ഫെബ്രുവരിയിൽ നേട്ടമുണ്ടാക്കുന്നവർ

ഫെബ്രുവരിയിൽ നേട്ടമുണ്ടാക്കുന്നവർ

Share this Post

ഫെബ്രുവരി മാസത്തില്‍ രാശികള്‍ മാറുകയാണ്. രാശിചക്രത്തിലെ ആദ്യത്യനും ബുധനും ശുക്രനും മാറുന്നതോടെ എല്ലാ കൂറുകാര്‍ക്കും മാറ്റങ്ങളുണ്ടാകും. ചില കൂറുകാരെ ഈ മാസം വലിയ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ജ്യോതിഷപരമായി നോക്കുമ്പോള്‍ 2023-ലെ ഫെബ്രുവരി മാസം ഇവര്‍ക്ക് ഭാഗ്യ മാസമാണെന്ന് പറയാം. പന്ത്രണ്ട് കൂറുകളിൽ ഈ നാല് കൂറുകാര്‍ക്കാണ് ഫെബ്രുവരി മാസം കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാകുന്നത്.

ഫെബ്രുവരി ആദ്യവാരം ബുധന്‍ മകരം രാശിയില്‍ കടക്കുന്നതോടെ ബുധാദിത്യ യോഗമുണ്ടാകും. ഫെബ്രുവരി അവസാന വാരം ബുധന്‍, മകരത്തില്‍ നിന്ന് കുംഭം രാശിയിലേക്ക് കടക്കുന്നതോടെ ആദിത്യനും ശനിയും ബുധനും ചേര്‍ന്നുള്ള ത്രിഗ്രഹ യോഗമുണ്ടാകും. ഫെബ്രുവരി രണ്ടാം വാരം ആദ്യം തന്നെ ശുക്രന്‍ തന്റെ ഉച്ച രാശിയായ മീനം രാശിയിലേക്ക് കടക്കും. ഇങ്ങനെ ഗ്രഹങ്ങള്‍ മാറുമ്പോള്‍ നേട്ടങ്ങളുണ്ടാകുന്ന രാശിക്കാർ ആരൊക്കെയെന്ന് വിശദമായി അറിയാം:

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ പാദം)

മേടക്കൂറില്‍ ജനിച്ചവര്‍ ഗ്രഹങ്ങളുടെ രാശിമാറ്റത്തോടെ ഫെബ്രുവരിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കും. വളരെക്കാലമായി കിട്ടാതിരുന്ന പണം അനുഭവിക്കാന്‍ ഇവര്‍ക്ക് യോഗമുണ്ട്. നിക്ഷേപ രംഗങ്ങളില്‍ നിന്ന് മികച്ച ലാഭമുണ്ടാകും. സ്വയംസംരഭങ്ങള്‍, വ്യാപാരം, വ്യവസായം എന്നിവയ്ക്ക് തുടക്കം കുറിക്കാന്‍ മികച്ച സമയമാണ്. സൗഹര്‍ദ്ദങ്ങളില്‍ നിന്ന് ഗുണകരമായ സഹായം പ്രതീഷിക്കാം. ശുക്രന്റെ അനുകൂലമാകുന്നതോടെ ആഡംബര സൗകര്യങ്ങള്‍ ഉണ്ടാവുകയും ദുരിതങ്ങളില്‍ നിന്ന് മോചനമുണ്ടാവുകയും ചെയ്യും. അതേസമയം ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ നല്ല ജാഗ്രത പുലര്‍ത്തുന്നത് ഗുണകരമായി ഭവിക്കും.

കന്നി രാശി (ഉത്രത്തിന്റെ അവസാന 3 പാദങ്ങൾ, അത്തം, ചിത്തിരയുടെ ആദ്യ പകുതി)

കന്നിക്കൂറില്‍ ജനിച്ചവര്‍ക്ക് ഗ്രഹങ്ങളുടെ രാശിമാറ്റത്തോടെ ഫെബ്രുവരി മാസത്തില്‍ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും. മികച്ച ജോലിക്കായി പരിശ്രമിച്ചുക്കൊണ്ടിരിക്കുന്നവര്‍ക്ക് അനുകൂലമായ സമയമമായിരിക്കും. ചില മംഗളകരമായ കാര്യങ്ങള്‍ നടത്താനാകും. സഹോദരങ്ങളുംബന്ധുക്കളുമായിട്ടുള്ള ബന്ധം ശക്തമാകും. കര്‍മ്മമണ്ഡലത്തില്‍ ഏറ്റവും ഗുണപ്രദമായ സമയമാണ്. തൊഴിലില്‍ സാമ്പത്തികമായ നേട്ടങ്ങളുണ്ടാകും. തൊഴില്‍മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താനാകും. കോടതി വ്യഹാരങ്ങളിലും മറ്റും അനുകൂല തീരുമാനങ്ങള്‍ സ്വന്തമാക്കും. സംരംഭം, വ്യാപാരം തുടങ്ങിയമേഖലകളില്‍ ലാഭമുണ്ടാക്കാനാകും.

തുലാം രാശി (ചിത്തിരയുടെ അവസാന പകുതി, ചോതി, വിശാഖത്തിന്റെ ആദ്യ 3 പാദങ്ങൾ)

തുലാം കൂറില്‍ ജനിച്ചവര്‍ക്ക് പല തരത്തിലുള്ള ലാഭങ്ങള്‍ സ്വന്തമാകും. ഗുണകരമായ പല അവസരങ്ങളും വന്നുഭഴിക്കും. സന്താനങ്ങള്‍ ശ്രേയസുണ്ടാകും. കര്‍മ്മണ്ഡലത്തില്‍ പങ്കാളിയുടെ മികച്ച പിന്തുണകള്‍ ലഭിക്കും. കുടുംബാംഗങ്ങളോടും ബന്ധുക്കളോടും ദൃഢമായ ബന്ധമുണ്ടാക്കാന്‍ സാധിക്കും. സമൂഹത്തില്‍ അംഗീകാരവും കീര്‍ത്തിയുമുണ്ടാകും. എല്ലാ രംഗത്ത് മികച്ച പുരോഗതി കൈവരിക്കാന്‍ സാധിക്കും. പല തലത്തിലൂടെയും സമ്പത്ത് വന്ന് ചേരും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് സഫലമാകും. സന്തോഷകരവും സംതൃപ്തികരവുമായി അനുഭവങ്ങളുണ്ടാകും. ശാന്തിയും സമാധാനവും അനുഭവിക്കും.

കുംഭം രാശി (അവിട്ടത്തിന്റെ അവസാന പകുതി ചതയം, പൂരൂരുട്ടാതി ആദ്യത്തെ മുക്കാൽ)

കുംഭ കൂറില്‍ ജനിച്ചവര്‍ക്ക് ഫെബ്രുവരിയില്‍ ആദിത്യന്‍, ശുക്രന്‍, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ അനുകൂലമായിട്ടായിരിക്കും. പൊതുവേ ഈ രാശിക്കാര്‍ക്ക് ഈ മാസം ഗുണപ്രദമാണ്. വളരെക്കാലമായി പരിശ്രമിച്ചിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുമൊത്ത് സന്തോഷകരമായിരിക്കാന്‍ സാധിക്കും. മംഗളകരമായ കാര്യങ്ങളില്‍ പങ്കെടുക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ നടത്താന്‍ സാധിക്കും. കര്‍മ്മമണ്ഡലത്തില്‍ സംതൃപ്തിയുണ്ടാവും. വിദേശത്ത് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ സ്വന്തമാകും. തീരുമാനങ്ങളെല്ലാം മികച്ചതായി ഭവിക്കും. പൊതുവിൽ സന്തോഷകരമായ കാലമായിരിക്കും.


Share this Post
Astrology Focus