നാളെ (06.06.2024) ശനി ജയന്തി.. ഇങ്ങനെ അനുഷ്ഠിച്ചാൽ സകല ദുരിത ശാന്തി..

നാളെ (06.06.2024) ശനി ജയന്തി.. ഇങ്ങനെ അനുഷ്ഠിച്ചാൽ സകല ദുരിത ശാന്തി..

സാധാരണയായി ശനിയുടെ ദോഷ നിവാരണത്തിനായി നിർദേശിക്കപ്പെട്ടിരിക്കുന്ന ദിവസമാണ് ശനിയാഴ്ച. വിശേഷിച്ചും ശനിയാഴ്ച ഉദയ ശേഷം വരുന്നതായ ഒരു മണിക്കൂറിനുള്ളിൽ വരുന്നതായ ശനിഹോരാ സമയം ചെയ്യുന്നതായ ശനി പ്രീതി കർമങ്ങൾക്ക് അത്ഭുത ഫലസിദ്ധി ഉണ്ടു താനും.

എന്നാൽ വരുന്ന വ്യാഴാഴ്ച്ച (06.06.2024) ശനി ദേവന്റെ ജന്മ ദിനമാണ്. ശനി അമാവാസി എന്നും പറയും. ആയതിനാൽ തന്നെ തന്നെ തന്റെ ജന്മ ദിനത്തിൽ സമർപ്പിക്കപ്പെടുന്നതായ പൂജാ ഹോമാദികളിൽ ശനീശ്വരൻ വളരെ വേഗം പ്രസാദിക്കും എന്ന് ഭക്തന്മാർ വിശ്വസിക്കുന്നു.

ശനി പീഡാഹര സ്തോത്രം, ശനി അഷ്ടോത്തരം മുതലായവ ജപിക്കുന്നത് ഇരട്ടി ഫലം നൽകുകയും ചെയ്യും.

ജ്യേഷ്ഠ മാസത്തിലെ അമാവാസിനാളിലാണ് ശനിദേവൻ ജനിച്ചത്. സൂര്യഭഗവാന്റെയും ഛായാ ദേവിയുടെയും പുത്രനായ ശനിദേവന്റെ ജന്മദിനം ശനിജയന്തി അഥവാ ശനിഅമാവാസി എന്ന് അറിയപ്പെടുന്നു. ഈ വർഷം മെയ് 19 വെള്ളിയാഴ്ചയാണ് ശനിജയന്തി . പ്രധാനമായും ആയുസ്സിന്റെ കാരകനാണ് ശനി.

ജീവിതഗതി മാറ്റിമറിക്കപ്പെടുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ശനി ദോഷം അനുഭവിക്കാത്തവർ വിരളമാണ്.

മനപ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം എന്നിവയെല്ലാം ശനിദോഷസമയത്ത് സംഭവിക്കാം. ശനി ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് തൊഴില്‍ അല്ലെങ്കില്‍ ഉപജീവന മേഖലയിലായിരിക്കും. അതിനാൽ ദോഷശാന്തി വരുത്തി ശനിപ്രീതി വരുത്തുവാന്‍ ശനി ജയന്തിയോളം യോജ്യമായ മറ്റൊരു ദിനം വേറെയില്ല.

ജന്മദിനത്തില്‍ അതീവ പ്രസന്നനായിരിക്കുന്ന ശനിദേവന് അന്നേദിവസം സമർപ്പിക്കുന്ന ജപങ്ങളും പ്രാർഥനകളും സമ്പൂർണ്ണ ഫലപ്രാപ്തിയില്‍ എത്തിച്ചേരും എന്നാണ് വിശ്വാസം.

ജാതകപ്രകാരം ശനിദശാദോഷമുള്ളവരും ചാരവശാൽ ശനി അനുകൂലമല്ലാത്ത സമയങ്ങളായ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ ദോഷങ്ങൾ അനുഭവിക്കുന്നവരും ദോഷപരിഹാരത്തിന് ഏറ്റവും ഉത്തമമായ ദിനമാണ് ശനിജയന്തി.
ശനിജയന്തിദിനത്തിൽ വ്രതാനുഷ്ഠാനത്തോടെ ശനീശ്വരനെ പ്രാർഥിക്കുന്നത് അതീവ ഫലദായകമാണ് . ഒരിക്കൽ അനുഷ്ഠിച്ചു വ്രതം എടുക്കാം . പ്രഭാതത്തിൽ സ്‌നാന ശേഷം ശനീശ്വരസ്തോത്രം ഒൻപതു തവണ ജപിക്കുന്നത് ശനിപ്രീതികരമാണ്. ശനിദേവന്റെ വാഹനമായ കാക്കയ്ക്ക് പച്ചരിയും എള്ളും നനച്ചുകൊടുക്കുന്നത് ശനിദോഷത്തിന് ഒരു പരിഹാരമാണ്. കറുത്ത വസ്ത്രം, എള്ള്, എള്ളെണ്ണ എന്നിവ ദാനം ചെയ്യുന്നതും നന്ന്. ശനിയുടെ അധിദേവതയായ ശാസ്താവിന് നീരാഞ്ജനം സമർപ്പിക്കുന്നതും ശാസ്ത്രു സൂക്ത പുഷ്പാഞ്ജലി നടത്തുന്നതും എള്ള് പായസം നിവേദിക്കുന്നതും ഗുണകരമാണ്. ശനി ദോഷ ശാന്തി ഹോമത്തിൽ പേരും നാളും ചൊല്ലി ഹവിസ്സ് സമർപ്പിക്കുന്നതും അത്യുത്തമം.

ശനീശ്വരസ്തോത്രം അർഥം മനസ്സിലാക്കി ജപിക്കുക.

നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്ചരം

അർഥം :

നീലാഞ്ജനക്കല്ലിന്റെ ശോഭയുള്ളവനും യമന്റെ ജ്യേഷ്ഠനും ഛായാദേവിയുടെയും സൂര്യന്റെയും പുത്രനുമായ ശനിഭഗവാനെ ഞാൻ നമസ്കരിക്കുന്നു.

ശനി പീഡാഹര സ്‌തോത്രം

സൂര്യപുത്രോ ദീര്‍ഘദേഹോ വിശാലാക്ഷ: ശിവപ്രിയ:

ദീര്‍ഘചാര പ്രസന്നാത്മ പീഡാം ഹരതു മേ ശനി:

കഴിവതും മറ്റുള്ളവരെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാതിരിക്കുക . പ്രത്യേകിച്ച് പ്രായമായവരെ. വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കാണിക്കുക, മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടാതിരിക്കുക, പരദൂഷണം , അസൂയ എന്നിവ ഒഴിവാക്കുക , അന്യരെ ഉപദ്രവിക്കാതെ കഴിയാവുന്ന രീതിയിൽ സഹായിക്കുക…എങ്കിൽ ശനിദോഷം അലട്ടുകയില്ല.


ശനീശ്വര ജയന്തി ദിനമായ 06.06.2024 നു ശനിദോഷ ശാന്തി പൂജയും ഹരിദ്ര ഗണപതി ഹോമവും നടത്തുന്നു. ഏഴര ശനി, കണ്ടക ശനി, അഷ്ടമ ശനി ഉള്ള നാളുകാർക്ക് ദോഷാനുഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവ എല്ലാവര്‍ക്കും ഒരേ പോലെ ദോഷാനുഭവങ്ങള്‍ വരണമെന്നില്ല. ഈ കൂറുകളില്‍ പെട്ട എല്ലാവര്‍ക്കും ഒരേ പോലെ ദോഷാനുഭവങ്ങള്‍ വരണമെന്നില്ല. ശനി ജാതകത്തില്‍ ഇഷ്ട ഭാവ സ്ഥിതനും ബലവാനും ആയിട്ടുള്ളവര്‍ക്ക് ശനി ദോഷം അത്രമേല്‍ ബാധിക്കുകയില്ല. ആരോഗ്യ ക്ലേശം, തൊഴില്‍ വൈഷമ്യം മുതലായവ അനുഭവിക്കുന ആര്‍ക്കും ഈ പൂജയാല്‍ ശനീശ്വര കൃപയുടെ പ്രയോജനം ലഭിക്കുന്നതാണ്. സാമ്പത്തിക അഭിവൃദ്ധിക്കും തടസ്സ നിവാരണത്തിനും ഗുണകരമായ ഹരിദ്ര ഗണപതിഹോമം പൂജയ്ക്ക് മുന്നോടിയായി നടത്തുന്നതാണ്. ഈ വിശേഷാല്‍ ഹോമത്തിലും നിങ്ങളുടെ പേരില്‍ ഹോമ ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നതാണ്.

OR G-PAY Rs.399 & whats app Name and Janmanakshathra of Devotee to 9447929406

ശനി അഷ്ടോത്തരശതനാമാവലി

ഓം ശനൈശ്ചരായ നമഃ .
ഓം ശാന്തായ നമഃ .
ഓം സർവാഭീഷ്ടപ്രദായിനേ നമഃ .
ഓം ശരണ്യായ നമഃ .
ഓം വരേണ്യായ നമഃ .
ഓം സർവേശായ നമഃ .
ഓം സൗമ്യായ നമഃ .
ഓം സുരവന്ദ്യായ നമഃ .
ഓം സുരലോകവിഹാരിണേ നമഃ .
ഓം സുഖാസനോപവിഷ്ടായ നമഃ . 10

ഓം സുന്ദരായ നമഃ .
ഓം ഘനായ നമഃ .
ഓം ഘനരൂപായ നമഃ .
ഓം ഘനാഭരണധാരിണേ നമഃ .
ഓം ഘനസാരവിലേപായ നമഃ .
ഓം ഖദ്യോതായ നമഃ .
ഓം മന്ദായ നമഃ .
ഓം മന്ദചേഷ്ടായ നമഃ .
ഓം മഹനീയഗുണാത്മനേ നമഃ .
ഓം മർത്യപാവനപദായ നമഃ . 20

ഓം മഹേശായ നമഃ .
ഓം ഛായാപുത്രായ നമഃ .
ഓം ശർവായ നമഃ .
ഓം ശതതൂണീരധാരിണേ നമഃ .
ഓം ചരസ്ഥിരസ്വഭാവായ നമഃ .
ഓം അചഞ്ചലായ നമഃ .
ഓം നീലവർണായ നമഃ .
ഓം നിത്യായ നമഃ .
ഓം നീലാഞ്ജനനിഭായ നമഃ .
ഓം നീലാംബരവിഭൂഷണായ നമഃ . 30

ഓം നിശ്ചലായ നമഃ .
ഓം വേദ്യായ നമഃ .
ഓം വിധിരൂപായ നമഃ .
ഓം വിരോധാധാരഭൂമയേ നമഃ .
ഓം ഭേദാസ്പദസ്വഭാവായ നമഃ .
ഓം വജ്രദേഹായ നമഃ .
ഓം വൈരാഗ്യദായ നമഃ .
ഓം വീരായ നമഃ .
ഓം വീതരോഗഭയായ നമഃ .
ഓം വിപത്പരമ്പരേശായ നമഃ . 40

ഓം വിശ്വവന്ദ്യായ നമഃ .
ഓം ഗൃദ്ധ്രവാഹനായ നമഃ .
ഓം ഗൂഢായ നമഃ .
ഓം കൂർമാംഗായ നമഃ .
ഓം കുരൂപിണേ നമഃ .
ഓം കുത്സിതായ നമഃ .
ഓം ഗുണാഢ്യായ നമഃ .
ഓം ഗോചരായ നമഃ .
ഓം അവിദ്യാമൂലനാശായ നമഃ .
ഓം വിദ്യാവിദ്യാസ്വരൂപിണേ നമഃ . 50

ഓം ആയുഷ്യകാരണായ നമഃ .
ഓം ആപദുദ്ധർത്രേ നമഃ .
ഓം വിഷ്ണുഭക്തായ നമഃ .
ഓം വശിനേ നമഃ .
ഓം വിവിധാഗമവേദിനേ നമഃ .
ഓം വിധിസ്തുത്യായ നമഃ .
ഓം വന്ദ്യായ നമഃ .
ഓം വിരൂപാക്ഷായ നമഃ .
ഓം വരിഷ്ഠായ നമഃ .
ഓം ഗരിഷ്ഠായ നമഃ . 60

ഓം വജ്രാങ്കുശധരായ നമഃ .
ഓം വരദാഭയഹസ്തായ നമഃ .
ഓം വാമനായ നമഃ .
ഓം ജ്യേഷ്ഠാപത്നീസമേതായ നമഃ .
ഓം ശ്രേഷ്ഠായ നമഃ .
ഓം മിതഭാഷിണേ നമഃ .
ഓം കഷ്ടൗഘനാശകർത്രേ നമഃ .
ഓം പുഷ്ടിദായ നമഃ .
ഓം സ്തുത്യായ നമഃ .
ഓം സ്തോത്രഗമ്യായ നമഃ . 70

ഓം ഭക്തിവശ്യായ നമഃ .
ഓം ഭാനവേ നമഃ .
ഓം ഭാനുപുത്രായ നമഃ .
ഓം ഭവ്യായ നമഃ .
ഓം പാവനായ നമഃ .
ഓം ധനുർമണ്ഡലസംസ്ഥായ നമഃ .
ഓം ധനദായ നമഃ .
ഓം ധനുഷ്മതേ നമഃ .
ഓം തനുപ്രകാശദേഹായ നമഃ .
ഓം താമസായ നമഃ . 80

ഓം അശേഷജനവന്ദ്യായ നമഃ .
ഓം വിശേശഫലദായിനേ നമഃ .
ഓം വശീകൃതജനേശായ നമഃ .
ഓം പശൂനാം പതയേ നമഃ .
ഓം ഖേചരായ നമഃ .
ഓം ഖഗേശായ നമഃ .
ഓം ഘനനീലാംബരായ നമഃ .
ഓം കാഠിന്യമാനസായ നമഃ .
ഓം ആര്യഗണസ്തുത്യായ നമഃ .
ഓം നീലച്ഛത്രായ നമഃ . 90

ഓം നിത്യായ നമഃ .
ഓം നിർഗുണായ നമഃ .
ഓം ഗുണാത്മനേ നമഃ .
ഓം നിരാമയായ നമഃ .
ഓം നിന്ദ്യായ നമഃ .
ഓം വന്ദനീയായ നമഃ .
ഓം ധീരായ നമഃ .
ഓം ദിവ്യദേഹായ നമഃ .
ഓം ദീനാർത്തിഹരണായ നമഃ .
ഓം ദൈന്യനാശകരായ നമഃ . 100

ഓം ആര്യജനഗണ്യായ നമഃ .
ഓം ക്രൂരായ നമഃ .
ഓം ക്രൂരചേഷ്ടായ നമഃ .
ഓം കാമക്രോധകരായ നമഃ .
ഓം കളത്രപുത്രശത്രുത്വകാരണായ നമഃ .
ഓം പരിപോഷിതഭക്തായ നമഃ .
ഓം പരഭീതിഹരായ നമഃ .
ഓം ഭക്തസംഘമനോഽഭീഷ്ടഫലദായ നമഃ .

.. ഇതി ശനി അഷ്ടോത്തരശതനാമാവലിഃ സമ്പൂർണം ..

Focus Rituals