ഇന്ന് മീനം 1. മീനമാസം നിങ്ങൾക്കെങ്ങനെ?

ഇന്ന് മീനം 1. മീനമാസം നിങ്ങൾക്കെങ്ങനെ?

Share this Post

മേടക്കൂറ് (അശ്വതി ഭരണി കാര്‍ത്തിക ഒന്നാംപാദം):

ധനക്ലേശങ്ങൾ വലിയ അളവിൽ പരിഹരിക്കുവാൻ ഈ മാസത്തിൽ സാധിക്കുന്നതാണ്. വ്യാപാരത്തിൽ ആദായം വര്‍ധിക്കും. കർമ്മ രംഗത്തെ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കും. അമിത ആത്മവിശ്വാസം മൂലം നൽകുന്ന വാക്കുകൾ പാലിക്കാൻ കഴിയണമെന്നില്ല. സ്വത്തു സംബന്ധയായ ഇടപാടുകളിൽ വൈഷമ്യം നേരിടാൻ ഇടയുണ്ട്. ഉദരസംബന്ധിയായും നയന സംബന്ധിയായും വ്യാധികൾ വരൻ സാധ്യത കൂടുതലാണ്. മത്സരങ്ങളിൽ വിജയിക്കും. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ മാസം.

ഇടവക്കൂറ് (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം ആദ്യ രണ്ട് പാദങ്ങള്‍):

പരീക്ഷകളിൽ വിജയിക്കും. സാമ്പത്തികമായി ഭേദപ്പെട്ട അനുഭവങ്ങൾ പ്രതീക്ഷിക്കാം. വ്യാപാര നഷ്ടം കുറയ്ക്കാൻ കഴിയും. ആത്മ വിശ്വാസവും ക്രയ ശേഷിയും വർധിക്കും. തെളിഞ്ഞ മനസ്സോടെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നേരിട്ടു വിജയം സ്വന്തമാക്കും. മംഗള കാര്യങ്ങൾക്കു നേതൃത്വം വഹിക്കും. ആഗ്രഹങ്ങൾ സാധിക്കാൻ പതിവിലും കാലതാമസം നേരിടും. തൊഴിൽ ആനുകൂല്യങ്ങൾ വൈകും. മാസത്തിന്റെ അവസാന വരം കൂടുതൽ അനുകൂല ഫലങ്ങൾ നൽകും.  

product-preview

മിഥുനക്കൂറ് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍):

വളരെക്കാലമായി ആഗ്രഹിച്ച കാര്യങ്ങൾ സാധിക്കും. രോഗികൾക്ക് സമാശ്വാസവും ചികിത്സാ വിജയവും ലഭിക്കും. ഭാവിജീവിതത്തെ മുന്നിൽ കണ്ടു പല സുപ്രധാന തീരുമാനങ്ങളും എടുക്കും. നയപരമായ സംസാരത്തിലൂടെ പല കാര്യങ്ങളും സാധിക്കും. വായ്പാ ബാധ്യതകൾ കുറയ്ക്കാൻ കഴിയും. . മാനസിക ഉല്ലാസത്തിനു അവസരം കണ്ടെത്തും. അടുത്ത സുഹൃത്തുക്കളുമായി മാനസികമായി അകലാൻ സാധ്യത കാണുന്നു.  തുറന്ന സംസാരം തെറ്റിദ്ധാരണകൾ അകറ്റും.

കര്‍ക്കടകക്കൂറ് (പുണര്‍തം കാല്‍, പൂയം, ആയില്യം):

അപ്രതീക്ഷിത സഹായങ്ങൾ ലഭിക്കും. തടസ്സപ്പെട്ട കാര്യങ്ങൾ പുനരാരംഭിക്കുവാൻ കഴിയും. ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. പ്രണയം വിജയിക്കും. അവിവാഹിതർക്ക് വിവാഹ ഭാഗ്യം ഉണ്ടാകുമെങ്കിലും വിവാഹിതർക്ക് ദാമ്പത്യത്തിൽ വിഷമതകൾ വരാം. യാത്രകൾ മാറ്റി വയ്‌ക്കേണ്ട സാഹചര്യം വരാംസാമ്പത്തിക ക്ലേശത്തിന് അയവു വരും. മുതിർന്ന വ്യക്തികളുടെ സഹായം പല കാര്യങ്ങളിലും നിർണായകമാകും. മാസാന്ത്യത്തിൽ മാനസിക സമ്മർദം വർധിക്കാൻ ഇടയുണ്ട്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം കാല്‍):  

കുടുംബത്തിൽ സുഖവും സമാധാനവും നിലനിൽക്കും. അലച്ചിലും യാത്രകളും വർധിക്കും. ജോലിസ്ഥലത്ത് വിഷമതകൾ വരാം. എന്നിരുന്നാലും ചില സഹപ്രവർത്തർ, അധികാരികൾ തുടങ്ങിയവർ സഹായകരമായി പ്രവർത്തിക്കും. പുതിയ സംരംഭങ്ങൾ വിജയത്തിൽ എത്തും. സുഹൃത് സമാഗമം സന്തോഷം നൽകും. സാമുദായിക രംഗത്തു പ്രശോഭിക്കാൻ കഴിയും. സന്താനങ്ങളുടെ നേട്ടങ്ങളിൽ അഭിമാനിക്കും. വൈദ്യോപദേശം അവഗണിച്ചാൽ ദോഷമുണ്ടാകും.  

കന്നിക്കൂറ് (ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി):

ധനപരമായി ചില വിഷമതകൾ വരാവുന്ന മാസമായതിനാൽ ചിലവുകൾ നിയന്ത്രിക്കുക. എന്നാൽ തൊഴിലിലെ മാന്ദ്യം വലിയ അളവിൽ അകലും. പഴയ ബാധ്യതകൾ വൈഷമ്യങ്ങൾ ഉണ്ടാക്കിയെന്ന് വരാം. അല്പം ആരോഗ്യ വൈഷമ്യങ്ങൾക്കും സാധ്യത കാണുന്നു. പ്രവാസികൾക്ക് അപ്രതീക്ഷിത യാത്രകൾ വേണ്ടി വരും. വിവാഹത്തിന് ശ്രമിക്കുന്നവർക്ക് ശുഭകരമായ അനുഭവങ്ങൾ ഉണ്ടാകും. ആത്മീയ കാര്യങ്ങൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും ധനം ചിലവഴിക്കും.  

തുലാക്കൂറ് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാല്‍):

കലാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പിതാവില്‍ നിന്നും മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. വിശേഷ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും . ആഘോഷവേളകളില്‍ പങ്കെടുക്കും . ഭൂമിസംബന്ധമായി നിയമ പ്രശ്നങ്ങള്‍ക്കും ശത്രുതക്കും സാദ്ധ്യത .കോപതോടെയുള്ള സംസാരം നിയന്ത്രിക്കുക . ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം .ശത്രു ദോഷം വിജയകരമായി പ്രതിരോധിക്കാൻ കഴിയും.

വൃശ്ചികക്കൂറ് (വിശാഖം കാല്‍, അനിഴം, തൃക്കേട്ട):

തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ നേരിട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും . ഫലപ്രദമായ ചികിത്സയാല്‍ രോഗവിമുക്തി ഉണ്ടാകും. ആദ്ധ്യാത്മിക രംഗത്ത്‌ താല്പര്യം വര്‍ധിക്കും. പൊതു പ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായി പുതിയ സ്ഥാനലബ്ധി ഉണ്ടാകും . ദാമ്പത്യ ജീവിതവും കുടുംബാനുഭവങ്ങളും അത്ര സന്തോഷപ്രദമാകുവാൻ ഇടയില്ല . പലവിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും . അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കും . സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും . കുടുംബാംഗങ്ങളുമായി ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും . ഇഷ്ട ഭോജനം സാദ്ധ്യമാകും . ഓഹരി വിപണിയും , ഊഹകച്ചവടം വഴിയും സാമ്പത്തിക നേട്ടം ഉണ്ടാകും .

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം കാല്‍):

കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം വൈകും . അപകീര്‍ത്തിക്ക് സാദ്ധ്യത യുള്ളതിനാല്‍ ശ്രദ്ധിക്കുക. ബന്ധു സംഗമം ഉണ്ടാകും.സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കും . കലാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും . സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിക്കയറ്റം ലഭിക്കും . പിതാവില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും . ഊഹ കച്ചവടത്തിന് പറ്റിയ സമയമല്ല. . മനസിന് വിഷമം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കും . ജീവിത പങ്കാളിയുമായി ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം .

മകരക്കൂറ് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി):

മനസിന് സന്തോഷം തരുന്ന അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബ ജീവിതം സന്തോഷ പ്രദമായിരിക്കും കലാകാരന്മാര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും . പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം പക്ഷെ വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും .വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും . ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും .പ്രശ്നങ്ങളെ ധീരതയോടെ നേരിടാന്‍ കഴിയും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ കഴിയും . സര്‍ക്കാര്‍ സംബന്ധമായകാര്യങ്ങള്‍ക്ക് അനുകൂല വിധി ഉണ്ടാകും ഭര്‍ത്താവിന്‍റെ ആരോഗ്യനില മെച്ചപ്പെടും. മാതാവിന് സാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും . അപകടസാദ്ധ്യതയുള്ളതിനാല്‍ വാഹനം കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കുക . അകാരണമായ കലഹങ്ങള്‍ വലുതാക്കാതെ ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുരുട്ടാതി മുക്കാല്‍):

ചികിത്സയ്ക്കായി ധനം ചിലവഴിക്കേണ്ടി വരും. വിലപ്പെട്ട രേഖകളോ വസ്തുക്കളോ നഷ്ടപ്പെടാതേ ശ്രദ്ധിക്കുക. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും . വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം . ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഉദ്യോഗസ്ഥന്‍ മാര്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടേതായ ആനുകൂല്യം ലഭിക്കും . വിദേശത്തുള്ള വര്‍ക്ക് ഔദ്യോഗികമായ മേന്‍മ അനുഭവപ്പെടും . സഹോദരങ്ങളുമായി കലഹത്തിനു സാധ്യത. വിനോദയാത്രകളിലോ മംഗള വേളകളിലോ പങ്കെടുക്കും .വിശേഷ സമ്മാനങ്ങള്‍ ലഭിക്കും . സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി കാല്‍,  ഉത്രട്ടാതി, രേവതി):

പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിട വരും. വിദേശത്ത് നിന്നും ധനലാഭമോ അവസരങ്ങളോ പ്രതീക്ഷിക്കാം. ജീവിത ചിലവുകള്‍ വര്‍ദ്ധിക്കും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും . തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം . സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും . പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും . അപവാദപ്രചരണങ്ങള്‍ക്കിട വരും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠ ഉണ്ടായെന്നു വരാം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും . വ്യാപാര രംഗത്ത്‌ മത്സരം വര്‍ധിക്കും. സഹപ്രവര്‍ത്തകര്‍ മുഖേന മന:ക്ലേശങ്ങള്‍ക്ക് സാധ്യത. ദാമ്പത്യ ജീവിതത്തില്‍ ചില്ലറ പിണക്കങ്ങള്‍ ഉണ്ടായാലും പൊതുവിൽ ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും.


Share this Post
Astrology Predictions