വക്രത്തിൽ സഞ്ചരിക്കുന്ന ഗ്രഹത്തെ, വിശേഷിച്ചും പാപഗ്രഹത്തെ ‘ശക്തൻ’ എന്നാണ് വിളിക്കുക. ശനി തന്റെ മൂലക്ഷേത്രമായ കുംഭം രാശിയിൽ, ചതയം നക്ഷത്രത്തിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. കുംഭത്തിൽ സ്വതവേ ബലവാനായ ശനി വക്രവും കൂടിയാവുമ്പോൾ കൂടുതൽ ശക്തനാവുന്നു. അതായത് ശനിയുടെ പാപത്വം കുറയുംഎന്ന് കരുതാം.
സൂര്യനിൽ നിന്നും 108 ഡിഗ്രി പിന്നിലാവുമ്പോൾ ശനിയുടെ വക്രം തുടങ്ങുന്നു. ശനി ഇപ്പോഴത്തെ വക്രഗതിയിൽ കുംഭം രാശിയിൽ തന്നെയാണ് ഉണ്ടാവുക.ചതയം രണ്ടാം പാദത്തിലാണിപ്പോൾ ശനി. ചതയത്തിന്റെ രണ്ടും ഒന്നും പാദങ്ങൾ പിന്നിലേക്ക് പോയി, അവിട്ടം നാലാം പാദത്തിൽ സഞ്ചരിക്കുമ്പോൾ ശനിയുടെ വക്രം അവസാനിക്കും. 2023 ജൂൺ 21 മുതൽ നവംബർ 6 വരെ ഏതാണ്ട് 140 ദിവസമാണ് ശനിയുടെ വക്രകാലം. ശനിയുടെ വക്രഗതി അടുത്ത നാലഞ്ച് മാസക്കാലത്തേക്ക് ഏതൊക്കെ രാശിക്കാർക്ക്, ഏതൊക്കെ നക്ഷത്രക്കാർക്ക് ഗുണകരമാവുംഎന്ന് പരിശോധിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങം രാശിക്കാരുടെ വരുമാനത്തിലും ദാമ്പത്യ ജീവിതത്തിലും കേന്ദ്ര ത്രികോണ രാജയോഗം ശുഭകരമായ ഫലം നൽകും. നിങ്ങളുടെ ജാതകത്തിന്റെ ഏഴാം ഭാവത്തിലാണ് ശനി കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിച്ചേക്കും, നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും, ജോലിസ്ഥലത്ത് നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും. അതുമൂലം നിങ്ങള്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. പങ്കാളിത്ത ജോലികളില്‍ നേട്ടങ്ങളുണ്ടാകും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഈ രാജയോഗം തുലാം രാശിക്കാർക്ക് അനുകൂലമായിരിക്കും. കാരണം നിങ്ങളുടെ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം സംഭവിക്കുന്നത്. സന്താന പരമായും സ്വന്തം പ്രതിഭയിലും നല്ല അനുഭവങ്ങൾ ഉണ്ടാകും. മക്കളെ കൊണ്ട് അഭിമാനിക്കാൻ സംഗതി ഉണ്ടാകും. വരദയകയത്തില് ഉള്ളവർക്ക് അവരുടെ സംരക്ഷണവും കരുതലും ലഭിക്കും. കുടുംബപരമായ തർക്കങ്ങൾ പരിഹരിക്കപ്പെടും. ഏതെങ്കിലും പുതിയ പദ്ധതി ആരംഭിക്കാന്‍ ചിന്തിക്കുന്നവർക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമായിരിക്കും. മത്സര പരീക്ഷകളില്‍ വിജയം കാണും. ഉപരിപഠനത്തിനായി ശ്രമിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി ധനം ലഭിച്ചേക്കും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. അപ്രതീക്ഷിതമായ ചില നേട്ടങ്ങൾ ഉണ്ടാകും. കലാ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങളും അംഗീകാരങ്ങളും വർദ്ധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭം രാശിക്കാര്‍ക്ക് ശനി വക്രത്തിൽ സഞ്ചരിക്കുന്നത് വിചാരിക്കാത്ത ഗുണങ്ങൾ നൽകും. ഈ രാശിയിൽ തന്നെയാണ് ശനി സഞ്ചരിക്കുന്നത്. ഈ സമയത്ത് നിങ്ങളുടെ ഉള്ളില്‍ പുതിയ ഊർജ്ജവും ഉന്മേഷവും ഉണ്ടാകും. കൂടാതെ പ്രവർത്തന ശേഷി, കർമ്മ കുശലത, ആരോഗ്യം മുതലായവ വർദ്ധിക്കും. അധികാരികൾ സംപ്രീതരാകും. തടഞ്ഞു വയ്ക്കപ്പെട്ട ആനുകൂല്യങ്ങൾ പുന സ്ഥാപിച്ചു കിട്ടും. നഷ്ടപ്പെട്ട ധനം ലഭിക്കും. പഴയ നിക്ഷേപങ്ങളിൽ നിന്നും ആദായം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ ഊഷ്മളത വർധിക്കും. ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടും. സമൂഹത്തിൽ ബഹുമാനവും അന്തസ്സും ലഭിക്കും. സ്ഥാനക്കയറ്റത്തിനും അനുകൂല്യ വർദ്ധനവിനും സാധ്യത.