ജാതക പ്രകാരം നിങ്ങള്‍ക്ക് ഇപ്പോള്‍ ഏതു മഹാദശയാണെന്നും ഏതു ഗ്രഹത്തിന്റെ അപഹാര കാലമാണെന്നും മനസ്സിലാക്കി ദശാ നാഥന്റെയും അപഹാര നാഥന്റെയും അധിദേവതാ മൂര്‍ത്തികള്‍ക്ക് യോജ്യമായ വഴിപാടുകള്‍, പ്രാര്‍ഥനകള്‍, ജപങ്ങള്‍ മുതലായവ നടത്തിയാല്‍ പല ദുരിതങ്ങള്‍ക്കും ശമനം ഉണ്ടാകുന്നതാണ്.
ഗ്രഹങ്ങളും ദേവതകളും
സൂര്യന്‍- ശിവന്‍
ചന്ദ്രന്‍- ദുര്‍ഗാ ഭഗവതി
കുജന്‍- സുബ്രഹ്മണ്യന്‍, ഭദ്രകാളി.
ബുധന്‍- ശ്രീകൃഷ്ണന്‍ (അവതാര വിഷ്ണു)
വ്യാഴം – മഹാവിഷ്ണു
ശുക്രന്‍- മഹാലക്ഷ്മി
ശനി- ധര്‍മ ശാസ്താവ്
രാഹു- നാഗ ദേവതകള്‍
കേതു – ഗണപതി, ചാമുണ്ടീ ഭഗവതി
ഉദാഹരണമായി ഒരാള്‍ക്ക് സൂര്യ ദശയില്‍ ചന്ദ്രാപഹാര കാലമാണെങ്കില്‍ പരമ ശിവനെയും ദുര്‍ഗാ ഭഗവതിയെയും ഭജിക്കുകയും അവര്‍ക്ക് പ്രീതികരങ്ങളായ വഴിപാടുകള്‍ നടത്തുകയും യോജ്യമായ മന്ത്രങ്ങളോ സ്തോത്രങ്ങളോ ജപിക്കുകയും ചെയ്‌താല്‍ ദുരിതങ്ങള്‍ക്ക് ശമനം വന്ന് ഭാഗ്യപുഷ്ടി ഉണ്ടാകുന്നതാണ്.
ഇത് കൂടാതെ കുടുംബപരദേവതയെയും ദേശദേവതയെയും എല്ലായ്പ്പോഴും സ്മരിക്കണം. ചാരവശാല്‍ ശനി, വ്യാഴം എന്നീ ഗ്രഹങ്ങള്‍ പിഴച്ചു നില്‍ക്കുകയാണെങ്കില്‍ അയ്യപ്പന്‍, മഹാവിഷ്ണു എന്നീ ദേവതകളെ വിശേഷിച്ചും ഭജിക്കണം. ശനി നാലില്‍ സഞ്ചരിക്കുമ്പോള്‍ കുടുംബ വൈഷമ്യവും എഴില്‍ സഞ്ചരിക്കുമ്പോള്‍ ദാമ്പത്യ ക്ലേശങ്ങളും പത്തില്‍ സഞ്ചരിക്കുമ്പോള്‍ തൊഴില്‍ ബുദ്ധിമുട്ടുകളും വരാവുന്നതാണ്.
തന്റെ ഇപ്പോഴത്തെ ദശാപഹാരവും ചാരവശാല്‍ ദോഷങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്നും ഒരു ഉത്തമ ജ്യോതിഷിയില്‍ നിന്നും ഗ്രഹിക്കുക. അദ്ദേഹം നിര്‍ദേശിക്കുന്നതായ പരിഹാര കര്‍മങ്ങള്‍ അനുഷ്ടിക്കുക. ദുരിതങ്ങള്‍ വലിയ അളവില്‍ കുറയുന്നത് നിങ്ങള്‍ക്ക് അനുഭവമാകും.