ഗണപതി പ്രീതി ഇല്ലാതായാല്‍..

ഗണപതി പ്രീതി ഇല്ലാതായാല്‍..

Share this Post

ജാതകപ്രകാരവും ചാരവശാലും ഏറ്റവും അനുകൂലവും ഭാഗ്യപ്രദവും ആയ സമയമാണെങ്കിലും ഗണപതി പ്രീതിയില്ലെങ്കില്‍ ഒന്നും ശുഭകരമായി അവസാനിക്കില്ല എന്നതാണ് അനുഭവം. സര്‍വ യജ്ഞങ്ങളുടെയും യാഗങ്ങളുടെയും അഗ്രപൂജയ്ക്ക് അധികാരിയായ ഭഗവാന്‍ വിനായകന്റെ അനുഗ്രഹം കൂടാതെ ഒരു സംരംഭവും വിജയത്തില്‍ എത്തില്ല.

വരുമാനം എത്ര വര്‍ദ്ധിച്ചാലും മാസാവസാനം കൈയില്‍ ഒന്നും ബാക്കിയില്ലാത്ത സ്ഥിതി ഉണ്ടോ?

എല്ലാം അനുകൂലമായാലും കപ്പിനും ചുണ്ടിനും ഇടയില്‍ എന്നപോലെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥ വരാറുണ്ടോ?

സഹായികളായി നിന്നവര്‍ പോലും അത്യാവശ്യ ഘട്ടങ്ങളില്‍ ഉപേക്ഷിച്ചു പോകുന്ന സ്ഥിതിയുണ്ടോ?

തുടങ്ങിവച്ച സംരംഭങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റും അനന്തമായി നീണ്ടു പോകുന്ന സാഹചര്യം വരുന്നുണ്ടോ?

എല്ലാ നേട്ടങ്ങളും ഉണ്ടായിട്ടും ഗൃഹത്തില്‍ സമാധാനക്കുറവ് അനുഭവപ്പെടുന്നുണ്ടോ?

വേണ്ടവിധം പ്രവര്‍ത്തിച്ചിട്ടും ജോലിയില്‍ അധികാരികളുടെ നിരന്തരമായ അപ്രീതിക്ക് പാത്രമാകാറുണ്ടോ?

ഇത്തരം ചോദ്യങ്ങളുടെ ഉത്തരം അതെ എന്നാണെങ്കില്‍ നിങ്ങള്‍ ഗണപതിപ്രീതി വരുത്തുക. അത്ഭുതകരമായ പരിവര്‍ത്തനങ്ങള്‍ അനുഭവിക്കുക.

ഗ്രഹനിലയില്‍ കേതു, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ അനിഷ്ടന്മാരായാല്‍ ഗണപതി പ്രീതിയിലൂടെ കാര്യസാധ്യം എളുപ്പമാകും.

ഗണേശ പ്രീതി വരുത്താന്‍ എന്തൊക്കെ ചെയ്യാം.

വെള്ളിയാഴ്ചകളിലും ചതുര്‍ഥി ദിനങ്ങളിലും ഗണപതിയെ മുടങ്ങാതെ ഉപാസിക്കുക എന്നുള്ളതാണ് ഗണപതിപ്രീതി വരുത്താന്‍ പ്രാഥമികമായി ചെയ്യേണ്ടത്.


Share this Post
Rituals