വിദേശ തൊഴില്‍യോഗം

വിദേശ തൊഴില്‍യോഗം

Share this Post

ഒരു ജാതകത്തില്‍ വിദേശ യാത്രയ്ക്കോ വിദേശ തൊഴിലിനോ  യോഗമുണ്ടോ എന്ന് അറിയുവാന്‍ പല മാര്‍ഗങ്ങളും ജ്യോതിഷ പ്രാമാണിക ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നതിനു മുന്പായി വിദേശം കൊണ്ട് ഭാഗ്യമാണോ നിർഭാഗ്യമാണോ ഉണ്ടാവുക എന്ന് ജ്യോതിഷ പരമായി ചിന്തിക്കാവുന്നതാണ്.

ലഗ്നാധിപതിയായ ഗ്രഹം ലഗ്നാല്‍ പന്ത്രണ്ടാം ഭാവത്തില്‍ നില്‍ക്കുന്നവര്‍ക്ക് ധാരാളമായി വിദേശ യാത്രകള്‍ നടത്തുവാനും വിദേശത്ത് സ്ഥിര താമസം ആക്കുവാനും സാധ്യത കൂടുതലാണ്.
ധനാധിപനായ രണ്ടാം ഭാവാധിപന്‍ പന്ദ്രണ്ടില്‍ നിന്നാലും ഇപ്രകാരം വിദേശ തൊഴിലോ വ്യാപാരമോ കൊണ്ട് ധാരാളം പണം സമ്പാദിക്കാന്‍ യോഗം ഉണ്ടാകും.

മൂന്നാം ഭാവാധിപാനാണ് പന്ദ്രണ്ടില്‍ നില്‍ക്കുന്നതെങ്കില്‍ ഉപജീവനത്തിനല്ലാതെ വെറുതെ സന്ദര്‍ശനത്തിനായി പല വിദേശ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ ഇടവരും.

നാലാം ഭാവാധിപനാണ് ഇപ്രകാരം പന്ദ്രണ്ടില്‍ നില്‍ക്കുന്നത് എങ്കില്‍ വിദേശത്ത് ഗൃഹമോ സ്വത്തുവകകളോ ഉണ്ടാവാന്‍ ന്യായമുണ്ട്.( ചിലപ്പോള്‍ സ്വന്തം നാട്ടില്‍ നിന്നും അകലെ സ്വന്തം രാജ്യത്ത് തന്നെ ആവാനും മതി.)

അഞ്ചാം ഭാവാധിപന്‍ പന്ദ്രണ്ടില്‍ ഉള്ള ജാതകക്കാര്‍ക്ക് സന്താനങ്ങള്‍ മുഖേന വിദേശ വാസത്തിനു സാധ്യത ഉണ്ട്.

ആറാം ഭാവാധിപന്‍ വ്യയ സ്ഥാനത്ത് നിന്നാല്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്താന്‍ സാധ്യതയുണ്ടാകും.അല്ലെങ്കില്‍ ചികിത്സാ മേഖലയില്‍ തൊഴില്‍ ചെയ്യുവാന്‍ യോഗത്തിന് സാധ്യതയുണ്ട്.

ഏഴാം ഭാവാധിപന്‍ പന്ദ്രണ്ടില്‍ നിന്നാല്‍ വിവാഹ ശേഷം ജീവിതപങ്കാളിയോടൊപ്പം വിദേശ താമസത്തിന് യോഗമുണ്ടാകും.

എട്ടാം ഭാവാധിപന്‍ പന്ത്രണ്ടില്‍ നില്‍ക്കുന്നവര്‍ക്ക് വിദേശത്ത് വച്ച് പല പ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. വിദേശത്ത് അബദ്ധ ങ്ങളിലും ചതികളിലും പെടുക,ജയില്‍ വാസത്തിനു സാധ്യതയു ണ്ടാകുക,അപകടങ്ങള്‍ ഉണ്ടാവുക തുടങ്ങിയവ സംഭവിക്കാം. ഇത്തരം ഗ്രഹസ്ഥിതി ഉള്ളവര്‍ വിദേശത്തു പോകുന്നത് അഭിലഷണീയമല്ല.

ഒന്‍പതാം ഭാവാധിപന്‍ ആയ ഭാഗ്യാധിപന്‍ പന്ദ്രണ്ടില്‍ നിന്നാല്‍ വിദേശയാത്ര,ജോലി ഇവ കൊണ്ട് അങ്ങേയറ്റം ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും.പത്താം ഭാവാധിപന്‍ പന്ദ്രണ്ടില്‍ നിന്നാലും വിദേശ തൊഴിലിനുള്ള സാധ്യതയാണ് കാണിക്കുന്നത്.

പന്ത്രണ്ടാം  ഭാവാധിപന്‍ തന്നെ പന്ദ്രണ്ടില്‍ നിന്നാലും പന്ദ്രണ്ടില്‍ വ്യാഴമോ ശുക്രനോ നിന്നാലും വിദേശ ജോലിയോ വ്യാപാരമോ ഗുണകരമാകും.

ജാതകത്തില്‍ ഇത്തരത്തിലുള്ള യോഗങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ കണ്ടെത്തി അതിന് അനുഗുണമായ പരിഹാരങ്ങള്‍ ചെയ്‌താല്‍ തടസങ്ങള്‍ മാറുകയും അനുകൂല ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

Please Suscribe to our Channel for similar Videos

Share this Post
Focus