ഉടഞ്ഞ കണ്ണാടി വീട്ടിൽ സൂക്ഷിച്ചാൽ ..

ഉടഞ്ഞ കണ്ണാടി വീട്ടിൽ സൂക്ഷിച്ചാൽ ..

Share this Post

എന്തിനേയും പ്രതിഫലിപ്പിക്കുന്നതാണ് കണ്ണാടി. എല്ലാവരുടെയും ജീവിതത്തിൽ കണ്ണാടിക്ക് മുഖ്യസ്ഥാനമുണ്ട്. കണ്ണാടിയിൽ മുഖം നോക്കുക എന്നത് ഏവരും ചെയ്യുന്ന ഒരു ദൈനിക പ്രക്രിയയാണ്. ഇത് ഓരോ വ്യക്തിയിലും പോസിറ്റീവ് എനര്‍ജി നിറയ്ക്കാൻ കണ്ണാടിക്ക് സാധിക്കും. അഷ്ട മംഗല വസ്തുക്കളിൽ ഒന്നാണ് ദർപ്പണം. ഇതു കൊണ്ടു തന്നെയാണ് വാസ്തുശാസ്ത്രവും വീട്ടിലെ കണ്ണാടിക്ക് ഇത്രയേറെ പ്രധാന്യം നൽകുന്നത്.

ഒരു വീട്ടിൽ നെഗറ്റീവ് ഊര്‍ജം നിറയാൻ പലകാരണങ്ങളുണ്ട്. അതിൽ ഒന്നാണ് കണ്ണാടിയുടെ സ്ഥാനം. ദാമ്പത്യ ജീവിതത്തിൽ കണ്ണാടിയുടെ സ്ഥാനം വളരെ വലുതാണ്. കിഴക്ക്, വടക്ക് എന്നീ ദിശയിലേക്ക് മുഖം നോക്കുന്ന രീതിയിലായിരിക്കണം കണ്ണാടി സ്ഥാപിക്കേണ്ടത്. അതായത് കിഴക്ക്, വടക്ക് ദിശയിലുള്ള ഭിത്തിയിൽ കണ്ണാടി സ്ഥാപിക്കണം എന്നർത്ഥം. ഇത്തരത്തിലുള്ള ഗൃഹങ്ങളിൽ പുരോഗതിയും സമ്പത്തും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

എന്നാൽ കിടപ്പുമുറിയിൽ കണ്ണാടി വയ്ക്കുന്നത് യോജ്യമല്ല. ദമ്പതികൾ തമ്മിലുള്ള യോജിപ്പ് ഇല്ലാതാക്കാൻ ഇത് കാരണമാകുമെന്നും പറയുന്നു. ഇനി കിടപ്പുമുറിയിൽ കണ്ണാടി നിര്‍ബന്ധമാണെങ്കിൽ കട്ടലിൻ്റെ സമീപത്ത് സ്ഥാപിക്കാതിരിക്കുക.

വീട്ടിൽ പൊട്ടിയതും മങ്ങിയതുമായ കണ്ണാടികൾ സൂക്ഷിക്കാതിരിക്കുക. ഇത്തരം കണ്ണാടികള്‍ ഗൃഹത്തിൽ ഉണ്ടെങ്കിൽ അവ ഉടൻ തന്നെ മാറ്റുക. ഇത് അനിഷ്‌ട സംഭവങ്ങള്‍ക്ക് കാരണമാകുമെന്നും വാസ്തുശാസ്ത്രം ചൂണ്ടിക്കാട്ടുന്നു. എന്തിനെയും പ്രതിഫലിപ്പിക്കുന്നതാണ് കണ്ണാടി. വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ നശിപ്പിക്കാൻ കണ്ണാടിക്കാകുമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. സമചതുരം, ദീര്‍ഘചതുരം എന്നീ ആകൃതികളിലുള്ള കണ്ണാടികളാണ് വീട്ടിൽ ഉപയോഗിക്കേണ്ടത്. കണ്ണാടിയുടെ സ്ഥാനം വടക്ക് കിഴക്ക് ദിശയിലായിരിക്കണം. ഇതൊടൊപ്പം തറയിൽ നിന്ന് അഞ്ച് അടി ഉയരത്തിൽ ഇവ സ്ഥാപിക്കാനും ശ്രദ്ധിക്കണം.

CLICK TO ORDER ONLINE

Share this Post
Vasthu-Numerology