നാളെ കാർത്തിക വിളക്ക് ; തൃക്കാർത്തിക വ്രതം തിങ്കളാഴ്ച – ഈ സ്തോത്രം ജപിച്ചാൽ ആഗ്രഹ സാധ്യം

നാളെ കാർത്തിക വിളക്ക് ; തൃക്കാർത്തിക വ്രതം തിങ്കളാഴ്ച – ഈ സ്തോത്രം ജപിച്ചാൽ ആഗ്രഹ സാധ്യം

Share this Post

നാളെ കാർത്തിക വിളക്കും തൃക്കാർത്തിക വ്രതം 26.11.23 തിങ്കളാഴ്ചയുമാണ് ആചരിക്കേണ്ടത്. സന്ധ്യാസമയം കാർത്തിക നക്ഷത്രവും പൗർണ്ണമി തിഥിയും വരുന്നത് ഞായറാഴ്ച ആയതിനാൽ ആണ് അന്നേ ദിവസം കാർത്തിക ദീപം തെളിയിക്കണം എന്ന് പറയുന്നത്.

കാർത്തിക വ്രതം മറ്റന്നാൾ തിങ്കളാഴ്ചയും ആചരിക്കണം. രണ്ടു ദിവസവും ഈ ദേവീ സ്തോത്രം ജപിക്കുന്നത് ആയുരാരോഗ്യ സൗഖ്യത്തിനും കുടുംബ ഭദ്രതയ്ക്കും ആഗ്രഹ സാധ്യത്തിനും ഉപയുക്തമാകും.

കാർത്യായനി അഷ്ടകം

ശ്രീഗണേശായ നമഃ .
അവർഷിസഞ്ജ്ഞം പുരമസ്തി ലോകേ കാത്യായനീ തത്ര വിരാജതേ യാ .
പ്രസാദദാ യാ പ്രതിഭാ തദീയാ സാ ഛത്രപുര്യാം ജയതീഹ ഗേയാ 1

ത്വമസ്യ ഭിന്നൈവ വിഭാസി തസ്യാസ്തേജസ്വിനീ ദീപജദീപകല്പാ .
കാത്യായനീ സ്വാശ്രിതദുഃഖഹർത്രീ പവിത്രഗാത്രീ മതിമാനദാത്രീ 2

ബ്രഹ്മോരുവേതാലകസിംഹദാഢോസുഭൈരവൈരഗ്നിഗണാഭിധേന .
സംസേവ്യമാനാ ഗണപത്യഭിഖ്യാ യുജാ ച ദേവി സ്വഗണൈരിഹാസി 3

ഗോത്രേഷു ജാതൈർജമദഗ്നിഭാരദ്വാജാഽത്രിസത്കാശ്യപകൗശികാനാം .
കൗണ്ഡിന്യവത്സാന്വയജൈശ്ച വിപ്രൈർനിജൈർനിഷേവ്യേ വരദേ നമസ്തേ 4

ഭജാമി ഗോക്ഷീരകൃതാഭിഷേകേ രക്താംബരേ രക്തസുചന്ദനാക്തേ .
ത്വാം ബില്വപത്രീശുഭദാമശോഭേ ഭക്ഷ്യപ്രിയേ ഹൃത്പ്രിയദീപമാലേ 5

ഖഡ്ഗം ച ശംഖം മഹിഷാസുരീയം പുച്ഛം ത്രിശൂലം മഹിഷാസുരാസ്യേ .
പ്രവേശിതം ദേവി കരൈർദധാനേ രക്ഷാനിശം മാം മഹിഷാസുരഘ്നേ 6

സ്വാഗ്രസ്ഥബാണേശ്വരനാമലിംഗം സുരത്നകം രുക്മമയം കിരീട്മ .
ശീർഷേ ദധാനേ ജയ ഹേ ശരണ്യേ വിദ്യുത്പ്രഭേ മാം ജയിനം കുരൂഷ്വ 7

നേത്രാവതീദക്ഷിണപാർശ്വസംസ്ഥേ വിദ്യാധരൈർനാഗഗണൈശ്ച സേവ്യേ .
ദയാഘനേ പ്രാപയ ശം സദാസ്മാന്മാതര്യശോദേ ശുഭദേ ശുഭാക്ഷി 8

ഇദം കാത്യായനീദേവ്യാഃ പ്രസാദാഷ്ടകമിഷ്ടദം .
കുമഠാചാര്യജം ഭക്ത്യാ പഠേദ്യഃ സ സുഖീ ഭവേത് 9

.ഇതി ശ്രീകാത്യായന്യഷ്ടകം സമ്പൂർണം


Share this Post
Astrology Rituals