ഭാരതീയ ആചാര്യന്മാര്‍ സമൂഹത്തിന് പകര്‍ന്നുനല്‍കിയ ആചാരനുഷ്ഠാനങ്ങളിലെ മുഖ്യഘടകമായ വ്രതാനുഷ്ഠാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏകാദശി വ്രതമാണെന്നാണ് വിശ്വാസം. വ്രതങ്ങള്‍ മനുഷ്യന് മാനസികവും ശാരീരികവുമായ പരിശുദ്ധി പ്രദാനം നല്‍കുന്നതോടൊപ്പം തന്നെ ഈശ്വരസാക്ഷാല്‍ക്കാരത്തിനുള്ള ലളിതമാര്‍ഗരേഖ കൂടിയാണ്. മാത്രമല്ല ഭൗതിക ജീവിതത്തില്‍ നിന്നും ആദ്ധ്യാത്മിക ജീവിതത്തിലേക്കുയര്‍ത്തുന്ന ചവിട്ടുപടിയുമാണ്.
പത്മപുരാണം, വിഷ്ണുപുരാണം, ബ്രഹത്നാരദപുരാണം, ഭിഷോത്തമപുരാണം, ശ്രീമദ്ഭാഗവതം, ഗര്‍ഗ്ഗഭാഗവതം, രുക്മാംഗദചരിത്രം, അംബരീഷചരിത്രം തുടങ്ങിയ മഹദ്ഗ്രന്ഥങ്ങളിലെല്ലാം ഏകാദശിവ്രതമഹാത്മ്യത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. വെളുത്തപക്ഷത്തിലെ ഏകാദശി മഹാവിഷ്ണുപ്രീതിയ്ക്ക് പ്രസിദ്ധവും കറുത്തപക്ഷ ഏകാദശി പിതൃകര്‍മ്മങ്ങള്‍ക്ക് ഏറ്റവും ശ്രേഷ്ഠവുമാണ്.
ഏകാദശി ദിവസം നടത്തേണ്ട വഴിപാടുകളും അവയുടെ ഫലങ്ങളും
പുരുഷ സൂക്താര്‍ച്ചന – ഐശ്വര്യ സിദ്ധി, ഇഷ്ട സന്താനലബ്ധി
ഭാഗ്യ സൂക്താര്‍ച്ചന – ഭാഗ്യസിദ്ധി, സാമ്പത്തിക അഭിവൃദ്ധി
ആയുര്‍ സൂക്താര്‍ച്ചന – ആയുര്‍വർദ്ധന, രോഗമുക്തി
വെണ്ണനിവേദ്യം – ബുദ്ധിവികാസത്തിന്
പാൽപായസ നിവേദ്യം – ധനധാന്യ വർധന
പാലഭിഷേകം – ക്രോധം നിമിത്തമുള്ള കുടുംബസമാധാനമില്ലായ്മക്കു അറുതി
സന്താനഗോപാല മന്ത്രാര്‍ച്ചന – സത്സന്താന ലാഭം
സഹസ്രനാമ അര്‍ച്ചന – ഐശ്വര്യം, മംഗളസിദ്ധി
നെയ് വിളക്ക് – നേത്രരോഗശമനം, അഭിഷ്ടസിദ്ധി
സുദർശനഹോമം – തടസ്സ നിവാരണം, രോഗശാന്തി