തൊഴിൽ ക്ലേശം മാറാൻ ഹനൂമാൻ സ്വാമിയെ ഇങ്ങനെ ഭജിച്ചോളൂ..

തൊഴിൽ ക്ലേശം മാറാൻ ഹനൂമാൻ സ്വാമിയെ ഇങ്ങനെ ഭജിച്ചോളൂ..

Share this Post

ഹനുമാന്‍ സ്വാമിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെറ്റില മാല. രാമന്റെ ദൂതുമായി ലങ്കയില്‍ സീതയെക്കാണുന്നതിന് വേണ്ടി എത്തിയ ഹനുമാന് സന്തോഷവതിയായ സീത അടുത്ത് നിന്ന് വെറ്റില ചെടിയില്‍ നിന്ന് ഇലകള്‍ പറിച്ച് മാലയാക്കി കോര്‍ത്ത് ചാര്‍ത്തുകയായിരുന്നു. ഇതിന്റെ പ്രതീകമായാണ് ഭക്തര്‍ ഹനുമാന് വെറ്റില മാല സമര്‍പ്പിക്കുന്നത്. നൂറ്റി എട്ട് വെറ്റിലകളാണ് വെറ്റില മാല ചാര്‍ത്തുന്നതിന് വേണ്ടി ഉപയോഗിക്കേണ്ടത്.

കണ്ടക ശനിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഹനുമാന് വെറ്റില മാല ചാര്‍ത്തുന്നത് നല്ലതാണ്. ആഗ്രഹസാഫല്യത്തിന് വേണ്ടി കഷ്ടപ്പെടുന്നവരും പ്രാര്‍ത്ഥിക്കുന്നവരും ഹനുമാന് വെറ്റില മാല സമര്‍പ്പിക്കുന്നത് ഉത്തമമാണ്. തൊഴില്‍ ക്ലേശങ്ങള്‍ പരിഹരിക്കുന്നതിന് ഹനുമാന്‍ സ്വാമിക്ക് വെറ്റില മാല ചാര്‍ത്തുന്നത് നല്ലതാണ്. ഇത് തൊഴില്‍ ലഭിക്കുന്നതിനും തൊഴിലില്‍ ഉണ്ടാവുന്ന തടസ്സങ്ങള്‍ക്കും പരിഹാരം കാണും. ഐശ്വര്യത്തിനും നേട്ടത്തിനും ജീവിത വിജയത്തിന് ഹനുമാന് വെറ്റിലമാല സമര്‍പ്പിക്കുന്നത് നല്ലതാണ്. ശിവപാര്‍വ്വതിമാര്‍ കൈലാസത്തില്‍ വളര്‍ത്തുന്ന സസ്യമാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പരിപാലിക്കുന്നതിലൂടെ അത് ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കും എന്നും പറയപ്പെടുന്നു.

108 വെറ്റിലകൾ കൊണ്ട് ഹനുമാൻ സ്വാമിക്ക് മാല ചാർത്തിച്ച് അഷ്ടോത്തര പുഷ്പാഞ്ജലി നടത്തുകയും ഭക്തൻ അന്നേ ദിവസം ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.’  എന്ന മന്ത്രം ഭക്തിയോടെ 108 തവണ ഉരുവിടുകയും ചെയ്യുക. .ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ആരംഭിക്കുക. ദോഷ കാഠിന്യം അനുസരിച്ച് 5 മുതൽ 9 തവണ ആഴ്ചയിൽ ഒന്ന് വീതം ചെയ്യേണ്ടി വന്നേക്കാം. ആഗ്രഹം സാധിച്ചാലും മനസ്സിൽ നേരുന്ന അത്രയും ആഴ്ചകയിൽ വഴിപാട തുടരുക. ഏതു തൊഴിൽ ക്ലേശവും അകലും. ഉദ്യോഗാർഥികൾക്ക് ആഗ്രഹ സാധ്യം ലഭിക്കും. അർഹമായ വരുമാന സംബന്ധമായ ധനതടസ്സവും അകലും. നിശ്ചയം.. ഒരു കാര്യം ശ്രദ്ധിക്കുക.. ഹനുമാൻ സ്വാമി അങ്ങേയറ്റം ധർമനിഷ്ഠനും സത്യസന്ധനും ആണ്. അർഹമല്ലാത്ത അനുചിതമായ ഒരു കാര്യത്തിനും അദ്ദേഹം സഹായിക്കയില്ല. ആയതിനാൽ അർഹതയുണ്ടായിട്ടും നമുക്ക് ലഭ്യമാക്കുന്നതിൽ തടസ്സം നേരിടുന്നതായ കാര്യങ്ങൾക്കു മാത്രം ആഞ്ജനേയനെ ശരണം പ്രാപിക്കുക. ഫലം നിശ്ചയം. നേരിൽ വഴിപാട് നടത്താൻ കഴിയാത്തവർക്ക് താഴെ കാണുന്ന ഓൺലൈൻ സേവനം ഉപയോഗിക്കാം.


Share this Post
Rituals