ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള കേതുവിന്റെ സ്ഥാനം നല്ലതാണെങ്കില്‍ അത് നിങ്ങള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കുന്നു. എന്നാല്‍, നേരെമറിച്ച് കേതു അനുകൂലമല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ധാരാളം കഷ്ടതകള്‍ വരുത്തുന്നു. കേതു വര്‍ഷം മുഴുവനും ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത ഫലങ്ങള്‍ നല്‍കുകയും ചെയ്യും. 2021 വര്‍ഷത്തില്‍ ഓരോ രാശിക്കാര്‍ക്കും കേതു എങ്ങനെ ബാധിക്കുന്നു എന്നറിയാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
2021 വര്‍ഷത്തില്‍ കേതു നിങ്ങളുടെ എട്ടാമത്തെ ഭവനത്തില്‍ സ്ഥാനം പിടിക്കും. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ക്ക് രോഗം മുതലായവ പിടിപെടാം. പരുക്ക് സംഭവിക്കാം, അതിനാല്‍ ശ്രദ്ധിക്കുക. തര്‍ക്ക സാഹചര്യങ്ങള്‍ ഒഴിവാക്കുക. വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കുക.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഇടവം രാശിക്കാര്‍ക്ക് 2021 വര്‍ഷത്തില്‍ കേതു സമ്മിശ്ര ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ഏഴാമത്തെ ഗൃഹത്തില്‍ കേതു സ്ഥാനം പിടിക്കും. പ്രണയ ജീവിതത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ കൈവരിക്കാനും പ്രിയപ്പെട്ടവരുമായി നല്ല ബന്ധം സ്ഥാപിക്കാനും കഴിയും. വിവാഹിതരാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങള്‍ക്ക് ബിസിനസ്സിലും ആനുകൂല്യങ്ങള്‍ ലഭിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഈ വര്‍ഷം നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് ആറാമത്തെ ഭവനത്തില്‍ കേതു സ്ഥാനം പിടിക്കും. ഈ സമയത്ത്, ജീവിതത്തില്‍ പലതരം ഉയര്‍ച്ചകള്‍ കാണാം. വിദ്യാഭ്യാസത്തില്‍ നേട്ടമുണ്ടാകും. നിയമപരമായ തര്‍ക്കങ്ങളില്‍ അനുകൂല ഫലങ്ങള്‍ ലഭിക്കും. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്. തുടക്കം മുതല്‍ വര്‍ഷത്തിന്റെ പകുതി വരെ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
നിങ്ങളുടെ രാശിചിഹ്നത്തില്‍ കേതു അഞ്ചാമത്തെ ഭവനത്തില്‍ സ്ഥാനംപിടിക്കും. ദാമ്പത്യജീവിതത്തില്‍ കഷ്ടതകള്‍ കാണും. കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ആശങ്കയുണ്ടാകും. നിങ്ങള്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നല്ല പിന്തുണ ലഭിക്കും. വിദേശത്ത് നിന്ന് വിദ്യാഭ്യാസം നേടുന്നതിനുള്ള ശ്രമങ്ങള്‍ ഫലം കാണും. വര്‍ഷത്തിന്റെ പകുതിക്കു ശേഷം ജീവിതപങ്കാളിക്ക് നേട്ടങ്ങള്‍ സാധ്യമാണ്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഈ വര്‍ഷം നിങ്ങളുടെ രാശിചിഹ്നത്തില്‍ നാലാമത്തെ ഭവനത്തില്‍ നിഴല്‍ ഗ്രഹമായ കേതു നിലനില്‍ക്കും. കുടുംബത്തില്‍ സമ്മര്‍ദ്ദകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവരും. അമ്മയ്ക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടാം. കുടുംബജീവിതത്തില്‍ സമ്മര്‍ദ്ദവും വിയോജിപ്പും സംഭവിക്കാം. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേട്ടമുണ്ടാകും. ഈ വര്‍ഷം പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഈ വര്‍ഷം നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് കേതു മൂന്നാമത്തെ ഭവനത്തില്‍ തുടരും. തുടക്കം മുതല്‍ വര്‍ഷത്തിന്റെ പകുതി വരെ നിങ്ങളുടെ ജോലിസ്ഥലത്ത് വിജയം നേടാന്‍ സാധിക്കും. ബഹുമാനം ലഭിക്കും. കേതു നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും നല്‍കാന്‍ പോകുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് യാത്ര ചെയ്യാനും കഴിയും. ശത്രുക്കളെ പരാജയപ്പെടുത്തുന്നതില്‍ വിജയിക്കും. ഉയര്‍ച്ചയുടെ പുതിയ പാതകള്‍ തുറക്കും. മത്സരപരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഈ വര്‍ഷം നിങ്ങളുടെ രാശിചിഹ്നത്തില്‍ കേതു രണ്ടാമത്തെ ഭവനത്തില്‍ തുടരും. വര്‍ഷത്തിന്റെ തുടക്കം മുതല്‍ മധ്യം വരെ നിങ്ങളുടെ കുടുംബജീവിതത്തില്‍ സമ്മര്‍ദ്ദകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവരും. വിദേശ സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തികമായി ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമാകും. എന്നിരുന്നാലും, മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിചിഹ്നത്തിന് ഈ വര്‍ഷം കേതുവിന്റെ സംക്രമണം പ്രധാനമാണ്. കാരണം നിങ്ങളുടെ രാശിചിഹ്നത്തില്‍ കേതു ദൃശ്യമാണ്. കേതു നിങ്ങളുടെ ആദ്യത്തെ ഭവനത്തില്‍ സ്ഥാനംപിടിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. സംസാരവും പെരുമാറ്റവും സൗമ്യമായി നിലനിര്‍ത്തുക. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കും. നിങ്ങളുടെ സഹോദരീസഹോദരന്മാരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. വീട് പുതുക്കിപ്പണിയുന്നത് സംബന്ധിച്ച് നിങ്ങള്‍ തീരുമാനമെടുക്കാനുള്ള സാധ്യതയുണ്ട്. ചെലവുകള്‍ വര്‍ദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
2021 വര്‍ഷത്തില്‍ നിങ്ങളുടെ രാശിചക്രത്തിന്റെ പന്ത്രണ്ടാമത്തെ ഭവനത്തില്‍ കേതു സ്ഥാനം പിടിക്കും. ദാമ്പത്യജീവിതത്തില്‍ പ്രതികൂല ഫലങ്ങളുണ്ടാകും. ജീവിത പങ്കാളിയുടെ ആരോഗ്യം കുറയും. ദാമ്പത്യ ജീവിതത്തിലെ പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കും. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ചിന്തിക്കും. ചെലവുകള്‍ വര്‍ദ്ധിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് കണ്ണിന്റെ തകരാറുകള്‍, ഉറക്കമില്ലായ്മ, കാല്‍ വേദന, പരിക്കുകള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഈ വര്‍ഷം നിങ്ങളുടെ രാശിചിഹ്നത്തില്‍ പതിനൊന്നാമത്തെ ഭവനത്തില്‍ കേതു സ്ഥാനം പിടിക്കും. വര്‍ഷത്തിന്റെ ആരംഭം മുതല്‍ മധ്യഭാഗം വരെ ഭാഗ്യം കൂടെയുണ്ടാകും. വരുമാനം പെട്ടെന്ന് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. എതിരാളികളെ കീഴടക്കുന്നതില്‍ വിജയിക്കും. നിങ്ങളുടെ ധൈര്യവും ശക്തിയും ഉയരും. സാമ്പത്തിക നേട്ടത്തിനും ലാഭത്തിനും സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ വിജയിക്കും. ബഹുമതി ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭം രാശിക്കാരുടെ പത്താമത്തെ ഭവനത്തില്‍ കേതു സ്ഥാനംപിടിക്കും. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ ഉയര്‍ച്ചകള്‍ കാണും. നിങ്ങളുടെ ബുദ്ധിയുടെയും കഴിവുകളുടെയും അടിസ്ഥാനത്തില്‍ ജോലിയില്‍ വിജയം കാണും. ജോലി മാറ്റം സാധ്യമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദേശ സ്രോതസ്സുകളില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും. കുടുംബജീവിതത്തിലെ സമ്മര്‍ദ്ദം വര്‍ദ്ധിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മീനം രാശി ചിഹ്നത്തില്‍ ഒമ്പതാം ഭവനത്തില്‍ കേതു തുടരും. ചില കാരണങ്ങളാല്‍ നിങ്ങളുടെ കുടുംബത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നേക്കാം. ഈ സമയത്ത്, നിങ്ങള്‍ക്ക് ഏകാന്തത അനുഭവപ്പെടും. ദീര്‍ഘദൂര യാത്രയ്ക്ക് സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളില്‍ നിങ്ങളുടെ താല്‍പര്യം വര്‍ധിക്കും. വര്‍ഷത്തിന്റെ മധ്യത്തിനു ശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും വരുമാനം ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്യും.
കേതു ചാരവശാൽ അനുകൂലമല്ലാത്തവർ കേതുവിന്റെ പീഡാഹര സ്തോത്രം നിത്യേന ജപിക്കുക. ഗണപതി, ചാമുണ്ഡി എന്നീ ദേവതകളെ സംപ്രീതരാക്കുന്ന വഴിപാടുകൾ അനുഷ്ഠിക്കുക. ദോഷ ശാന്തി ലഭിക്കും.