങള്‍ക്ക് എത്തിപിടിക്കാനാകും. അതിനായി നിങ്ങള്‍ കാഴ്ചവച്ച പ്രയത്‌നവും അംഗീരിക്കപ്പെടും. നിങ്ങള്‍ വിവേകമുളളവളും ചിട്ടയായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവരും കഠിനാധ്വാനിയുമാണ്. നിങ്ങളിരിക്കുന്ന സ്ഥാനത്തിന്റെ പരിധിയിലിരുന്ന് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഒരു സ്ത്രീ ഇങ്ങിനെയല്ല പെരുമാറേണ്ടത് എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവരെ ഗൗനിക്കേണ്ടതില്ല. ചെയ്യുന്ന ജോലി ഏതുമായ്‌ക്കൊള്ളട്ടെ നിര്‍ബന്ധ ബുദ്ധിയും വിട്ടുവീഴ്ച ചെയ്യാത്ത പ്രകൃതവുമാണ് നിങ്ങളെ വിജയിയാക്കി നിര്‍ത്തുന്നത്. ഈയാഴ്ച നിങ്ങളെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായും തൊഴില്‍ പരമായും സമൃദ്ധിയിലേയ്ക്കുള്ള വാതായനമാണ്. ഊര്‍ജ്ജദായകവും ഓജസ് വീണ്ടെടുക്കാന്‍ സാധിക്കുന്നതുമായ ആഴ്ചയാണ് നിങ്ങളെ കാത്തിരിക്കുന്നത്. തൊഴില്‍പരമായ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ നിങ്ങള്‍ സന്നദ്ധനാകും. നിങ്ങളുടെ ഉന്‍മേഷം കുടുംബത്തില്‍ ഒരുമയുണ്ടാക്കും. ആവശ്യക്കാരെ സഹായിക്കാനുള്ള നിങ്ങളുടെ സന്നദ്ധത വ്യാപകമായി അംഗീകരിക്കപ്പെടും. പലകാലങ്ങളില്‍ നിങ്ങളെ അവഗണിച്ചതിനുള്ള മധുര പ്രതികാരം കൂടിയാകും ഇത്. വളരെക്കാലം നിങ്ങള്‍ അവഗണിച്ച നിങ്ങളിലെ കലാചാതുര്യം പൊടി തട്ടിയെടുക്കേണ്ട സമയമാണ് ഇത്. അങ്ങിനെ ചെയ്താല്‍ ഒരു പുതു വെളിച്ചം ജീവിതത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ മാനസികാവസ്ഥലെ അത്ത അനുകൂലമായി സ്വാധീനിക്കും.മനോഹര സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം നിങ്ങളെ തേടിയെത്തും. പ്രിയപ്പെട്ടവരുമായൊത്തുള്ള യാത്ര നിങ്ങള്‍ക്ക് വളരെയധികം ആസ്വാദ്യകരമാകും.
വൃശ്ചികം ( വിശാഖം കാൽ, അനിഴം, തൃക്കേട്ട)
ധ്യാനം, യോഗ, വ്യായാമം മുതലായവയുടെ സഹായത്താല്‍ സ്വാഭാവിക രീതിയില്‍ പെരുമാറാന്‍ പഠിക്കും.കഠിനാധ്വാനത്തിന്റെ ഫലമായി കൂടുതല്‍ ആത്മവിശ്വാസമുള്ളവരായി മാറും. നിങ്ങളെ അകറ്റിനിര്‍ത്തിയവരുമായി ബന്ധം പുന:സ്ഥാപിക്കും. വികാരവിക്ഷോഭത്തിന് അടിമപ്പെടുന്ന സ്വഭാവം വ്യക്തിപരമായ ഉയര്‍ച്ചയ്ക്ക് വിഘ്‌നം വരുത്തും. ചിന്തകളോടും വികാരങ്ങളോടും പ്രതികരിക്കാതെ മനസ്സും ശരീരവും അയവുള്ളതാക്കുക. ശാന്തമായിരുന്നാല്‍ പ്രതിലോമകരമായ ചിന്തകള്‍ താനേ അവസാനിക്കും. കുട്ടികളും മറ്റു കുടുംബാംഗങ്ങളും പ്രശ്‌നപരിഹാരത്തിനായി നിങ്ങളെ സമീപിക്കും. ഇത്തരം കാര്യങ്ങള്‍ ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങളെ ക്ഷീണിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.അതിജീവിക്കാന്‍ വേണ്ടതായ ബുദ്ധിയും കുറഞ്ഞ വിഭവങ്ങളുപയോഗിച്ച് കൂടുതല്‍ നിര്‍മ്മിക്കാനുള്ള പ്രാപ്തിയും നിങ്ങള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഈ ആഴ്ച നിങ്ങള്‍ മുഴുകുന്ന പ്രൊജക്ട് ഫലപ്രദമായി പര്യവസാനിക്കും. ഗ്രഹനില പ്രകാരം ഈയാഴച നിങ്ങള്‍ ബുദ്ധിപരമായും ആകര്‍ഷണീയതയിലും മികച്ചു നില്‍ക്കും. ഉത്സാഹഭരിതനും ഏത് സാഹചര്യത്തേയും മുന്‍വിധികളില്ലാതെ സ്വീകരിക്കാന്‍ മടിയില്ലാത്തവനുമായിരിക്കും ഈ ആഴ്ച നിങ്ങള്‍.ചെറിയകാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച് വിമര്‍ശിക്കുന്ന സ്വഭാവം പ്രകടിപ്പിക്കുന്ന പക്ഷം കുട്ടികള്‍ അകലാന്‍ സാധ്യതയുണ്ട്. അമ്മയെന്ന നിലയില്‍ കുട്ടികളെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ട്. പക്ഷെ അധികമായാല്‍ അമൃതും വിഷമെന്ന് ഓര്‍ക്കുക .സുഹൃത്തുക്കളും ബന്ധുക്കളും നല്‍കുന്ന പിന്തുണ ബിസിനസ് സംബന്ധിച്ച യാത്രകള്‍ ഫലപ്രദമായിരിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽ )
സഹോദരങ്ങൾ, സഹോദര തുല്യർ തുടങ്ങിയവർ കാലങ്ങള്‍ക്കുശേഷം തെറ്റിദ്ധാരണകള്‍ പരിഹരിക്കുകയും വീണ്ടും ഒരുമിക്കുകയും ചെയ്യും. നഷ്ടപ്പെട്ടുവെന്നു കരുതിയ നല്ല ദിനങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ പറ്റിയ സമയമാണ് ഇത്തരം കൂടിച്ചേരലുകള്‍. മികച്ച വ്യക്തിത്വമുള്ളവരുമായി അടുത്തുപെരുമാറുക വഴി നിങ്ങളെ അലട്ടിയിരുന്ന സ്വാഭാവവൈകല്യങ്ങള്‍ പരിഹരിക്കപ്പെടും. പുതിയ പദ്ധതികള്‍ ആരംഭിക്കാനും നിലവിലുള്ളവ വികസിപ്പിക്കാനും അധികൃതരുടെ അനുമതി ലഭിക്കും. ഇതോടെ മനസ്സിലുള്ള ആശയങ്ങള്‍ പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ അവസരം ലഭിക്കും. നിങ്ങളിലെ പിതൃഭാവം കാരണം അടുപ്പമുള്ളവര്‍ക്ക് നിങ്ങളില്‍ സുരക്ഷിതത്വം തോന്നും. നിങ്ങളുടെ സാമീപ്യത്തില്‍ അവര്‍ സമാധാനം കണ്ടെത്തും.. മറ്റുള്ളവര്‍ക്ക് സഹായമാകാന്‍ കഴിഞ്ഞതില്‍ നിങ്ങളും പരിപൂര്‍ണ്ണ സംതൃപ്തനാകും.നിഷേധാത്മകവവും മോശവുമായ ഒരു സംഗതിയെ നല്ലതിനായുള്ള ചാലകശക്തിയാക്കി മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും. വ്യാപാര പങ്കാളികള്‍,കക്ഷികള്‍ , മറ്റ് ഉന്നത വ്യക്തികള്‍ എന്നിവരുമായുള്ള കൂടിയാലോചന ഈ സന്ദര്‍ഭത്തില്‍ നിങ്ങളെ സഹായിക്കും. ഭാവി ഇപ്പോഴും സുരക്ഷിതം തന്നെയാണ്.മനസ്സിന് പരിമിതമായ ജിജ്ഞാസ മാത്രമേ ഉയര്‍ത്താനാകൂ. എന്നാല്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരിമിതികള്‍ ലംഘിക്കാന്‍ നിങ്ങളെ പ്രാപ്തനാക്കും. ഉള്‍ക്കാഴ്ച വഴി അവിശ്വസനീയമായ കണ്ടുപിടുത്തങ്ങള്‍ സാധ്യമാകും. വ്യക്തിപരമായ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ് ഇത്. ഇനിമുതല്‍ നിങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി ജീവിക്കണം.സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന നിങ്ങളെ വിജയം കടാക്ഷിക്കും. നിങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവും വ്യാപകമായി കൈയ്യടികള്‍ നേടും. പുതിയ ഏറ്റെടുക്കാനുള്ള ഊര്‍ജ്ജവും ഇത്തരം പ്രവര്‍ത്തനത്തിലൂടെ നിങ്ങള്‍ സ്വായത്തമാക്കും.മറ്റുള്ളവരുടെ പിന്തുണ ലഭിക്കാത്തതുകാരണം നിറുത്തണമെന്നാലോചിച്ച പ്രോജക്ട് പുനരാരംഭിക്കാന്‍ സാധിക്കും. അപ്രതീക്ഷിത സാമ്പത്തിക സഹായമോ വായ്പകളോ ഈ വാരത്തിൽ ലഭ്യമാകും.
മകരം (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
കഴിഞ്ഞകാലങ്ങളിലെ കഠിനാധ്വാനത്തിന്റെ ഫലമായി സംരഭത്തില്‍ ത്തില്‍ നിന്നുള്ള ആദായം ലഭ്യമായി തുടങ്ങും. ശാന്തമായിരുന്ന് അതാസ്വദിക്കുക. ദു:രഭിമാനവും അക്ഷമയും ദേഷ്യവും മാറ്റിവച്ചുകൊണ്ടുവേണം കുടുംബാംഗങ്ങളോട് പെരുമാറാന്‍. അല്ലാത്തപക്ഷം ചെറിയ അസ്വാരസ്യങ്ങള്‍ വലിയ പൊട്ടിതെറിയായി മാറും. സ്വപ്‌നസാക്ഷാത്ക്കാരത്തിനുള്ള ശ്രമത്തിന് സുഹൃത്തുക്കളുടെയും അടുപ്പമുള്ളവരുടേയും പിന്തുണ ലഭിക്കും. അവരുടെ വാക്കുകള്‍ കേള്‍ക്കാനുള്ള ക്ഷമ ആവശ്യമായി വരും. പുതിയ പദ്ധതിയോ പ്രസ്ഥാനമോ ആരംഭിക്കാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കുന്നത് നന്നായിരിക്കും. തുടങ്ങുന്ന എല്ലാ സംരഭങ്ങളുും വിജയിക്കണമെന്ന പുരുഷസഹജമായ പിടിവാശി പുലര്‍ത്തുന്ന നിങ്ങള്‍ക്ക് ഈ പരാജയം നിരാശയുണ്ടാക്കും. ഈയാഴ്ച നിങ്ങളെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായും തൊഴില്‍ പരമായും സമൃദ്ധിയിലേയ്ക്കുള്ള വാതായനമാണ്.അനാവശ്യ ഇടങ്ങളില്‍ കയറി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാതിരിക്കാനുള്ള മാന്യത നിങ്ങള്‍ക്ക് ബഹുമാന്യതയും അംഗീകാരവും കൊണ്ടുവരും. അതേസമയം ആവശ്യമുള്ളപ്പോള്‍ ഉചിതമായ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. വളരെക്കാലം നിങ്ങള്‍ അവഗണിച്ച നിങ്ങളിലെ കലാചാതുര്യം പൊടി തട്ടിയെടുക്കേണ്ട സമയമാണ് ഇത്. അങ്ങിനെ ചെയ്താല്‍ ഒരു പുതു വെളിച്ചം ജീവിതത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ മാനസികാവസ്ഥലെ അത്ത അനുകൂലമായി സ്വാധീനിക്കും. കാര്യകാരണ സഹിതം വസ്തുതകള്‍ വിലയിരുത്താനുള്ള കഴിവപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രൊജക്ട് പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിരാകും. ഇത് നിങ്ങളെ വിഷമവൃത്തത്തിലാക്കും. പ്രശ്‌നങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും വസ്തുതകള്‍ വിലയിരുത്താനുള്ള അധികാരം നേടുകയും ചെയ്യുക. ആഹ്ളാദഭരിതമായ ചില അവസരങ്ങൾ കോര്‍ത്തിണക്കിയ ചില അനുഭവങ്ങൾ ഈ ആഴ്ചയിൽ അവതരിപ്പിക്കപ്പെടും. അതിലൂടെ നിങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ സന്തോഷ അനുഭവങ്ങള്‍ സ്വായത്തമാക്കാൻ കഴിഞ്ഞേക്കാം.
കുംഭം ( അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി മുക്കാൽ)
നിങ്ങള്‍ മനസ്സില്‍ താലോലിച്ചുകൊണ്ടിരിക്കുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റിയ സമയമാണിത്. രാശികള്‍ കൃത്യസ്ഥാനത്തായതിനാല്‍ വിജയം ഉറപ്പാണ്. കൂടപ്പിറപ്പുകളോട് പെരുമാറുമ്പോള്‍ ക്ഷമയായിരിക്കണം നിങ്ങളെ നയിക്കേണ്ടത്. അല്ലാത്തപക്ഷം കലഹമുണ്ടാവുകയും എവിടെയാണ് പിഴച്ചത് എന്നോര്‍ത്ത് ദു:ഖിക്കേണ്ടി വരികയും ചെയ്യും. ഈ ആഴ്ച നിങ്ങള്‍ മോശം അവസ്ഥകളിലൂടെ കടന്നുപോകും. കുട്ടികളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ ഒരു പിതാവെന്ന നിലയില്‍ നിങ്ങള്‍ക്ക് സാധിച്ചെന്നുവരില്ല. കീഴ്ജീവനക്കാരെ വിമര്‍ശിക്കുന്ന, അവരോട് തര്‍ക്കിക്കുന്ന നിങ്ങളുടെ പ്രകൃതം കാരണം നിങ്ങളുടെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കും. നിങ്ങള്‍ സ്വീകരിച്ച ബുദ്ധിപരമായ തീരുമാനങ്ങള്‍ പോലും നിങ്ങളുടെ സ്വഭാവം കാരണം ഗൗനിക്കപ്പെടാതെ പോകും.സുഹൃത്തുക്കളും ബന്ധുക്കളും നല്‍കുന്ന പിന്തുണ നിങ്ങളുടെ തത്വചിന്താപരമായ കാഴ്ചപ്പാടുകളാണ് നിങ്ങളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ നിര്‍ണ്ണയിക്കുന്നത്. ഈ ആഴ്ച ഇത്തരം കാഴ്ചപ്പാടുകള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടും. നിങ്ങളെ സഹായിക്കാന്‍ ഇത്തരം കാഴ്ചപ്പാടുകളുണ്ട് എന്ന കാര്യം നിങ്ങള്‍ക്ക് ആശ്വാസമാകും. ലക്ഷ്യമില്ലാതെ യാത്ര ചെയ്യുക, കറങ്ങുക തുടങ്ങിയ നിങ്ങളുടെ ആഗ്രഹങ്ങളോട് വിടപറയാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകും. പണക്കുറവും സമയക്കുറവുമാണ് അതിന് കാരണമാകുക. എന്നാലും നിങ്ങളെ സന്തോഷവാനാക്കാന്‍ പോന്ന മറ്റെന്തെങ്കിലും മാര്‍ഗങ്ങള്‍ നിങ്ങളെ തേടിയെത്തും. പ്രിയപ്പെട്ടവരോടൊപ്പമുള്ള ഉല്ലാസയാത്ര കോരിത്തരിപ്പിക്കുന്ന അനുഭവങ്ങള്‍ സമ്മാനിക്കും. എപ്പോഴും കിട്ടാത്ത അവസരങ്ങൾ ആയതിനാൽ പരമാവധി ആസ്വദിക്കുക. എന്നാൽ ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്ന യാത്ര മൂലം ധാരാളം പണം നിങ്ങളുടെ കൈവെള്ളയിലൂടെ ഒഴുകി പോകും.
മീനം (പൂരൂരുട്ടാതി കാൽ, ഉതൃട്ടാതി, രേവതി)
മികച്ച വ്യക്തിത്വമുള്ളവരുമായി അടുത്തുപെരുമാറുക വഴി നിങ്ങളെ അലട്ടിയിരുന്ന സ്വാഭാവവൈകല്യങ്ങള്‍ പരിഹരിക്കപ്പെടും. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്ന സാഹചര്യം സംജാതമാകും. പുതിയ പദ്ധതികള്‍ ആരംഭിക്കാനും നിലവിലുള്ളവ വികസിപ്പിക്കാനും അധികൃതരുടെ അനുമതി ലഭിക്കും. ഇതോടെ മനസ്സിലുള്ള ആശയങ്ങള്‍ പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ അവസരം ലഭിക്കും. മറ്റുള്ളവരെ പലപ്പോഴും കൈ അയച്ചു സഹായിക്കേണ്ടി വരും. ഇത്തരം കാര്യങ്ങള്‍ ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങളെ ക്ഷീണിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അതിജീവിക്കാന്‍ വേണ്ടതായ ബുദ്ധിയും വിവേകവും നിങ്ങള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. വേണ്ടപ്പെട്ടവരെ അവഗണിക്കുന്ന സ്വഭാവം മറ്റുളളവരെ പ്രകോപിതരാക്കും. എന്നാല്‍ ഇത് നിങ്ങളുടെ ജീവിതരീതിയാണ്. അതില്‍ എന്തുസംഭവിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. ശക്തിയും സത്യസന്ധതയും മന:സ്ഥൈര്യവുമുള്ള നിങ്ങളുടെ സമീപനം നിങ്ങള്‍ക്ക് ഇതുവരെ വലിയ വിജയങ്ങള്‍ സമ്മാനിച്ചു. തൊഴില്‍ ബിസിനസ് രംഗങ്ങളില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ നിങ്ങള്‍ക്ക് സാധിച്ചു.വ്യക്തിപരമായ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ് ഇത്. പരീക്ഷകളിലും മത്സരങ്ങളിലും തോല്‍ക്കാതിരിക്കാനും സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താനും വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. പിന്തുണ ലഭിക്കാത്തതുകാരണം നിറുത്തണമെന്നാലോചിച്ച ചില പദ്ധതികൾ ഈ ആഴ്ചയിൽ പുനരാരംഭിക്കാന്‍ സാധിക്കും. അപ്രതീക്ഷിത സാമ്പത്തിക സഹായം ലഭിക്കും.