രുദ്രയാമളത്തിൽ പരാമർശിക്കപ്പെടുന്നതായ അതിദിവ്യമായ സ്തോത്രമാണ് കാർത്തികേയ സ്തോത്രം. ഇതിന്റെ കർത്താവ് സാക്ഷാൽ സ്കന്ദൻ തന്നെയാണ് എന്ന് പറയപ്പെടുന്നു. ഊമയായവൻ പോലും ഈ സ്തോത്രം മനസ്സിൽ ജപിച്ചാൽ ബൃഹസ്പതിയെപ്പോലെ മനോഹരമായി സംസാരിക്കുന്നവനായി ഭവിക്കും. പതിവായി ജപിക്കുന്നവൻ മഹാ ബുദ്ധിമാനായി തീരും.
പഠനത്തിലും മറ്റും അലസത കൊണ്ടും ശ്രദ്ധക്കുറവ് കൊണ്ടും ഓർമ്മക്കുറവ് കൊണ്ടും മറ്റും പിന്നാക്കം നിൽക്കുന്നവർ ഈ സ്തോത്രം നിത്യവും ജപിച്ചാൽ വളരെ മുൻ നിരയിലേക്ക് ഉയരാൻ കഴിയും എന്നത് അനുഭവമാണ്. ആഗ്രാ സിദ്ധിക്കും കാർത്തികേയ പ്രീതിക്കും ഈ സ്തോത്രം അത്യുത്തമമാകുന്നു. ഭഗവാന്റെ 28 നാമങ്ങളാണ് ഈ സ്തോത്രത്തിൽ പരാമർശിക്കപ്പെടുന്നത്.
പ്രജ്ഞാ വിവർധന കാർതികേയ സ്തോത്രം
ശ്രീഗണേശായ നമഃ .
സ്കന്ദ ഉവാച .
യോഗീശ്വരോ മഹാസേനഃ കാർതികേയോഽഗ്നിനന്ദനഃ .
സ്കന്ദഃ കുമാരഃ സേനാനീഃ സ്വാമീ ശങ്കരസംഭവഃ 1.
ഗാംഗേയസ്താമ്രചൂഡശ്ച ബ്രഹ്മചാരീ ശിഖിധ്വജഃ .
താരകാരിരുമാപുത്രഃ ക്രൗഞ്ചാരിശ്ച ഷഡാനനഃ 2.
ശബ്ദബ്രഹ്മസമുദ്രശ്ച സിദ്ധഃ സാരസ്വതോ ഗുഹഃ .
സനത്കുമാരോ ഭഗവാൻ ഭോഗമോക്ഷഫലപ്രദഃ 3.
ശരജന്മാ ഗണാധീശപൂർവജോ മുക്തിമാർഗകൃത് .
സർവാഗമപ്രണേതാ ച വാഞ്ഛിതാർഥപ്രദർശനഃ 4.
അഷ്ടാവിംശതിനാമാനി മദീയാനീതിയഃ പഠേത് .
പ്രത്യൂഷം ശ്രദ്ധയാ യുക്തോ മൂകോ വാചസ്പതിർഭവേത് 5.
മഹാമന്ത്രമയാനീതി മമ നാമാനുകീർതനം .
മഹാപ്രജ്ഞാമവാപ്നോതി നാത്ര കാര്യാ വിചാരണാ 6.
ഇതി ശ്രീരുദ്രയാമളേ പ്രജ്ഞാവിവർധനാഖ്യം
ശ്രീമത്കാർതികേയസ്തോത്രം സമ്പൂർണം .