ഒരു കുടുംബം എന്നതിൽ ഭാര്യയ്ക്കും ഭർത്താവിനും തുല്യമായ പ്രാതിനിധ്യവും ഉത്തരവാദിത്വവും വേണ്ടതാണ്. അതിൽ ഒരാളുടെ അസാന്നിധ്യം കുടുംബമെന്ന സങ്കല്പത്തിന് വിരുദ്ധമാണ്. പെൺകുട്ടികളെ വിവാഹം കഴിച്ചയയ്ക്കുന്ന മാതാപിതാക്കന്മാർ ആഗ്രഹിക്കുന്നത് മകളുടെ മംഗല്യ ഭാഗ്യമാണ്. ഒരു പുരുഷന്റെ ഭാഗ്യവും അയാൾ കുടുംബസ്ഥനായി, സഭാര്യനായി തുടരുക എന്നുള്ളതാണ്. ഇത്തരം വ്യവസ്ഥകളിൽ ഒന്നും വിശ്വാസം ഇല്ലാത്ത ബഹുമാന്യരും ഉണ്ടാകാം. അവർ ഈ ലേഖനം വായിക്കുകയോ അഭിപ്രായം പറയുകയോ ചെയ്യേണ്ടതില്ല.
സനാതന വിശ്വാസികളായ സ്ത്രീകൾക്ക് ദിവസവും മാറ്റിവയ്ക്കാം ഒരു മിനിറ്റ് ഭരത്താവിന്റെ ആയുസ്സിനായി. ദീർഘ സുമംഗലീ മന്ത്രം.. വൈധവ്യം ഒഴിവാകാനും സന്താനങ്ങൾക്ക് നന്മ വരാനും കുടുംബഅഭിവൃദ്ധിക്കും ഉത്തമമായ നിത്യജപ മന്ത്രം. പ്രഭാതത്തിലോ സന്ധ്യയിലോ ജപിക്കാം. ഒൻപതെങ്കിലും ജപിക്കുക. വിഷമമെങ്കിൽ ഒരു തവണയെങ്കിലും ജപിക്കുക. ദേവി സരസ്വതി തന്റെ ഭക്തരെ ഒരിക്കലും കൈവിടുകയില്ല.