വീട്ടിൽ ഐശ്വര്യം നിറയാനുള്ള വഴികൾ..

വീട്ടിൽ ഐശ്വര്യം നിറയാനുള്ള വഴികൾ..

പലർക്കും ഭവനനിർമ്മാണം എന്നത് അവരുടെ ഏറ്റവും വലിയ മോഹങ്ങളിൽ ഒന്നാണ്. എന്നാൽ  ആഗ്രഹിച്ചു നിർമിക്കുന്ന ഭവനത്തിൽ താമസം തുടങ്ങുമ്പോൾ തന്നെ ചിലപ്പോൾ ചില പ്രശ്നങ്ങളും ആരംഭിക്കും. വാസ്തുശാസ്ത്രം അനുശാസിക്കുന്നതിനു വിരുദ്ധമായി എന്തെങ്കിലും ദോഷങ്ങളുണ്ടെങ്കിൽ പണിതീർത്ത ഭവനത്തിൽ സ്വസ്ഥതയും സമാധാനവുമുണ്ടാകില്ലെന്നാണ് പൊതുവിൽ ഉള്ള വിശ്വാസം. പുതിയ ഗൃഹമാണെങ്കിലും പഴയതാണെങ്കിലും ഭവനത്തിൽ ഐശ്വര്യം നിറയ്ക്കാൻ ചില വഴികൾ ഉണ്ട്..

വടക്ക് അല്ലെങ്കിൽ കിഴക്കു ദിശയെ അഭിമുഖീകരിക്കുന്ന രീതിയിലായിരിക്കണം പണമോ ആഭരണമോ സൂക്ഷിച്ചിരിക്കുന്ന ഗൃഹത്തിലെ ഷെൽഫുകളോ അലമാരകളോ സ്ഥാപിക്കേണ്ടത്. ഇത്തരത്തിലല്ലെങ്കിൽ  തെക്കുപടിഞ്ഞാറു ദിശയിയിലോ  തെക്കു ദിശയിലോ അലമാരി സ്ഥാപിച്ചതിനു ശേഷം, വടക്കു ദിശയിലേക്കു അഭിമുഖമായി വാതിൽ തുറക്കുന്ന രീതിയിലായിരിക്കണം അലമാരയുടെ സജ്ജീകരണം. ഇപ്രകാരം ചെയ്യുന്നതു ഗൃഹത്തിൽ സമ്പത്തു നിലനിൽക്കാൻ സഹായിക്കും.

ഗൃഹത്തിന്റെ വടക്കു കിഴക്കു ഭാഗം എപ്പോഴും തുറന്നും ശബ്ദകോലാഹലങ്ങളൊഴിഞ്ഞും ശാന്ത സുന്ദരമായി സൂക്ഷിക്കുന്നതാണുത്തമമം. വടക്കുഭാഗത്തു മുകളിലേക്ക് കയറുന്ന ഗോവണിയോ ടോയ്‌ലറ്റോ അടുക്കളയോ നിർമിക്കരുത്, അശുഭകരമാണത്‌.

പൂർണമായും അടച്ചുവെച്ചാലും ഇറ്റിറ്റു ജലത്തുള്ളികൾ വീഴുന്ന പൈപ്പുകൾ ഗൃഹത്തിൽ നിന്നൊഴിവാക്കുക. സമ്പത്തിലും ഇത്തരത്തിലുള്ള ചോർച്ചയ്ക്ക് സാധ്യതയുണ്ട്.

ഗൃഹ ദോഷ നിവാരണ വാസ്തു യന്ത്രം (Gruha Dosha Nivarana Vasthu Yantra)

വാസ്തു ദോഷ പരിഹാരത്തിനുള്ള ശരിയായ മാര്‍ഗം വാസ്തു ദോഷം പരിഹരിക്കത്തക്ക വിധമുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പുനര്‍ നിര്‍മാണം അസാധ്യമായി വരുന്ന സാഹചര്യത്തില്‍ വാസ്തുദോഷ പരിഹാരാര്‍ത്ഥം പഞ്ച ശിരസ്സോ ഗൃഹ ദോഷ നിവാരണ വാസ്തു യന്ത്രമോ സ്ഥാപിക്കാവുന്നതാണെന്ന് വിധികള്‍ ഉണ്ട്. ദിക്ക് ദോഷം, സൂത്ര വേധം, മുട്ടതിര് വേധം, ചുറ്റളവിലെയും മറ്റും അളവ് ദോഷം, അസ്ഥാനത്തുള്ള നിര്‍മിതികള്‍ മുതലായ ദോഷങ്ങള്‍ക്ക് വാസ്തു യന്ത്രം കിഴക്കോ വടക്കോ ദര്‍ശനമായി വീടിന്റെ ചുമരിലോ പൂജാമുറിയിലോ സ്ഥാപിക്കാവുന്നതാണ്.  ORDER ONLINE..

വാസ്തുശാസ്ത്ര പ്രകാരം ഗൃഹത്തിന്റെ തെക്കുകിഴക്കു ഭാഗത്തിനു അഗ്നികോൺ എന്നാണു പേര്. ഈ ഭാഗത്തു അടുക്കള വരുന്നതാണുത്തമം. അഗ്നി മൂലയിൽ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നത് ഭവനത്തിൽ താമസിക്കുന്നവർക്കു ശുഭകരമാണ്. അവരെപ്പോഴും മനഃസന്തോഷം ഉള്ളവരായിരിക്കും, കൂടാതെ സാമ്പത്തികമായും ആരോഗ്യപരമായും ഇവർക്ക് മേൽഗതി ഉണ്ടാകും.

വടക്കുപടിഞ്ഞാറു ഭാഗത്ത് അടുക്കള സജ്ജീകരിക്കുന്നതു ഗുണകരമല്ല. ഇങ്ങനെ ചെയ്യുന്നതു കുടുംബാംഗങ്ങളിൽ അനാരോഗ്യവും ബന്ധങ്ങളിൽ വിള്ളലുകൾക്കും സാധ്യതയുണ്ട്.

ഗൃഹത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗം എപ്പോഴും അവശ്യവസ്തുക്കൾ സംഭരിക്കുന്നതിനായി ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. വാസ്തുശാസ്ത്ര പ്രകാരം ഇങ്ങനെ ക്രമീകരിക്കുന്നത് ഗൃഹത്തിലെ താമസക്കാർക്കു മറ്റുള്ളവരുടെ സഹായം എപ്പോഴാണോ ആവശ്യമായി വരുന്നത് അന്നേരങ്ങളിൽ ലഭിക്കുന്നതിനിടയാക്കും.

ഭവനത്തിന്റെ വടക്കുപടിഞ്ഞാറ് മൂലയിൽ ടോയ്‌ലറ്റ് നിർമ്മിക്കുന്നത് ധനനഷ്ടത്തിനിടയാക്കുന്നതിനൊപ്പം തന്നെ മറ്റുള്ളവരിൽ നിന്നുള്ള സഹായങ്ങളിൽ തടസം സൃഷ്ടിക്കുകയും ചെയ്യും.

വാസ്തുശാസ്ത്ര പ്രകാരം വടക്കുപടിഞ്ഞാറു ഭാഗം പരദേവതയുടെ ഇരിപ്പിടമാണ്. ഗൃഹത്തിലുള്ളവർക്കു സർവ്വമംഗളങ്ങളും പ്രദാനം ചെയ്യുന്നത് കുലദേവതയാണ്.

ഗൃഹ നിർമാണത്തിൽ ഈശ്വര സാന്നിധ്യം ഉറപ്പിക്കുന്ന ഭാഗമാണ് വടക്കു കിഴക്ക്. ഈശാന കോൺ എന്നാണ് വാസ്തുപ്രകാരം ഈ ഭാഗം അറിയപ്പെടുന്നത്. ഭവനത്തിന്റെ വടക്കു കിഴക്കുഭാഗത്തു പരമശിവനും കുടുംബവും വസിക്കുന്നുവെന്നാണ് പറയപ്പെടുന്നത്.

വടക്കുകിഴക്കു ഭാഗത്തായി ശിവനെ ആരാധിക്കുന്നതു ഗൃഹത്തിൽ താമസിക്കുന്നവർക്കു നേട്ടങ്ങൾ സമ്മാനിക്കും.

വടക്കുകിഴക്കു മൂലയിലല്ലെങ്കിലും ഗൃഹത്തിന്റെ ശുദ്ധമായ ഏതുഭാഗത്തും വിശ്വസിക്കുന്ന ദൈവങ്ങളെ വെച്ചാരാധിക്കുന്നതു ഐശ്വര്യദായകമാണ്.

ഭവനത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗം സൂചിപ്പിക്കുന്നതു സുദൃഢമായ കുടുംബബന്ധങ്ങളെയാണ്. ഈ ഭാഗം മികച്ചരീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ കുടുംബത്തിൽ അനൈക്യത്തിനു സാധ്യതയേറെയാണ്. ആ ഭാഗം ഇപ്പോഴും വൃത്തിയായി പരിപാലിക്കണം. പുരയിടത്തിന്റെ ഈ മൂലയിൽ കറുകപ്പുല്ല് നട്ടു വളർത്തുന്നത് ഗണേശ പ്രീതിക്കും തടസ്സങ്ങൾ ഒഴിയാനും സഹായിക്കും.

ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ കുടുംബത്തിലെ അസ്വാരസ്യങ്ങൾ ഒഴിഞ്ഞു സമ്പത്തും ഐശ്വര്യവും മനസ്സമാധാനവും വർധിക്കുമെന്നതിൽ തർക്കമില്ല.

Vasthu-Numerology