ശബരി ദുർഗ (ശബര ദുർഗ) സത്യത്തിൽ വനവാസികൾ തുടങ്ങിയ സമൂഹം പരമ്പരാഗതമായി ആരാധിച്ചു വരുന്ന ദുർഗാ സ്വരൂപമാണ്. പാശുപതാസ്ത്രം മോഹിച്ചു തപസ്സു ചെയ്ത അർജുനനുമായി ഭഗവാൻ പരമശിവൻ ദ്വന്ദ യുദ്ധം നടത്തുകയും യുദ്ധത്തിൽ അർജുനൻ ബോധ രഹിതനായി നിലം പതിക്ക്യകയും ചെയ്തു. കിരാത രൂപത്തിൽ പ്രത്യക്ഷനായ ഭഗവാന്റെ പത്നീ രൂപത്തിൽ ദേവി ശബരിദുർഗാ ഭാവത്തിൽ അവതരിക്കുകയും അർജുനന് പുനർജീവനവും പാശുപതാസ്ത്രവും നൽകുവാൻ ഭഗവാനെ പ്രേരിപ്പിക്കുകയും ചെയ്തു എന്ന് കരുതപ്പെടുന്നു.
ശബരിദുര്‍ഗ്ഗാ ശ്ലോകം ചൊവ്വ, വെള്ളി, അഷ്ടമി ദിവസങ്ങളില്‍ ജപിച്ച് പ്രാര്‍ത്ഥിച്ചുപോന്നാല്‍ ദാരിദ്ര്യം മാറിജീവിതത്തില്‍ അഷ്ട ഐശ്വര്യങ്ങളും ഉണ്ടാവും. പാശുപതാസ്ത്രം നേടുവാനായി അര്‍ജ്ജുനന്‍ തപസ്സനുഷ്ഠിക്കവേ, ശിവനുമായിട്ടുണ്ടായ യുദ്ധത്തില്‍ അര്‍ജ്ജുനന് ആപത്തുണ്ടാവാതെ കാത്തുരക്ഷിച്ചത് ഈ ശബരിദുര്‍ഗ്ഗയാണ് എന്നാണ് വിശ്വാസം.
ശ്ലോകം:
‘ഓം കുഞ്ജാബലാം കല്‍പിതഹാരരമ്യാം’
ശിഖണ്ഡം ശിഖിനോ വഹന്തീം ശത്രു യോഃ
കോദണ്ഡപാണേന, ദന്തിതം കരാഭ്യാം
ഗദസതവല്‍കാം ശബരീം സ്മരാമി.
സാരം: കുന്നിമണിമാല അണിഞ്ഞവളും രണ്ട് ചെവികളിലും മയില്‍പീലി അണിഞ്ഞവളും, വില്ലും അമ്പും രണ്ട് കൈകളിലും ധരിച്ചവളും, അരയില്‍ മരവുരി അണിഞ്ഞവളുമായ ശബരി ദുര്‍ഗ്ഗാദേവിയെ ധ്യാനിക്കുന്നു.