ആറ്റുകാൽ പൊങ്കാല വിധിപ്രകാരം സമർപ്പിക്കേണ്ടതെങ്ങനെ?

ആറ്റുകാൽ പൊങ്കാല വിധിപ്രകാരം സമർപ്പിക്കേണ്ടതെങ്ങനെ?

ഈ വർഷത്തെ പൊങ്കാല മാർച്ച് 7 ചൊവ്വാഴ്ച
രാവിലെ 10 30 നു പൊങ്കാലയും ഉച്ചയ്ക്ക് 02:30 നു നിവേദ്യവും ആകുന്നു.

ആറ്റുകാല്‍  പൊങ്കാല ഒരു ആത്മസമർപ്പണമാണ്.  പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ട കാര്യങ്ങൾ കരുണാമയിയായ ദേവി സാധിച്ച് തരും എന്നുള്ള ദൃഡമായ  വിശ്വാസമാണ്   പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്.
 
പൊങ്കാല ഇടുവാന്‍ ആഗ്രഹിക്കുന്നവര്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോല്‍ക്കണം . കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വ്രതം നിര്‍ബന്ധമാണ്‌.

മാസമുറ കഴിഞ്ഞ്  ഏഴു ദിവസം കഴിഞ്ഞു മാത്രമേ പൊങ്കാല ഇടാവൂ.
പുല വാലായ്മകള്‍  ഉള്ളവര്‍ പൊങ്കാല  ഇടരുത്. (പുല 16 ദിവസവും വാലായ്മ 11 ദിവസവും)
ഈ ദിവസങ്ങളില്‍ സസ്യാഹാരം മാത്രം കഴിക്കുക.

 മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ.

പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ അരി ആഹാരം കഴിയ്ക്കാൻ പാടൂള്ളൂ

പൊങ്കാല തലേന്ന് തന്നെ  വീട്ടു മുറ്റവും പരിസരവും അടിച്ചു വാരി ചാണക വെള്ളമോ ശുദ്ധ ജലമോ തളിച്ചു ശുദ്ധിയാക്കുക. ചാണകം മെഴുകി ഒരുക്കിയാൽ നന്ന്. പൊങ്കാലയ്ക്ക് ആവശ്യമായ ചൂടുകട്ടയും വിറകും ഇതര സാമഗ്രികളും ഒക്കെ ശേഖരിച്ചു വയ്ക്കുക. 


പൊങ്കാല ദിനത്തിൽ അടുപ്പുകൾ തയാറാക്കുക. നിലവിളക്കും ഗണപതിക്ക് ഒരു നാക്കിലയിൽ അല്പം അവലും മലരും ശരക്കരയും ഒക്കെ ഒരുക്കി വയ്ക്കുക. ഇത്തവണ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരു കിണ്ടിയിൽ ജലവും അതിൽ തുളസിയിലയും ഇട്ട് വിളക്കിൻ മുന്നിൽ പൊങ്കാല ഇടുന്നതിന് മുൻപേ തന്നെ വയ്ക്കണം. ദേവീ തീർഥമെന്ന് സങ്കല്പിക്കുക. ഇത്തവണ പൊങ്കാല തളിച്ച് ദേവീ നൈവേദ്യമാക്കേണ്ടതും നമ്മൾ തന്നെയാണ്. 

പൊങ്കാലയ്ക്ക് മുൻപ് ദേവിയെ  പ്രാർഥിക്കുക.
പൊങ്കാല  ഇടുവാൻ ദേവിയോട് അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.   അനുജ്ഞ വാങ്ങുക.
കിഴക്കോട്ട്  തിരിഞ്ഞു നിന്ന്  പൊങ്കാല ഇടുന്നതാണ്  ഉത്തമം.

 പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്.

ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ.ഇത്തവണ 10.30 നാണ് ക്ഷേത്ര അടുപ്പില് തീ പകരുന്നത്. അതിനു ശേഷം നമുക്കും പൊങ്കാല അടുപ്പുകൾ കത്തിക്കാം. ഗണപതിക്ക് കത്തിച്ചു വച്ച വിളക്കിൽ നിന്നും അടുപ്പിലേക്ക് തീ പകരാം.

Image



പൊങ്കാല അടുപ്പിൽ തീ കത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ  എന്നു പറയും.

നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. അവനവന്റെ ആരോഗ്യ സ്ഥിതി പോലെ ചെയ്യാവുന്നതാണ്.  

 
സാധാരണയായി ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ മാത്രമേ പൊങ്കാല സമാപിക്കുന്നുള്ളൂ. ഈവര്ഷം പൊങ്കാല നിവേദിക്കുന്ന മുഹൂർത്തം ഉച്ച കഴിഞ്ഞു 2.30 നാണ്. ആ സമയം കിണ്ടിയിലെ ജലം തുളസിക്കതിര് കൊണ്ടോ പുഷ്പങ്ങള് കൊണ്ടോ നമ്മുടെ പൊങ്കാലക്കളങ്ങളില് തളിച്ച് ദേവിക്ക് നിവേദ്യം സമർപ്പിക്കുന്നതായി പ്രാർഥിക്കുക. കർപ്പൂരം കത്തിക്കുകയും ഒക്കെ ആകാം. 

പൊങ്കാല ഇട്ടതിനു ശേഷം അന്നേ ദിവസം മറ്റു ക്ഷേത്ര ദര്‍ശനം ഉചിതമല്ല.

ഭദ്രകാളീ ശത നാമ സ്തോത്രം II BHADRAKALI SHATA NAMA STOTRAM II
Focus Rituals