നാളെ ശനിയാഴ്ചയും മകര വിളക്കും – ഈ അഷ്ടകം കൊണ്ട് ശബരീശനെ സ്തുതിച്ചാൽ ഭാഗ്യവും സമൃദ്ധിയും…

നാളെ ശനിയാഴ്ചയും മകര വിളക്കും – ഈ അഷ്ടകം കൊണ്ട് ശബരീശനെ സ്തുതിച്ചാൽ ഭാഗ്യവും സമൃദ്ധിയും…

Share this Post

ശനിയാഴ്ചയും മകരവിളക്കും ചേർന്നു വരുന്ന നാളത്തെ ദിനം (14.01.2023) ശാസ്തൃ ഭജനത്തിന് അത്യുത്തമമാകുന്നു. അന്നേ ദിവസം ശ്രീ ശബരിഗിരീശാഷ്ടകം കൊണ്ട് അയ്യപ്പസ്വാമിയെ സ്തുതിക്കുന്നവർക്ക് ശനിദോഷത്തിൽ നിന്നും മുക്തി ലഭിക്കും. ഭാഗ്യവും സമൃദ്ധിയും ഉണ്ടാകും എന്നും സ്തോത്ര ഫലശ്രുതിയിൽ പറയുന്നു.

॥ ശ്രീ ശബരിഗിരീശാഷ്ടകം ॥

യജന സുപൂജിത യോഗിവരാര്‍ചിത യാദുവിനാശക യോഗതനോ
യതിവര കല്‍പിത യന്ത്രകൃതാസന യക്ഷവരാര്‍പിത പുഷ്പതനോ
യമനിയമാസന യോഗിഹൃദാസന പാപ നിവാരണ കാലതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 1

മകര മഹോത്സവ മംഗളദായക ഭൂതഗണാവൃത ദേവതനോ
മധുരിപു മന്‍മഥ മാരകമാനിത ദീക്ഷിതമാനസ മാന്യതനോ
മദഗജ സേവിത മഞ്ജുള നാദക വാദ്യ സുഘോഷിത മോദതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 2

Image

ജയ ജയ ഹേ ശബരീഗിരി നായക സാധയ ചിന്തിതമിഷ്ടതനോ
കലിവരദോത്തമ കോമള കുന്തള കഞ്ജസുമാവലികാന്ത തനോ
കലിവരസംസ്ഥിത കാലഭയാര്‍ദിത ഭക്തജനാവനതുഷ്ടമതേ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 3

നിശിസുര പൂജന മംഗളവാദന മാല്യവിഭൂഷണ മോദമതേ
സുരയുവതീകൃത വന്ദന നര്‍ത്തന നന്ദിത മാനസ മഞ്ജുതനോ
കലിമനുജാദ്ഭുത കല്‍പിത കോമള നാമ സുകീര്‍ത്തന മോദതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 4

അപരിമിതാദ്ഭുത ലീല ജഗത്പരിപാല നിജാലയ ചാരുതനോ
കലിജനപാലന സങ്കടവാരണ പാപജനാവനലബ്ധതനോ
പ്രതിദിവസാഗത ദേവവരാര്‍ചിത സാധുമുഖാഗത കീര്‍ത്തിതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 5

കലിമല കാലന കഞ്ജവിലോചന കുന്ദസുമാനന കാന്തതനോ
ബഹുജനമാനസ കാമസുപൂരണ നാമജപോത്തമ മന്ത്രതനോ
നിജഗിരിദര്‍ശന യാതുജനാര്‍പിത പുത്രധനാദിക ധര്‍മതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 6

ശതമുഖപാലക ശാന്തിവിദായക ശത്രുവിനാശക ശുദ്ധതനോ
തരുനികരാലയ ദീനകൃപാലയ താപസമാനസ ദീപ്തതനോ
ഹരിഹരസംഭവ പദ്മസമുദ്ഭവ വാസവ ശംബവ സേവ്യതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 7

മമകുലദൈവത മത്പിതൃപൂജിത മാധവ ലാളിത മഞ്ജുമതേ
മുനിജനസംസ്തുത മുക്തിവിദായക ശങ്കര പാലിത ശാന്തമതേ
ജഗദഭയങ്കര ജന്‍മഫലപ്രദ ചന്ദനചര്‍ച്ചിത ചന്ദ്രരുചേ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 8

അമലമനന്ത പദാന്വിത രാമ സുദീക്ഷിത സത്കവിപദ്യമിദം
ശിവ ശബരീഗിരി മന്ദിര സംസ്ഥിത തോഷദമിഷ്ടദമാര്‍ത്തിഹരം
പഠതി ശൃണോതി ച ഭക്തിയുതോ യദി ഭാഗ്യസമൃദ്ധിമഥോ ലഭതേ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 9

ഇതി ശ്രീ ശബരീഗിരിശാഷ്ടകം സമ്പൂര്‍ണം ॥


Share this Post
Rituals