ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ അനുഷ്ഠാനമാണ് പ്രദോഷവ്രതം . ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണിത്.ദശാദോഷം, ജാതകദോഷം എന്നിവ അനുഭവിക്കുന്നവർക്കു ദുരിതകാഠിന്യം കുറയ്ക്കാൻ ഉത്തമമാർഗമത്രേ പ്രദോഷവ്രതം.
നാളത്തെ പ്രദോഷം ഭഗവാന്റെ നക്ഷത്രമായ തിരുവതിര നാളിൽ വരുന്നു എന്ന പ്രത്യേകതയുണ്ട്.
ദോഷത്തെ ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അർഥമാക്കുന്നത്. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. ദേവിക്ക് പൗർണമി ദിനം പോലെ ,വിഷ്ണുവിന് ഏകാദശി പോലെ മഹാദേവന് പ്രാദാന്യമുള്ള ദിനമാണ് പ്രദോഷം.പ്രദോഷസന്ധ്യയിൽ പാർവതീദേവിയുടെ സാന്നിധ്യത്തിൽ ശിവഭഗവാൻ നടരാജനായി നൃത്തം ചെയ്യുന്നു.ഈ സമയം സകല ദേവീദേവന്മാരും അവിടെ സന്നിഹിതരായിരിക്കും .പ്രദോഷവ്രതാനുഷ്ഠാനത്തിലൂടെ എല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്.
പ്രദോഷ സമയത്ത് പ്രദോഷ സ്തോത്രം കൊണ്ട് ശിവനെ ഭജിച്ചാൽ പാപമുക്തിയും ഗ്രഹ ദോഷനിവാരണവും ആഗ്രഹ സാധ്യവും രോഗമുക്തിയും ഫലമാകും എന്നതാണ് ഭക്തന്മാരുടെ അനുഭവം.
പ്രദോഷ സ്തോത്രം
ജയ ദേവ ജഗന്നാഥ ജയ ശങ്കര ശാശ്വത .
ജയ സർവസുരാധ്യക്ഷ ജയ സർവസുരാർചിത .. 1..
ജയ സർവഗുണാതീത ജയ സർവവരപ്രദ .
ജയ നിത്യ നിരാധാര ജയ വിശ്വംഭരാവ്യയ .. 2..
ജയ വിശ്വൈകവന്ദ്യേശ ജയ നാഗേന്ദ്രഭൂഷണ .
ജയ ഗൗരീപതേ ശംഭോ ജയ ചന്ദ്രാർധശേഖര .. 3..
ജയ കോട്യർകസങ്കാശ ജയാനന്തഗുണാശ്രയ .
ജയ ഭദ്ര വിരൂപാക്ഷ ജയാചിന്ത്യ നിരഞ്ജന .. 4..
ജയ നാഥ കൃപാസിന്ധോ ജയ ഭക്താർതിഭഞ്ജന .
ജയ ദുസ്തരസംസാരസാഗരോത്താരണ പ്രഭോ .. 5..
പ്രസീദ മേ മഹാദേവ സംസാരാർതസ്യ ഖിദ്യതഃ .
സർവപാപക്ഷയം കൃത്വാ രക്ഷ മാം പരമേശ്വര .. 6..
മഹാദാരിദ്ര്യമഗ്നസ്യ മഹാപാപഹതസ്യ ച .
മഹാശോകനിവിഷ്ടസ്യ മഹാരോഗാതുരസ്യ ച .. 7..
ഋണഭാരപരീതസ്യ ദഹ്യമാനസ്യ കർമഭിഃ .
ഗ്രഹൈഃ പ്രപീഡ്യമാനസ്യ പ്രസീദ മമ ശങ്കര .. 8..
ദരിദ്രഃ പ്രാർഥയേദ്ദേവം പ്രദോഷേ ഗിരിജാപതിം .
അർഥാഢ്യോ വാഽഥ രാജാ വാ പ്രാർഥയേദ്ദേവമീശ്വരം .. 9..
ദീർഘമായുഃ സദാരോഗ്യം കോശവൃദ്ധിർബലോന്നതിഃ .
മമാസ്തു നിത്യമാനന്ദഃ പ്രസാദാത്തവ ശങ്കര .. 10..
ശത്രവഃ സങ്ക്ഷയം യാന്തു പ്രസീദന്തു മമ പ്രജാഃ .
നശ്യന്തു ദസ്യവോ രാഷ്ട്രേ ജനാഃ സന്തു നിരാപദഃ .. 11..
ദുർഭിക്ഷമരിസന്താപാഃ ശമം യാന്തു മഹീതലേ .
സർവസസ്യസമൃദ്ധിശ്ച ഭൂയാത്സുഖമയാ ദിശഃ .. 12..
ഏവമാരാധയേദ്ദേവം പൂജാന്തേ ഗിരിജാപതിം .
ബ്രാഹ്മണാൻഭോജയേത് പശ്ചാദ്ദക്ഷിണാഭിശ്ച പൂജയേത് .. 13..
സർവപാപക്ഷയകരീ സർവരോഗനിവാരണീ .
ശിവപൂജാ മയാഽഖ്യാതാ സർവാഭീഷ്ടഫലപ്രദാ .. 14..
ഇതി പ്രദോഷസ്തോത്രം സമ്പൂർണം .