സൂര്യൻ ഇപ്പോൾ മകരം രാശിയിൽ.. മകരമാസത്തിൽ ഈ നാലു രാശിക്കാർക്ക് വിജയാനുഭവങ്ങൾ..!

സൂര്യൻ ഇപ്പോൾ മകരം രാശിയിൽ.. മകരമാസത്തിൽ ഈ നാലു രാശിക്കാർക്ക് വിജയാനുഭവങ്ങൾ..!

Share this Post

2022 ജനുവരി മാസം 14 വെള്ളിയാഴ്ച (1197 ധനു 30) സന്ധ്യാസമയം മുതൽക്ക് സൂര്യൻ മകരം രാശിയിലേക്ക് സംക്രമിക്കുന്നു. സൂര്യൻ മകരത്തിൽ സഞ്ചരിക്കുന്ന സമയം ആകയാലാണ് ഈ ദിനങ്ങൾ മകര മാസം എന്നറിയപ്പെടുന്നത്. സൂര്യൻ സാധാരണയായി ഒരു രാശിയിൽ ഒരു മാസക്കാലം നിൽക്കുന്നു. തുടർന്ന് അടുത്ത രാശിയിലേക്ക് സംക്രമിക്കുന്നു.

രാശിചക്രത്തിൽ രാജാവ് സൂര്യനും രാജ്ഞി ചന്ദ്രനുമാകുന്നു. ആകയാൽ തന്നെ സൂര്യന്റെ രാശി പരിവർത്തനങ്ങൾ മനുഷ്യരെ വളരെയധികം സ്വാധീനിക്കുന്നു. ജനിച്ച കൂറിന്റെ മൂന്ന്, ആറ്, പത്ത്, പതിനൊന്ന് എന്നീ ഭാവങ്ങളിൽ കൂടെ സൂര്യൻ സഞ്ചരിക്കുന്ന സമയം വളരെ ഗുണകരമായി കരുതപ്പെടുന്നു. സൂര്യന്റെ മാത്രം ചാര ഫലങ്ങൾ കൊണ്ട് വ്യക്ത്യാനുഭവങ്ങൾ നിർണയിക്കുന്നത് കൃത്യമല്ലെങ്കിലും സൂര്യന്റെ ഈ ഭാവങ്ങളിലെ സഞ്ചാരം മൂലം വ്യക്തികൾക്ക് ചില ഗുണാനുഭവങ്ങൾ വിശേഷിച്ച് സൂര്യന്റെ കാരകത്വം കൊണ്ടുള്ള അനുഭവങ്ങളിൽ ചില ആനുകൂല്യങ്ങൾ ലഭിക്കും എന്നത് നിശ്ചയമാണ്.

ഏതൊക്കെ രാശിക്കാർക്കാണ് ഈ ഗുണങ്ങൾ അനുഭവത്തിൽ വരിക എന്ന് പരിശോധിക്കാം.

മേടക്കൂറ് – അശ്വതി, ഭരണി, കാർത്തികയുടെ ആദ്യ പാദം.

തൊഴിലിൽ പുരോഗതി ദൃശ്യമാകും. പദവിയും ആനുകൂല്യങ്ങളും വർധിക്കും. സമൂഹത്തിൽ കൂടുതൽ ബഹുമാനം ലഭിക്കും. ഉന്നത വ്യക്തികളുമായി അടുത്ത് ഇടപെടാൻ അവസരം ലഭിക്കും. പൊതു സംഘടനകളുടെ നേതൃ പദവിയിൽ എത്താൻ കഴിയും. ശത്രുക്കളുടെ നീക്കങ്ങളെ പരാജയപ്പെടുത്താൻ കഴിയും. രോഗ ദുരിതങ്ങൾക്ക് ആശ്വാസം ലഭിക്കും.

ചിങ്ങക്കൂറ് – മകം, പൂരം, ഉത്രത്തിന്റെ ആദ്യ പാദം

പ്രതിസന്ധികളെ അതി ജീവിക്കും. മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ആയാസം കൂടാതെ സാധിക്കുവാൻ കഴിയും. രോഗികൾക്ക് ചികിത്സയിൽ നിന്നും അപ്രതീക്ഷിത ഫലപ്രാപ്തി ലഭിക്കും. സാമ്പത്തിക ജീവിതം കൂടുതൽ സന്തോഷകര മായിരിക്കും. സ്ഥിരവരുമാനക്കാരായ ആളുകള്‍ക്ക് സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന സംരംഭങ്ങൾ പുനരാരംഭിക്കും. ബിസിനസ്സില്‍ കുടുങ്ങിയ പണം തിരികെ ലഭിക്കും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഈ കാലയളവില്‍ പരീക്ഷയില്‍ വിജയം നേടാനാകും.

വൃശ്ചികക്കൂറ് – വിശാഖത്തിന്റെ അവസാന പാഠവും അനിഴവും തൃക്കേട്ടയും

വ്യാപാരത്തിൽ നിന്നും നേട്ടം വർധിക്കും. പൊതുവിൽ വരുമാന വർധന പ്രതീക്ഷിക്കാവുന്ന മാസമായിരിക്കും. വർധിച്ച ചിലവുകൾ നിയന്ത്രിക്കാൻ കഴിയും. അപ്രതീക്ഷിത സഹായങ്ങൾ ലഭ്യമാകും. രോഗങ്ങൾക്ക് ശമനം ലഭിക്കും. അടുത്ത ബന്ധുജനങ്ങളുടെ അനാരോഗ്യത്തെ കുറിച്ച് ഉണ്ടായിരുന്ന ആകാംക്ഷകൾ അകലും. സ്ഥാനമാനാദികൾ വർധിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ കഴിയും.

മീനം – പൂരൂരുട്ടാതി അവസാന പാദം, ഉത്രട്ടാതി, രേവതി

തടസ്സപ്പെട്ട ധനവും ആനുകൂല്യങ്ങളും അനുഭവത്തിൽ വരും. സർക്കാർ ജോലിക്കാർക്ക് വിചാരിച്ച പരിവർത്തനങ്ങൾ ജോലിയിൽ ഉണ്ടാകും. മേലധികാരികൾ അനുകൂലമായി പെരുമാറും. മംഗള കർമങ്ങളിൽ പങ്കെടുക്കും. ഭാഗ്യാനുഭവങ്ങൾക്ക് സാധ്യത. കുടുംബ സാഹചര്യങ്ങൾ അനുകൂലമായി ഭവിക്കും. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കും.

മറ്റു രാശിക്കാർക്ക് സൂര്യസ്‌ഥിതി മൂലം ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ദോഷാനുഭവങ്ങൾ കുറയ്ക്കുന്നതിനായി സൂര്യന്റെ അധിദേവതയായ പരമ ശിവന് ധാര, കൂവളമാല, മൃത്യുഞ്ജയ പുഷ്പാഞ്ജലി മുതലായവ നടത്തി പ്രാർത്ഥിക്കുന്നതും ഞായറാഴ്ച വ്രതം അനുഷ്ടിച്ചു ആദിത്യ ഹൃദയം ജപിക്കുന്നതും ഗുണകരമാണ്.


Share this Post
Predictions