ഡിസംബറിൽ ഈ അഞ്ചു രാശിക്കാർക്ക് ലക്ഷ്മീ കടാക്ഷം.. സമ്പത്തും ഐശ്വര്യങ്ങളും വർധിക്കും.

ഡിസംബറിൽ ഈ അഞ്ചു രാശിക്കാർക്ക് ലക്ഷ്മീ കടാക്ഷം.. സമ്പത്തും ഐശ്വര്യങ്ങളും വർധിക്കും.

മഹാലക്ഷ്മി സമ്പത്തിന്റെ ദേവതയാണ്. ദേവി യുടെ അനുഗ്രഹം ലഭിച്ച വ്യക്തി ജീവിതത്തിൽ എല്ലാവിധ സന്തോഷങ്ങളും അനുഭവിക്കുന്നു. ഡിസംബറിലെ നവഗ്രഹങ്ങളുടെ സ്ഥിതി മൂലം ചില രാശിക്കാർക്ക് ലക്ഷ്മീ കടാക്ഷം കൂടുതലായി ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് നാളെ മുതൽ ആരംഭിക്കുന്ന ഡിസംബർ മാസം ശുഭകരമാകാൻ പോകുന്നതെന്ന് നോക്കാം.

മേടം- (അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക) – സാമ്പത്തിക വശം ശക്തമാകും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമായിരിക്കും. ലക്ഷ്മിദേവിയുടെ അനുഗ്രഹത്താൽ ജീവിതം ഐശ്വര്യപൂർണമാകും. ചെലവുകൾ കുറയും. സാമ്പത്തികവും വ്യാപാര സംബന്ധിയുമായ ഇടപാടുകൾക്ക് ഈ മാസം വളരെ അനുകൂലമായിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) – ഈ സമയത്ത് നിങ്ങൾക്ക് പുതിയ വീടോ വസ്തുവോ വാങ്ങാം. ലക്ഷ്മിക്ക് നിങ്ങളിൽ പ്രത്യേക കൃപയുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.പുതിയ ജോലികളും സംരംഭങ്ങളും തുടങ്ങാൻ നല്ല സമയം. ഇടപാടുകൾക്ക് സമയം അനുകൂലമാണ്, എന്നാൽ വലിയ ഇടപാടുകൾ നടത്തുന്നതിന് മുമ്പ്, ശ്രദ്ധാപൂർവ്വം ചിന്തിക്കുക. എന്തായാലും സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെടും.

കന്നി (ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി) – ലക്ഷ്മിദേവിയുടെ അനുഗ്രഹത്താൽ നിങ്ങളുടെ ജോലിയിൽ വിജയം കൈവരിക്കും. പുതിയ വീടോ വാഹനമോ വാങ്ങാം. ഈ സമയം ബിസിനസ്സിന് വളരെ അനുകൂലമാണ്. പണം- ലാഭം ഉണ്ടാകും, എന്നാൽ ഈ മാസം നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കേണ്ടി വരും. സാമ്പത്തിക ഇടപാടുകൾക്ക് സമയം അനുകൂലമായിരിക്കും.

തുലാം (ചിത്തിരയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ ആദ്യത്തെ 45 നാഴിക) – സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപത്തിന് നല്ല സമയമാണ്. പുതിയ വാഹനം വാങ്ങാം. സാമ്പത്തികവും നിയമപരവുമായ ഇടപാടുകൾക്കും സമയം നല്ലതാണ്. ലക്ഷ്മിദേവിയുടെ കൃപയുണ്ടാകും. വരുമാന സ്രോതസ്സുകൾ വർദ്ധിക്കും.

വൃശ്ചികം (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) –നിക്ഷേപത്തിന് നല്ല സമയം. ഈ സമയത്ത് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, എന്നാൽ ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കുക. വ്യാപാര വാണിജ്യ രംഗത്തു പ്രവർത്തിക്കുന്നവർക്ക് സമയം അനുകൂലമാണ്. ലക്ഷ്മിദേവിയുടെ അനുഗ്രഹത്താൽ സാമ്പത്തിനുള്ള വഴികൾ തുറന്നു വരും. പുതിയ വാഹനമോ വീടോ വാങ്ങുന്നതിനുള്ള സമയം അനുകൂലമാണ്.

**ജനിച്ച കൂറ് മാത്രം അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങൾ പൂർണമായും കൃത്യമാകണമെന്നില്ല. പൂർണമായ ഫല പ്രവചനത്തിന് ജന്മസമയം അടിസ്ഥാനമാക്കിയ ഗ്രഹനിലയും ആവശ്യമാണ്.

Astrology