ക്ഷേത്രപ്രദക്ഷിണം ചെയ്യേണ്ടത് എങ്ങനെ ?

ക്ഷേത്രപ്രദക്ഷിണം ചെയ്യേണ്ടത് എങ്ങനെ ?

Share this Post

ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന കർമങ്ങളില്‍ ഒന്നാണ് പ്രദക്ഷിണം. അംശുമതി ആഗമത്തില്‍ പ്രദക്ഷിണം എന്ന വാക്കിന്റെ സാരാംശത്തെ ഇങ്ങനെ സംക്ഷേപിച്ചിരിക്കുന്നു. : “പ്ര ” ഭയനാശകരം,” ദ” മോക്ഷദായകം , “ക്ഷി ” രോഗനാശകം, “ണം ” ഐശ്വര്യ പ്രദം .
“പദാല്‍ പദാ ന്തരം ഗത്വാ കരൗ ചലനചലനവര്‍ജ്ജിതൗ
വാചാ സ്‌തോത്രം ഹൃദി ധ്യാന മേവം കുര്യാല്‍ പ്രദക്ഷിണം “

ഏകം വിനായകേ കുര്യാല്‍ദ്വേസൂര്യോത്രീണീ ശങ്കരേ

ചത്വാരി ദേവി വിഷ്ണുശ്ച സപ്താശ്വതേഥ പ്രദക്ഷിണം

എന്നാണ് പ്രദക്ഷിണ വിധി. ഗണപതിക്ക്‌ ഒന്നും, സുര്യന് രണ്ടും, ശിവന് മൂന്നും, വിഷ്ണുവിനും അവതാര വിഷ്ണുവിനും നാലും, ശാസ്താവിന് അഞ്ചും, സുബ്രമണ്യന് ആറും, ഭഗവതിക്കും അരയാലിനും ഏഴും പ്രദക്ഷിണം വയ്ക്കണം. ശിവക്ഷേത്രത്തിലെ പ്രദക്ഷിണം വ്യതസ്തമാണ്. ശ്രീകോവിലിന്റെ ഇടത് വശത്തുകൂടി അഭിഷേകജലം ഒഴുകിപോകുന്ന ഓവ് വരെ ബലിക്കല്ലുകള്‍ക്ക് വെളിയില്‍ക്കൂടി പ്രദക്ഷിണം വെയ്ക്കുകയും അവിടെ നിന്ന് കൊണ്ട് താഴികക്കുടം നോക്കി വന്ദിച്ച ശേഷം അപ്രദിക്ഷിണമായി ബലിവട്ടത്തിനകത്തുകൂടി തിരിച്ച് വന്ന് ഓവിന് സമീപം എത്തി തിരികെ ക്ഷേത്രനടയില്‍ എത്തുകയും ചെയ്യുമ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ത്തിയാകുന്നത്. ശിവലിംഗത്തില്‍ അഭിഷേകം നടത്തുമ്പോള്‍ സഹസ്രാരചക്രത്തില്‍ നിന്നും യോഗാനുഭൂതിയാകുന്ന അമൃതധാര അഭിഷേക ജലത്തോടൊപ്പം കലര്‍ന്ന് വടക്ക് ഭാഗത്തുള്ള സോമസൂത്രത്തില്‍ കൂടി ഒഴുകുന്നു. അതുകൊണ്ടാണ് ശിവ ക്ഷേത്രത്തില്‍ ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത്. പൂര്‍വാഹ്നത്തിലെ പ്രദക്ഷിണം വ്യാധി നാശവും , മദ്ധ്യാഹ്നത്തിലേത് ഇഷ്ടലാഭവും, സായാഹ്നത്തിലെ പ്രദക്ഷിണം പാപനാശനവുമാണെന്നാണ് പ്രദക്ഷിണഫലം. ജന്മാന്തരാര്‍ജ്ജിതമായപാപങ്ങള്‍ പോലും ഓരോ പ്രദക്ഷിണത്തിലും നശിക്കുന്നു .

” യാനി യാനിച പാപാനി ജന്മാന്തരകൃതാനിച താനി താനി വിനശ്യന്തി പ്രദക്ഷിണപദേ ” എന്നാണു പ്രമാണം
ഇതാണ് പ്രദക്ഷി ണവിധി. അതായത് കൈകള്‍ ഇളക്കാതെ അടിവെച്ചടിവെച്ച് ദേവന്റെ സ്തോത്രങ്ങള്‍ ഉച്ചരിച്ച് രൂപം മനസ്സില്‍ ധ്യാനിച്ച്‌ പ്രദക്ഷിണം ചെയ്യുക.

“ആസന്ന പ്രസവാ നാരി തൈല പൂര്‍ണ്ണം യഥാ ഘടം വാഹന്തിശന കുര്യാത് തഥാ കുര്യാത് പ്രദക്ഷിണം ” പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ വച്ചാല്‍ എത്ര പതുക്കെ നടക്കുമോ അപ്രകാരം വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയം പറയുന്നു.

ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണം മറ്റു ക്ഷേത്രത്തിലെ പ്രദക്ഷിണത്തില്‍ നിന്ന് കുറച്ചു വ്യത്യസ്തമാണ്. ശിവന്റെ അഭിഷേക ഓവ് മുറിച്ചു കടക്കരുതെന്നാണ് വിധി. അതുപോലെ നന്ദിക്കും ശിവനും ഇടയ്ക്കു മുറിച്ചു കടക്കുവാനും പാടില്ല. അത് കൊണ്ട് നടയില്‍ ചെന്ന് തൊഴുതു കൊണ്ട് ബാലിക്കല്ലുകളുടെ പുറത്തു കൂടെ പ്രദക്ഷിണം ചെയ്തു ഓവ് വരെ ചെല്ലുക. അവിടെ നിന്ന് കൊണ്ട് താഴികക്കുടം നോക്കി തൊഴുതു ബാലിക്കല്ലുകളുടെ അകത്തു കൂടി അപ്രദിക്ഷണം ആയി തിരികെ നടക്കു വന്നു തൊഴുത്‌ വടക്ക് നിർമാല്യധാരിക്ക് അരികിലൂടെ ഓവിന്റെ അടുത്ത് വന്നു വീണ്ടും താഴിക കുടം നോക്കി തൊഴുക. ഇപ്പോള്‍ കിഴക്കോട്ടു നടയായ ഒരു ശിവ ക്ഷേത്രത്തിലെ 1 പ്രദക്ഷിണം പൂര്‍ത്തിയായി. വീണ്ടും ബാലിക്കല്ലുകളുടെ പുറത്തൂടെ പ്രദക്ഷിണം തുടരുക. ഇത്തരത്തിൽ പ്രദക്ഷിണ നിയന്ത്രം ഇല്ലാത്ത ശിവക്ഷേത്രങ്ങളും ഉണ്ട്.

കേൾക്കാം… വരികൾ കണ്ടു ജപിക്കാം…. സദാശിവ അഷ്ടകം


Share this Post
Rituals