എനിക്ക് ലോട്ടറി അടിക്കുമോ ? എന്നോട് പലരും ചോദിച്ചിട്ടുള്ള ചോദ്യമാണ്. ഉത്തരം പറയാന്‍ അല്പം വിഷമമുള്ളതെങ്കിലും ശരിയായ ഗ്രഹനില പരിശോധനയിലൂടെ ഒരു വലിയ പരിധി വരെ നമുക്ക് ഉത്തരം കണ്ടെത്താന്‍ കഴിയും. ഭാഗ്യാധിപന്‍ 6,8,12 മുതലായ സ്ഥാനങ്ങളില്‍ മറഞ്ഞവര്‍, മറ്റു വിശേഷ ധനയോഗങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ഭാഗ്യക്കുറിക്കും ഊഹ കച്ചവടത്തിനും മറ്റുമായി ധനം ചിലവാക്കാതിരിക്കുന്നതാണ് നല്ലത്. ചന്ദ്രന്‍ പന്ത്രണ്ടില്‍ മറഞ്ഞാലും സ്ഥിതി വ്യത്യസ്തമല്ല. എത്രയോ ആളുകള്‍ ഭാഗ്യക്കുറിക്കും മറ്റുമായി പണം ചിലവാക്കി നിര്‍ഭാഗ്യവും ധനനഷ്ടവും നേടുമ്പോഴാണ് ഒരാള്‍ ഭാഗ്യവാനാകുന്നത് എന്ന് ചിന്തിക്കണം.
ഭാഗ്യാധിപന് നീചത്തിലോ ശത്രുക്ഷേത്രത്തിലോ സ്ഥിതി വരിക, മൌഡ്യമോ പാപ സംബന്ധമോ വരിക, ജാതകത്തില്‍ ഭാഗ്യ കാരകനായ വ്യാഴത്തിനു ബലമില്ലാതെ വരിക തുടങ്ങിയ ഗ്രഹസ്ഥിതി ഉള്ളവരും ലോട്ടറി മുതലായവയ്ക്കായി പണം മുടക്കുന്നതു കൊണ്ട് വലിയ ഗുണം ഉണ്ടാകാന്‍ ഇടയില്ല. ഭാഗ്യാധിപന്റെ സ്ഥിതി ലഗ്നാലും ചന്ദ്രാലും ചിന്തിക്കണം. മധ്യ വയസ്സിനു മേല്‍ ചന്ദ്രാല്‍ ഉള്ള ചിന്തയ്ക്കും പ്രസക്തിയുണ്ട്.
ഇത്തരം ഗ്രഹനിലക്കാർ ജന്മനക്ഷത്രം തോറും ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നതും ഭാഗ്യാധിപന്റെ രത്നം ധരിക്കുന്നതും മറ്റും പ്രയോജനകരമായി കണ്ടുവരുന്നു.