ജീവിതത്തിൽ ഉയർച്ച താഴ്ചകൾ സാധാരണവും സ്വഭാവികവുമാണ്. ഉയർച്ചയോ താഴ്ചയോ ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല. എന്നാൽ ഏത് പ്രതിസന്ധിയിലും യാതൊരു ബുദ്ധിമുട്ടുമില്ലാതെ അതിനെ എല്ലാം തരണം ചെയ്ത് മുന്നോട്ട് നീങ്ങാൻ ഈ നാലു രാശികാർക്ക് പ്രത്യേക കഴിവും മനസാന്നിധ്യവും ഉണ്ട്. അവർ ആരൊക്കെയാണെന്ന് നോക്കാം.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
സമൂഹവുമായി ബന്ധപ്പെടുന്നതിനുള്ള ഗുണം മിഥുനം രാശിക്കാർക്ക് ജന്മനാ സഹജമാണ്. ഇതുമൂലം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇവർക്കറിയാം. അതിനാൽ ജാഗ്രതയോടെയും ഉന്മേഷത്തോടെയും അവർ വെല്ലുവിളികളെ എളുപ്പത്തിൽ മറികടക്കും.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
തുലാക്കൂറുകാർ സമൂഹമധ്യത്തിൽ നന്നായി ഇടപെടുന്നവരാണ്. ഇവർക്ക് വർ ജനങ്ങളുടെ ശക്തിയും ബലഹീനതയും വിലയിരുത്താനറിയം. എന്തെങ്കിലും കുഴപ്പത്തിലായാൽ ആവശ്യമനുസരിച്ച് ആളുകളിൽ നിന്ന് സഹായം എങ്ങനെ നേടാമെന്നും ഇവർക്കറിയാം. അതുകൊണ്ടുതന്നെ പ്രതിസന്ധി സാഹചര്യങ്ങളെ ഇവർക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യും.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
ഈ രാശിക്കാർ തങ്ങളെത്തന്നെ വളരെയധികം സംരക്ഷിക്കുന്നു. ഇതിനെക്കുറിച്ച് അവർ ധാരാളം പഠിച്ചുകൊണ്ടിരിക്കുന്നു. ബുദ്ധിമുട്ടുകൾ വരുന്നതിന് മുൻപ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർക്കറിയാവുന്നതിന്റെ കാരണവും ഇതാണ്.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ധനുരാശിയിലെ ആളുകളുടെ ശാന്തവും ക്ഷമയുള്ളതുമായ സ്വഭാവം അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നു. അവരുടെ ഈ സ്വഭാവം വെല്ലുവിളികളെ നേരിടുന്നതിൽ അവർക്ക് പ്രയോജനകരമാണ്. ശാന്തത പാലിച്ചുകൊണ്ട് അവർ നന്നായി ചിന്തിക്കുകയും തീരുമാനമെടുക്കുകയും തുടർന്ന് അതിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ ഈ ആളുകൾ നല്ല നേതാക്കളാണെന്ന് തെളിയിക്കുന്നു.