വിനോദ് ശ്രേയസ്
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും)
പുതിയ ആശയങ്ങൾ പ്രവർത്തികമാക്കും.കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കാൻ അവസരം ലഭിക്കും. തൊഴിലിൽ പുതിയആശയങ്ങൾ പ്രവർത്തികമാക്കും. പ്രതിസന്ധികളെ അതിജീവിക്കും. ചിലവുകൾ വർധിക്കും. പ്രവൃത്തികളിൽ ഉറച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയും.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)
ആഗ്രഹങ്ങൾ സാധിക്കും പ്രകാരമുള്ള സാഹചര്യങ്ങൾ സംജാതമാകും. മനസ്സിന് ഐക്യമുള്ള വ്യക്തകളുമായി സഹവസിക്കാൻ അവസരം ലഭിക്കും. അല്പം ആരോഗ്യ ക്ലേശങ്ങൾ ഉണ്ടായെന്നു വരാം. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കും. വിനോദ യാത്രകളിലും വിരുന്നുകളിലും മറ്റും പങ്കെടുക്കും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
ആരോഗ്യ ക്ലേശങ്ങൾക്കു ശമനം ലഭിക്കും. പൊതുജന മധ്യത്തിൽ അംഗീകാരം വർധിക്കും. തൊഴിലിൽ തടസ്സപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും. അർഹമായ സ്ഥാന കയറ്റം ലഭിക്കും. മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ അതിവേഗം സാധിക്കാൻ കഴിയുന്ന വാരമായിരിക്കും. എന്നാൽ പ്രണയ കാര്യങ്ങളിൽ നിരാശ ഉണ്ടാകാൻ ഇടയുണ്ട്. ദാമ്പത്യത്തിലും ചില്ലറ അലോസരങ്ങൾ ഉണ്ടായെന്നു വരാം.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
അധികാരികളുടെ പകരക്കാരനായി പ്രവർത്തിക്കേണ്ട സാഹചര്യം വരാം. സമൂഹ മധ്യത്തിൽ അംഗീകാരം വർധിക്കും. തിരഞ്ഞെടുപ്പുകളിലും മത്സരങ്ങളിലുംവിജയം പ്രതീക്ഷിക്കാം. പിണക്കങ്ങൾ അകലാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കും. പാരമ്പര്യ സ്വത്തുക്കൾ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കപ്പെടും. ഗൃഹമോ വാഹനമോ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. കരാറുകളിൽ നിന്നും ആദായം വർധിക്കും. ആരോഗ്യം അത്ര തൃപ്തികരമാകാൻ ഇടയില്ല. ചിലപ്പോൾ ആശുപത്രി വാസം വേണ്ടിവന്നേക്കാം. സമർപ്പിച്ച പദ്ധതികൾ അംഗീകരിക്കപ്പെടും.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
പുതിയ ഗൃഹോപകരണങ്ങളോ ആഡംബര വസ്തുക്കളോ വാങ്ങാനുള്ള ആഗ്രഹം സാധിക്കപ്പെടും. അനാവശ്യ വാക്കുതർക്കങ്ങളിൽ ഏർപ്പെട്ടാണ് മനോ വൈഷമ്യം ഉണ്ടായെന്നു വരാം. വ്യാപാരം അഭിവൃദ്ധിപ്പെടും. നിർത്തി വച്ചിരുന്ന സംരംഭങ്ങൾ പുനരാരംഭിക്കാൻ കഴിയും. ആഗ്രഹിച്ച ദേവാലയ ദർശനം സാധ്യമാകും. നല്ല കാര്യങ്ങൾക്കായി ധനം ചിലവഴിക്കും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
സാമ്പത്തികമായി ശരാശരി അനുഭവങ്ങൾ പ്രതീക്ഷിച്ചാൽ മതി. ഭാഗ്യവും കുറയുന്നതായി അനുഭവപ്പെടാം. പ്രാർത്ഥനകൾ വേണം. ഉൾ വലിയാനുള്ള പ്രവണത നന്നല്ല. സുഹൃത്തുക്കൾ സഹായിക്കും. ആത്മവിശ്വാസം ഈ ആഴ്ചയിൽ അമൃതിന്റെ ഫലം ചെയ്യും. രോഗങ്ങൾ ബാധിക്കാൻ സാധ്യത കൂടുതലാണ്. ശ്രദ്ധ പുലർത്തുക.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
തൊഴിൽ അന്വേഷകർക്ക് ആഗ്രഹസാധ്യം ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് അനുകൂല തൊഴിൽ പരിവർത്തനങ്ങൾ പ്രതീക്ഷിക്കാം. പുതിയ തുടക്കങ്ങൾക്ക് വാരം അനുകൂലം. മന സന്തോഷം വർധിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. ചെയ്യുന്ന പ്രവൃത്തികൾക്ക് അർഹമായ പ്രതിഫലം ലഭിക്കും. ആത്മാർഥമായി പരിശ്രമിച്ചാൽ പല വിജയങ്ങളും സ്വന്തമാക്കാൻ കഴിയുന്ന വാരമായിരിക്കും. ജോലിയിൽ നല്ല നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സുഖകരമായ അന്തരീക്ഷം നിലനിൽ ക്കും.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
മനഃസ്വസ്ഥത അല്പംകുറയുന്ന വാരമായിരിക്കും. മനസ്സിന് സന്തോഷം നൽകുന്ന സാഹചര്യങ്ങളിൽ കൂടുതൽ സമയം വ്യാപാരിക്കുക. അപ്രതീക്ഷിതമായി കടുത്ത വാക്കുകൾ കേൾക്കേണ്ടി വന്നേക്കാം. വൈകാരിക പ്രതികരണം നന്നല്ല.ക്ഷമയോടെ നീങ്ങിയാൽ മോശമല്ലാത്ത അനുഭവങ്ങൾ ഉണ്ടാകുന്നതാണ്. ഭാഗ്യം ഇടവിട്ട് അനുഭവപ്പെടും. വ്യാഴാഴ്ച മുതൽ കൂടുതൽ ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും. ജോലിയിലും കുടുംബത്തിലും മോശമല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കാം.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
വാരത്തുടക്കത്തിൽ അല്പം വിഷമതകൾ വരാമെങ്കിലും തുടർന്ന് ശുഭകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ആത്മാർഥമായി പരിശ്രമിച്ചാൽ പല വിജയങ്ങളും സ്വന്തമാക്കാൻ കഴിയുന്ന വാരമായിരിക്കും. ജോലിയിൽ നല്ല നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സുഖകരമായ അന്തരീക്ഷം നിലനിൽക്കും.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
തൊഴില്‍ അന്വേഷകര്‍ക്ക് ആഗ്രഹ സാധ്യം ലഭിക്കാന്‍ സാധ്യതയുള്ള വാരമാണ്. അധിക ചെലവ് മൂലം സാമ്പത്തിക കാര്യങ്ങളില്‍ അല്പം ബുദ്ധിമുട്ട് ഉണ്ടായെന്നു വരാം. പരീക്ഷകള്‍, മത്സരങ്ങള്‍ മുതലായവയില്‍ വിജയിക്കാന്‍ കഴിയും. അവിവാഹിതര്‍ക്ക് വിവാഹ തടസത്തിന് പരിഹാരം ലഭിക്കും. കൃഷിയിലും വ്യാപാരത്തിലും പ്രതീക്ഷിച്ചതിലും നേട്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കുടുംബാംഗങ്ങളുടെ അഭിപ്രായം മാനിച്ച് പല കാര്യങ്ങളിലും വിട്ടുവീഴ്ചയ്ക്ക് തയാറാകും.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
പ്രധാന ഉത്തരവാദിത്തങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ധന നഷ്ടവും പേര് ദോഷവും ഉണ്ടാകാന്‍ ഇടയുണ്ട്. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിയുന്നതില്‍ കൃതാര്‍ത്ഥത തോന്നും. ഉള്ലാസകരമായി സമയം ചിലവഴിക്കാനുള്ള അവസരം ഉണ്ടാകും. മുടങ്ങി കിടന്ന വഴിപാടുകളും മറ്റും പൂര്‍ത്തിയാക്കാന്‍ കഴിയും. അടുത്ത ബന്ധു ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ ഇടവരും.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും പ്രോത്സാഹജനകമായ സമീപനം ഉണ്ടാകും. ഭാവിയെ കരുതി ദീര്‍ഘകാല നിക്ഷേപങ്ങളില്‍ പണം മുടക്കുവാന്‍ തീരുമാനിക്കും. കുടുംബത്തില്‍ ദാമ്പത്യ സുഖവും ബന്ധു ജന സമാഗമവും പ്രതീക്ഷിക്കാവുന്ന വാരമാണ്. അമിത ആത്മവിശ്വാസം മൂലം പല അബദ്ധങ്ങളിലും ചെന്ന് പെടാന്‍ ഇടയുള്ളതിനാല്‍ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മതയോടെ ആകുന്നത് നല്ലതാണ്.