ദേവാലയങ്ങള്‍ക്ക് സമീപം ഗൃഹം നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദേവാലയങ്ങള്‍ക്ക് സമീപം ഗൃഹം നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദേവാലയങ്ങള്‍ക്ക് സമീപം വീട് വയ്ക്കുന്നതു കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ? പലരും വാസ്തു വിദഗ്ധരോട് ചോദിക്കുന്ന ഒരു ചോദ്യമാണ്. ക്ഷേത്രങ്ങള്‍ക്ക് സമീപം വീട് നിര്‍മ്മിക്കുന്നതു കൊണ്ട് ഒരു ദോഷവും ഇല്ല. മാത്രവുമല്ല ക്ഷേത്ര സാമീപ്യം അനുഗ്രഹകരവുമാണ്. എന്നാല്‍ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് മാത്രം.ദേവതകളുടെ മൂര്‍ത്തീ ഭേദം ഇക്കാര്യത്തില്‍ പ്രസക്തമാണ്. ദേവതകളെ സാധാരണയായി രണ്ടു രീതിയില്‍ പറഞ്ഞു വരാറുണ്ട്. സൗമ്യ മൂര്‍ത്തികളും ഉഗ്ര മൂര്‍ത്തികളും. മഹാവിഷ്ണു, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, സരസ്വതി, ഭുവനേശ്വരി തുടങ്ങിയ ദേവതകള്‍ സൗമ്യ മൂര്‍ത്തികള്‍ ആണ്. പരമശിവന്‍, ഭദ്രകാളി, നരസിംഹ മൂര്‍ത്തി ആദിയായ ദേവതകള്‍ ഉഗ്ര മൂര്‍ത്തികളായി കരുതപ്പെടുന്നു. ഏതെങ്കിലും ദേവതയുടെ മൂര്‍ത്തീ ഭാവത്തില്‍ സംശയം ഉണ്ടെങ്കില്‍ ആ മൂര്‍ത്തിയുടെ ധ്യാന ശ്ലോകം പഠിച്ചാല്‍ മതിയാകും. ഭൂമി നിരപ്പിനു താഴെ പ്രതിഷ്ഠ ചെയ്തിരിക്കുന്ന ശാസ്താവിനെയും ഉഗ്ര മൂര്‍ത്തിയായി പരിഗണിക്കാം. അല്ലാത്ത ശാസ്താ പ്രതിഷ്ഠ സാധാരണയായി സൌമ്യ മൂര്‍ത്തി ആയിരിക്കും. സൗമ്യമൂര്‍ത്തികളുടെ വലത്തും മുന്നിലും ഗൃഹം നിര്‍മ്മിക്കുന്നത് ഉത്തമമാണ്. അതുപോലെ ഉഗ്രമൂര്‍ത്തികളുടെ ഇടത്തും പിന്‍ഭാഗത്തും ഗൃഹം നിര്‍മിക്കാം. ദേവത ഏതു തന്നെ ആയാലും ക്ഷേത്രത്തിന്റെ വളരെ സമീപത്ത് ഒന്നിലധികം നിലകള്‍ ഉള്ള ഗൃഹങ്ങള്‍ അത്ര അനുയോജ്യമല്ല. ക്ഷേത്ര വിസ്താരത്തിന്റെ 21 ഇരട്ടി ദൂരം അകലെ മാത്രമേ ക്ഷേത്രത്തെക്കാള്‍ ഉയരത്തില്‍ ഗൃഹം നിര്‍മ്മിക്കാവൂ. പ്രധാന ശ്രീകോവിലിന്റെ മോന്തായത്തിന്റെ ഉയരമാണ് ഇത്തരം അവസരങ്ങളില്‍ ക്ഷേത്രത്തിന്റെ ഉയരമായി പരിഗണിക്കേണ്ടത്.

ഗൃഹ ദോഷ നിവാരണ വാസ്തു യന്ത്രം

വാസ്തു ദോഷ പരിഹാരത്തിനുള്ള ശരിയായ മാര്‍ഗം വാസ്തു ദോഷം പരിഹരിക്കത്തക്ക വിധമുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പുനര്‍ നിര്‍മാണം അസാധ്യമായി വരുന്ന സാഹചര്യത്തില്‍ വാസ്തുദോഷ പരിഹാരാര്‍ത്ഥം പഞ്ച ശിരസ്സോ ഗൃഹ ദോഷ നിവാരണ വാസ്തു യന്ത്രമോ സ്ഥാപിക്കാവുന്നതാണെന്ന് വിധികള്‍ ഉണ്ട്. ദിക്ക്ദോഷം, സൂത്ര വേധം, മുട്ടതിര് വേധം, ചുറ്റളവിലെയും മറ്റും അളവ് ദോഷം, അസ്ഥാനത്തുള്ള നിര്‍മിതികള്‍ മുതലായ ദോഷങ്ങള്‍ക്ക് വാസ്തു യന്ത്രം കിഴക്കോ വടക്കോ ദര്‍ശനമായി വീടിന്റെ ചുമരിലോ പൂജാമുറിയിലോ സ്ഥാപിക്കാവുനതാണ്. യന്ത്രത്തില്‍ നിന്നുമുള്ള ധന ഊര്‍ജം (Poistive Energy) നിങ്ങളുടെ വീടിന്റെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ വാസ്തുപരമായ ദോഷം വലിയ അളവില്‍ പരിഹരിക്കുന്നതാണ്. വാസ്തുപുരുഷ ഗായത്രി 108 തവണ ഉരുക്കഴിച്ച് പൂജിച്ച യന്ത്രം നാല് മുതല്‍ അഞ്ചു വരെ പ്രവൃത്തി ദിവസങ്ങള്‍ക്കകം നിങ്ങള്‍ക്ക് കൊറിയറില്‍ ഇന്ത്യയില്‍ എവിടെയും എത്തിച്ചു നല്‍കുന്നതാണ്. https://imojo.in/7na521

Vasthu-Numerology