നാളെ നരസിംഹ ജയന്തി (മെയ് 04 വ്യാഴാഴ്ച ) ഇങ്ങനെ അനുഷ്ഠിച്ചാൽ സകലകാര്യ സാധ്യം..

നാളെ നരസിംഹ ജയന്തി (മെയ് 04 വ്യാഴാഴ്ച ) ഇങ്ങനെ അനുഷ്ഠിച്ചാൽ സകലകാര്യ സാധ്യം..

Share this Post

ഈ വര്‍ഷം നരസിഹ ജയന്തി കൊല്ലവര്‍ഷം  1198 മേടമാസം 20 വ്യാഴാഴ്ചയാണ്. (ക്രിസ്തു വര്ഷം  2023 മെയ് 04 ) നരസിംഹ ജയന്തി വ്രതം അനുഷ്ടിക്കുന്നവരുടെ സകല പാപങ്ങളും നശിക്കും. അവരുടെ ശത്രുക്കള്‍ നിഷ്പ്രഭരാകും. തടസ്സങ്ങള്‍ അകലും. ജീവിത വിജയം ഉണ്ടാകും. രോഗങ്ങള്‍ അകലും. ആഗ്രഹങ്ങള്‍ സാധിക്കും. അന്നേ ദിവസം  ഋണമോചന നരസിംഹ സ്തോത്രം കൊണ്ട് ഭഗവാനെ പ്രാര്‍ത്ഥന ചെയ്യുന്നവരുടെ കട ബാധ്യതകള്‍ അകലും. 

ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രാവതാരമായിരുന്നു ശ്രീ നരസിംഹമൂർത്തി. കൃതയുഗത്തില്‍ മഹാവിഷ്ണു നാല് അവതാരങ്ങള്‍ എടുത്തു . അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനുമായാണ് മഹാവിഷ്ണു  സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ശരീരവുമായി  ദിക്കുകളെല്ലാം ഞെട്ടിവിറയ്ക്കുന്ന രീതിയിൽ അട്ടഹാസത്തോടു കൂടി നരസിംഹാവതാരം ചെയ്തത്.  സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപുവിന്റെ വധം നടത്തുകയും ചെയ്തു .  ഭക്തന്മാരുടെ ദുരിതങ്ങള്‍ അകറ്റാന്‍   ഏത് മാര്‍ഗത്തിലും  ഭഗവാൻ എത്തിച്ചേരും എന്ന സന്ദേശമാണ് ഇതിലുള്ളത്.

നരസിംഹ ജയന്തി വ്രതം അനുഷ്ടിക്കേണ്ടതെങ്ങനെ?

നരസിംഹ ജയന്തി വ്രതം അനുഷ്ടിക്കുന്നവര്‍  തലേന്ന് മുതല്‍ മത്സ്യ മാംസാദികള്‍, ലഹരി മുതലായവ ഒഴിവാക്കണം. രണ്ടു ദിവസവും ബ്രഹ്മചര്യം പാലിക്കണം. വ്രതത്തലേന്നും വ്രത ദിവസവും ഒരിക്കല്‍ മാത്രം ധാന്യം ഭക്ഷിക്കുക. മറ്റു നേരങ്ങളില്‍ പാൽ, പഴങ്ങള്‍ മുതലായവ ആകാം. വ്രത ദിവസം രാവിലെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരണം. സൂര്യോദയത്തിനു 48 മിനിറ്റ് മുന്‍പുള്ള 48 മിനിറ്റ് (രണ്ടു നാഴിക) സമയമാണ് ബ്രാഹ്മ മുഹൂര്‍ത്തം. പ്രാദേശികമായ സൂര്യോദയ വ്യത്യാസങ്ങള്‍ അനുസരിച്ച് ബ്രാഹ്മ മുഹൂര്‍ത്തത്തിലും വ്യത്യാസം വരാം.

സ്നാനം കഴിച്ച് ദേഹ ശുദ്ധി വരുത്തി നരസിംഹ ക്ഷേത്ര ദര്‍ശനം നടത്തുക. അടുത്ത് നരസിംഹ ക്ഷേത്രം ഇല്ലെങ്കില്‍ വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. യഥാശക്തി വഴിപാടുകള്‍, പാനക നിവേദ്യം മുതലായവ നടത്തുക. ക്ഷേത്ര ദര്‍ശനം സാധ്യമാകുന്നില്ലെങ്കില്‍ സ്വഗൃഹത്തിലെ പൂജാമുറിയില്‍ നരസിംഹ മൂര്‍ത്തിയുടെ ചിത്രത്തിനു മുന്‍പില്‍ നെയ്‌ വിളക്ക് കത്തിച്ചു വച്ച് പ്രാര്‍ഥിക്കുക. ക്ഷേത്ര ദര്‍ശനം ചെയ്യുന്നവര്‍ ക്ഷേത്രത്തില്‍ നിന്നും പ്രസാദവും തീര്‍ഥവും സ്വീകരിച്ച് ഗൃഹത്തില്‍ മടങ്ങിയെത്തി പൂജ മുറിയിലോ ശുദ്ധ സ്ഥലത്തോ നരസിംഹ മൂര്‍ത്തിയുടെ ചിത്രം വച്ച് അതിനു മുന്‍പില്‍ നെയ്‌ വിളക്ക് കത്തിച്ചു വച്ച് മഞ്ഞ നിറത്തില്‍ ഉള്ള വസ്ത്രം ധരിച്ച്, വടക്കോട്ട്‌ ദര്‍ശനമായി ഇരുന്നു കൊണ്ട് നരസിംഹ അഷ്ടോത്തരം, നൃസിംഹാഷ്ടകം, നരസിംഹ ദ്വാദശ മന്ത്രം, തുടങ്ങിയ സ്തോത്രങ്ങളാല്‍ നരസിംഹാരാധന ചെയ്യുക. അതിനു ശേഷം ലഘു ഭക്ഷണം ആകാം. ഉച്ചയ്ക്ക് ധാന്യം ഭക്ഷിക്കാം.

സന്ധ്യാ സമയമാണ് അവതാര സമയം. സന്ധ്യാ സമയത്ത് മുന്‍പറഞ്ഞ പ്രകാരം ഇരുന്ന് മഹാ നരസിംഹ മന്ത്രം അഥവാ  നൃസിംഹാനുഷ്ടുപ്പ് മന്ത്രം :- //ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം വിശ്വതോ മുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം//108 തവണ ജപിക്കുക. ലക്ഷ്മീ നരസിംഹ സ്തോത്രം, ഋണ മോചന നരസിംഹ സ്തോത്രം, ഭാഗവതത്തിലെ നരസിംഹ അവതാര ഭാഗവും പ്രഹ്ലാദ സ്തുതിയും മുതലായവ പാരായണം ചെയ്യുക. രാത്രി ലഘു ഭക്ഷണം ആകാം. പിറ്റേന്ന് രാവിലെ കുളിച്ച് തുളസീ തീര്‍ത്ഥം സേവിച്ച് പാരണ വീടാം.



Share this Post
Focus Rituals