മറ്റന്നാൾ ജൂൺ 16 മിഥുനം ഒന്നാം തീയതിയാണ്. പക്ഷെ നാളെ ജൂൺ 15 വൈകിട്ട് 6 മണി 16 മിനിട്ടിന് സൂര്യൻ മിഥുനം രാശിയിലേക്ക് സംക്രമിക്കും. ജ്യോതിഷ പ്രകാരം സൂര്യൻ ചാരവശാൽ മൂന്ന്, ആറ്, പത്ത്, പതിനൊന്ന്, എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുന്നത് നല്ല അനുഭവങ്ങൾ നൽകും.
അതിൻ പ്രകാരം ഈ നാലു കൂറുകാർക്ക് ഗുണകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.
മേടക്കൂറ് – അശ്വതി, ഭരണി, കാർത്തിക ആദ്യ പാദം
മികച്ച സമയമായിരിക്കും. ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ കൂടും. ഏറെ നാളായി ആഗ്രഹിക്കുന്ന കാര്യം സഫലീകരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച സമയം. പരീക്ഷകളില്‍ വിജയം കൊയ്യും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. പ്രശസ്തി വന്ന് ചേരും. ബിസിനസില്‍ വിജയം കൊയ്യും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും കൈവരും. ശത്രുക്കളെ ജയിക്കും. സ്ഥാന മാനാദികൾ ലഭിക്കും. അധികാരികൾ സംപ്രീതരാകും.
ചിങ്ങക്കൂറ് – മകം,പൂരം,ഉത്രം ആദ്യ പാദം
ആരോഗ്യം മെച്ചമാകും. ചികിത്സകൾ ഫലിക്കും. നിരാശാബോധം അകലും. പുതിയ വാഹനം വാങ്ങും. വിവാഹാലോചനകള്‍ ഊര്‍ജിതമാകും. ബന്ധുജനങ്ങളില്‍ നിന്ന് ശുഭവാര്‍ത്ത കേള്‍ക്കാം. ദാമ്പത്യജീവിതം സുഖകരമായിരിക്കും. കലാരംഗത്തുള്ളവര്‍ക്ക് പ്രശസ്തി വന്ന് ചേരും. വിദേശ യാത്രക്ക് സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് വലിയ പുരോഗതി കൈവരിക്കും. കുടുംബത്തില്‍ സന്തോഷമുണ്ടാകും.
കന്നികൂറ് – ഉത്രം അവസാന മൂന്നു പാദങ്ങൾ, അത്തം, ചിത്തിര ആദ്യ രണ്ടു പാദങ്ങൾ
തൊഴിൽ മേഖല മെച്ചപ്പെടും. ആഗ്രഹിച്ച സ്ഥലം മാറ്റം, സ്ഥാനക്കയറ്റം മുതലായവ ലഭിക്കും. മന സന്തോഷം വർധിക്കും. ജോലി സ്ഥലത്ത് സമാധാനം ഉണ്ടാകും. ബിസിനസ് രംഗത്തും വളര്‍ച്ച. പഴയ വാഹനം മാറ്റി വാങ്ങും. ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. ഗൃഹനിര്‍മാണം വേഗത്തിലാകും. തീര്‍ത്ഥാടന, വിനോദ യാത്രകള്‍ക്ക് സാധ്യത കാണുന്നു. മുടങ്ങികിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. കുടുംബത്തില്‍ ഐശ്വര്യം വന്ന് ചേരും. സന്താനഭാഗ്യം ഉണ്ടാകും. ദീര്‍ഘയാത്രകള്‍ക്ക് സാധ്യത. ബിസിനസില്‍ നിന്ന് അപ്രതീക്ഷിത ലാഭം ഉണ്ടാകുവാനും സാധ്യതയുണ്ട്.
മകരക്കൂറ് – ഉത്രാടം അവസാന മൂന്നു പാദങ്ങൾ, തിരുവോണം, അവിട്ടം ആദ്യ രണ്ടു പാദങ്ങൾ
അപ്രതീക്ഷിത പ്രശംസ ലഭിക്കും. കുടുംബത്തില്‍ ഐശ്വര്യം വന്ന് ചേരും. പുതിയ വാഹനം വാങ്ങാനുള്ള ശ്രമം തുടങ്ങും. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം ഉണ്ടാകും. രോഗ ദുരിതങ്ങൾ അനുഭവിക്കുന്ന വർക്ക് സമാധാനം ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. കൃഷിയിലേര്‍പ്പെടുന്നവര്‍ക്ക് ലാഭത്തിന് സാധ്യത. വസ്തുസംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനാകും. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. ഭാഗ്യാനുഭവങ്ങൾക്കും സാധ്യതയുണ്ടെങ്കിലും ഊഹ കച്ചവടം ഗുണകരമാകില്ല.
മറ്റുള്ള കൂറുകാർക്കു സമ്മിശ്ര ഫലങ്ങൾ അനുഭവമാകും. മിഥുന മാസത്തിലെ എല്ലാ ഞായറാഴ്ചകളിലോ തിങ്കളാഴ്ചകളിലോ ശിവക്ഷേത്ര ദർശനം നടത്തി കൂവളമാല, ജലധാര മുതലായ ശിവ പ്രീതികരങ്ങളായ വഴിപാടുകൾ നടത്തി പ്രാർത്ഥിക്കണം. വിശേഷിച്ചും വൃശ്ചികം, കർക്കിടക കൂറുകാർ ക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലിയും കൂടെ നടത്തി ദോഷ നിവൃത്തി വരുത്തണം.